ഏനാത്ത് പാലം അപകടാവസ്ഥയില്‍, നടന്നത് വന്‍ അഴിമതി? ജോര്‍ജിന്റെ ലക്ഷ്യം ജോസഫ്!

  • Written By:
Subscribe to Oneindia Malayalam

കൊല്ലം: എംസി റോഡില്‍ കല്ലടയാറിന് കുറുകെയുള്ള ഏനാത്ത് പാലം അപകടാവസ്ഥിയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍. പാലത്തിലൂടെയുള്ള ഗതാഗതം സാധ്യമാവാന്‍ ഇനിയും ആറ് മാസമെടുക്കുമെന്നാണ് കരുതുന്നത്. അതേസമയം, പാലത്തിന്റെ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് പിസി ജോര്‍ജ് എംഎല്‍എ സംശയം പ്രകടിപ്പിച്ചു.

Pj joseph

കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയുടെ പ്രധാന ഭാഗമാണ് ഏനാത്ത് പാലം. പാലം അപകടത്തിലായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനങ്ങള്‍ തിരിച്ചുവിട്ടിരിക്കുകയാണ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന പിജെ ജോസഫ് 1998ലാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 20 വര്‍ഷം പോലും തികയാത്ത പാലം അപകത്തിലാവാന്‍ കാരണം ഇതിന്റെ ബീമുകളെ താങ്ങുന്ന ബെയറിങിനുണ്ടായ തകരാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതലം വേണ്ടത്ര ബലപ്പെടുത്താതെയാണ് തൂണുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് ആരോപണം. സ്പാനുകളെ താങ്ങിനിര്‍ത്തുന്ന തൂണിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. നിര്‍മാണത്തിന് ശേഷം പാലത്തില്‍ ഇതുവരെ അറ്റക്കുറ്റപ്പണി നടന്നിട്ടില്ല. മുങ്ങല്‍ വിദഗ്ധര്‍ വെള്ളത്തിനടിയിലെ തൂണിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. അപ്പോഴാണ് പ്രശ്‌നങ്ങള്‍ കണ്ടതും ഗതാഗതം നിരോധിച്ചതും.

നേരത്തെ ഇവിടെ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലത്തിന് 93 വര്‍ഷത്തിന് ശേഷമാണ് നേരിയ പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് വന്‍ തുക ചെലവിട്ട് നിര്‍മിച്ച പാലത്തിന് 18 വര്‍ഷം പോലും ആയുസില്ലാതായിരിക്കുന്നത്.

പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയമുണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇത്ര വേഗം പാലം അപകടത്തിലാവുന്നത് വഴി നിര്‍മാണത്തിന് മറവില്‍ നടന്ന അഴിമതിയാണ് പുറത്തുവരുന്നതെന്ന് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു. അക്കാലത്തെ മരാമത്ത് പണികളിലെല്ലാം അഴിമതിയുണ്ടെന്ന് സംശയമുണ്ട്. വകുപ്പ് മന്ത്രി ജി സുധാകരന്‍ വിശദമായി പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും എംഎല്‍എ പറഞ്ഞു.

English summary
Enathu bridge is totally ruined, To transport through this way need to be months. Repair is going on, its reveals huge corruption behind the construction, PC George MLA indicated that all construction under corrupted at that time.
Please Wait while comments are loading...