കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ മതവും ജാതിയുമനുസരിച്ച് കൊവിഡ് ബാധിതരെ തരം തിരിക്കുന്ന പരിപാടിയില്ല! സുരേന്ദ്രന് മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ചവരെ കുറിച്ചുളള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ഈ വിവരങ്ങള്‍ പരസ്യമാക്കുന്നുണ്ട്. എന്നാല്‍ കേരളം അത് പറയുന്നില്ല എന്നായിരുന്നു ബിജെപി നേതാവിന്റെ വിമര്‍ശനം.

സുരേന്ദ്രന് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

അവരെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല

അവരെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല

ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് ശ്രീ കെ.സുരേന്ദ്രൻ്റെ ഒരു പത്രസമ്മേളനത്തിലെ ഏതാനും മിനിറ്റ് കേൾക്കുകയുണ്ടായി. അതിൽ പറഞ്ഞിരിക്കുന്ന ഒന്നുരണ്ട് സംശയങ്ങൾക്കും ആക്ഷേപങ്ങൾക്കുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞേക്കാമെന്ന് കരുതിയാണ്. 1. സർക്കാർ ആദ്യ ഘട്ടത്തിൽ തബ് ലീഗ് സമ്മേളനത്തിനു പോയവരെക്കുറിച്ച് വാർത്തകൾ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ അവരെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്നാണ് സുരേന്ദ്രൻ്റെ പരാതി.

തരം തിരിക്കുന്ന പരിപാടിയില്ല

തരം തിരിക്കുന്ന പരിപാടിയില്ല

എന്നാൽ അവരെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലത്രേ. അവർ എത്രപേരുണ്ടായിരുന്നു? എവിടെയൊക്കെയാണു ക്വാറൻ്റൈൻ ചെയ്യപ്പെട്ടിരിക്കുന്നത്? അവരെല്ലാം രോഗവിമുക്തരായോ? അങ്ങനെ പോവുന്നു സംശയങ്ങൾ. സുരേന്ദ്രൻ ഒരു കാര്യം മനസിലാക്കിയാൽ നല്ലത്. കേരളത്തിൽ മതവും ജാതിയുമനുസരിച്ച് കൊവിഡ് ബാധിതരെ തരം തിരിക്കുന്ന പരിപാടിയില്ല. കാരണം കൊറോണ വൈറസ് ജാതിയും മതവും നോക്കാറുണ്ടെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

സംശയങ്ങൾ ജനിപ്പിക്കുന്നു

സംശയങ്ങൾ ജനിപ്പിക്കുന്നു

കേരളത്തിൻ്റെ കൊവിഡ് ബാധിതരെക്കുറിച്ച് പറയുമ്പൊ ജില്ല തിരിക്കുന്നതല്ലാതെ മറ്റൊരു വേർതിരിവും അതുകൊണ്ട് ഇതുവരെ പറഞ്ഞു കണ്ടിട്ടില്ല. ഇനി പറയാനും സാദ്ധ്യതയുണ്ടെന്ന് തോന്നുന്നില്ല. 2. കൊവിഡിൻ്റെ കാര്യത്തിൽ പുറത്ത് വിടുന്ന കണക്കുകളിൽ മറ്റ് സംസ്ഥാനങ്ങളെയുമായി തട്ടിച്ച് നോക്കുമ്പൊ ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നു എന്നാണ് അതിൽ ഒന്ന്.

കണക്കിൽ അവ്യക്തത ഇല്ലേ

കണക്കിൽ അവ്യക്തത ഇല്ലേ

ലോകാരോഗ്യ സംഘടന പറഞ്ഞ ഇൻകുബേഷൻ പീര്യഡ് എന്നത് 14 ദിവസമാണ്. ഇവിടെ വിമാനത്താവളങ്ങൾ അടച്ച ശേഷം മുപ്പത് ദിവസം കഴിഞ്ഞും പോസിറ്റീവാകുന്ന വാർത്ത കേൾക്കുന്നു. അപ്പൊ കണക്കിൽ അവ്യക്തത ഇല്ലേ എന്നാണു ചോദ്യം. പലതവണ വിശദമാക്കിയ കാര്യമാണ് ഇത്. രോഗാണു രോഗിയുടെ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞ് രോഗലക്ഷണം പ്രകടിപ്പിക്കാനെടുക്കുന്ന സമയമാണ് ഇൻകുബേഷൻ പീര്യഡ്. കൊവിഡ് വരുന്ന എല്ലാവർക്കും ഗുരുതര ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല.

