പറക്കുംതളിക ബൈജു മുങ്ങിയ സംഭവം: റിപ്പോർട്ട് സമർപ്പിക്കും
പേയാട്: പറക്കുംതളിക ബൈജുവിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്നു ലഭിക്കുന്നത്. പറക്കുംതളിക ബൈജുവിനെ പൊലീസ് രക്ഷപെടാൻ അനുവദിച്ചെന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് റൂറൽ എസ്.പിയ്ക്ക് കൈമാറിയേക്കും.സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്യാംലാലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നൽകുന്നത്.
ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ പറക്കുംതളിക ബിജുവിനെ വിളപ്പിൽശാല പൊലീസാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് ബിജു മുങ്ങിയിരുന്നു. ഇതോടെ പിടികിട്ടാപുള്ളിയാണ് പറക്കുംതളികയെന്നും ഇയാളെ പൊലീസ് രക്ഷപെടാൻ അനുവദിച്ചുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.തുടർന്നാണ് സംഭവത്തെപ്പറ്റി വിശദമായ അന്വഷണത്തിന് ജില്ലാ പൊലീസ് മേധാവി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.യെ ചുമതലപ്പെടുത്തിയത്. ഇക്കഴിഞ്ഞ വെളളിയാഴ്ച വിളപ്പിൽശാല എസ്.ഐ. കണ്ണനെയും പറക്കുംതളി ബൈജുവിനെ ആശുപത്രിയിലെത്തിച്ച പൊലീസുകാരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

പൊലീസിന്റെ മൊഴിയുടെയും വിശദമായ അന്വഷണത്തിന്റേയും അടിസ്ഥാനത്തിലാണ് റിപ്പോർട് തയ്യാറാക്കിയിട്ടുള്ളത്.നിലവിൽ ഒരു കേസിലും വാറണ്ടില്ലാത്ത പറക്കുംതളിക ബൈജുവിനെ കസ്റ്റഡിയിൽ എടുക്കാത്ത വിളപ്പിൽശാല പൊലീസിന്റെ നടപടിയിൽ വീഴ്ചയില്ലെന്നാണ് കൈമാറുന്ന റിപ്പോർട്ടിലുള്ളതെന്നും സൂചനയുണ്ട്. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം ബിജുവിനെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ ബൈക്കിലെത്തി രക്ഷപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് പറക്കുംതളിക ബൈജു. ഈ കേസില്‍ നേരത്തെ പിടിയിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications