നന്നാക്കിയിട്ട് 10 ദിവസം; കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി. പത്ത് ദിവസംമുമ്പാണ് പുറമെ നിന്നുള്ള വിദഗ്ധരെ കൊണ്ടുവന്ന് ലിഫ്റ്റ് നന്നാക്കിയത്. ഇന്നലെയാണ് ലിഫ്റ്റ് വീണ്ടും തകരാറിലായത്. ഇതോടെ രോഗികളും ജീവനക്കാരും ദുരിതത്തിലായിരിക്കുകയാണ്. രോഗികളെ ചുമന്നുകൊണ്ട് വാര്‍ഡുകളിലേക്കും മറ്റും കൊണ്ടുപോകേണ്ട സ്ഥിതിയാണുള്ളത്.

പാക് ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍ കൊല്ലപ്പെട്ടു? ഞെട്ടലോടെ ക്രിക്കറ്റ് ലോകം!! വിശദീകരണവുമായി താരം

kasarcode

നേരത്തെ ലിഫ്റ്റ് തകരാറിലായത് കാരണം മൃതദേഹങ്ങള്‍ ചുമന്നുകൊണ്ട് താഴെ എത്തിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെയാണ് ലിഫ്റ്റിന്റെ തകരാറ് പരിഹരിച്ചത്. ദിവസങ്ങള്‍ക്കകം ലിഫ്റ്റ് വീണ്ടും തകരാറിലായത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

English summary
repaired ten days before, again lift in kasargod general hospital again under repair

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്