നിസാര ലക്ഷണങ്ങൾക്ക് ടെസ്റ്റ് ചെയ്യേണ്ടതില്ല

നിസാര ലക്ഷണങ്ങൾക്ക് ടെസ്റ്റ് ചെയ്യേണ്ടതില്ല

നിസാര ലക്ഷണങ്ങൾക്ക് ടെസ്റ്റ് ചെയ്യേണ്ടതില്ല എന്നതാണ് നിലവിലെ മാർഗരേഖ. അവർക്ക് കൊവിഡ് ഉണ്ടെങ്കിൽ പോലും അത് മറ്റുള്ളവർക്ക് പകരാതിരിക്കാനാണ് 28 ദിവസത്തെ ക്വാറൻ്റൈൻ. അതിനിടയിൽ എപ്പൊഴെങ്കിലും ലക്ഷണങ്ങൾ പ്രകടമാക്കിയാൽ അവരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇനി ലക്ഷണങ്ങളില്ല എങ്കിലും മറ്റൊരാൾക്ക് പൊസിറ്റീവാകുമ്പോൾ അവരെ പരിശോധനയ്ക്ക് വിധേയമാക്കും.

അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്

അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്

നമ്മൾ സ്ഥിരീകരണത്തിന് ഉപയോഗിക്കുന്ന പി.സി.ആർ ടെസ്റ്റ് രോഗം തുടങ്ങിയ ശേഷം 15 മുതൽ 30 വരെ ദിവസത്തിനു ശേഷവും 45% ആളുകൾക്ക് പൊസിറ്റീവായി കാണാറുണ്ട്. (കൂടുതൽ വിശദമായി വായിക്കാൻ ഇൻഫോക്ലിനിക് പോസ്റ്റ് താഴെ നൽകുന്നു). 3. രോഗവിവരങ്ങളും രോഗികളുടെ നാൾവഴികളും പുറത്ത് വിടുന്നതിൽ കർണാടകയെ മാതൃകയാക്കണമെന്ന് ഒരു നിർദേശം സുരേന്ദ്രൻ മുന്നോട്ട് വച്ചിട്ടുണ്ട്. മാതൃകയാക്കാൻ പറ്റുന്ന ഒരു സംസ്ഥാനമാണ് കർണാടകമെന്ന് അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്. ഇന്ന് വരെ ചികിൽസ തേടിയ ഒരു വ്യക്തിക്ക് മുന്നിലും അടയാത്തതാണ് കേരളത്തിൻ്റെ വാതിലുകൾ.

കർണാടക ഘടകത്തെ ബോദ്ധ്യപ്പെടുത്തൂ

കർണാടക ഘടകത്തെ ബോദ്ധ്യപ്പെടുത്തൂ

ആ സ്ഥാനത്ത് കർണാടകം എന്താണ് ചെയ്തത് എന്ന് വാർത്തകളിലൂടെ അറിഞ്ഞതാണ്. ഒന്നിച്ചു നിന്നാണ് കൊറോണയെ നേരിടേണ്ടത് എന്ന് കേരളത്തെ ഉപദേശിക്കുന്നതിനു മുൻപ് ശ്രീ സുരേന്ദ്രൻ ആ ഉപദേശം സ്വന്തം പാർട്ടിയിലെ കർണാടക ഘടകത്തെ ഒന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കണമെന്ന് ഒരു ചെറിയ ഉപദേശമുണ്ട്. സംശയങ്ങൾ ചോദിക്കുന്നത് നല്ലതാണ്. അപ്പൊഴല്ലേ ഇങ്ങനെ ഓരോന്ന് വ്യക്തമാക്കാൻ പറ്റൂ. കൂടുതൽ സംശയങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു..
അപ്പൊ നന്ദി നമസ്കാരം''.

English summary
Reply to BJP leader K Surendran's questions on tablighi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X