വടകര മടപ്പള്ളി കോളേജിലും എസ്എഫ്‌ഐയുടെ ഗുണ്ടായിസം? വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചതായി പരാതി

  • By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനികളുടെ പരാതി. വടകര മടപ്പള്ളി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ക്യാംപസിലെ എസ്എഫ്‌ഐ നേതാക്കള്‍ തങ്ങളെ മര്‍ദ്ദിക്കുകയും അശ്ലീലച്ചുവയോടെ അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ സമരം വിജയിച്ചതിന് പിന്തുണ പ്രഖ്യാപിച്ച് മടപ്പിളളി കോളേജില്‍ പ്രകടനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളെയാണ് കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദ്ദിക്കുകയും അശ്ലീലച്ചുവയോടെ അധിക്ഷേപിച്ചതായും ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

vatakaracollege

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സദാചാര പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെയും യുവാവിനെയും മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിനികളോടൊപ്പം നാടകം കാണാനെത്തിയ ജിജേഷ് എന്ന യുവാവിനെ കോളേജിലെ ഇടിമുറിയില്‍ കൊണ്ടുപോയും തല്ലിച്ചതച്ചെന്നും പരാതിയുണ്ട്. ഈ സംഭവത്തിന് പിന്നാലെയാണ് വടകര മടപ്പള്ളി കോളേജില്‍ നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. കേരളത്തില്‍ എസ്എഫ്‌ഐയ്ക്ക് ശക്തമായ ആധിപത്യമുള്ള ക്യാംപസുകളിലൊന്നാണ് മടപ്പിള്ളി കോളേജ്. ഇതര വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചതായി മടപ്പള്ളി കോളേജില്‍ നിന്ന് മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു.

English summary
Students Alleges that sfi workers attacked them in vadakara college.
Please Wait while comments are loading...