ജീവനക്കാര്‍ 2ലക്ഷം നിക്ഷേപിക്കണം: ദേശാഭിമാനി
തിരുവനന്തപുരം: ജീവനക്കാര്‍ ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം നിക്ഷേപിച്ചില്ലെങ്കില്‍ ദേശാഭിമാനി പൂട്ടിപ്പോകുമോ? സി പി എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ജീവനക്കാരോട് പണം സ്വരൂപിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത. ജീവനക്കാര്‍ രണ്ട് ലക്ഷം രൂപ വീതം സ്വരൂപിച്ച് നല്‍കാനാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണത്രെ തൊഴിലാളികളില്‍ നിന്നും പാര്‍ട്ടി പത്രം പണം പിരിക്കുന്നത്. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. വെറുതെ വേണ്ട, രണ്ട ലക്ഷം രൂപയ്ക്ക് പലിശ നല്‍കുമെന്നും മാനേജ്‌മെന്റ് പറയുന്നു. നേരത്തെ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ട് കോടിയുടെ ബോണ്ട് ദേശാഭിമാനി സ്വീകരിച്ചത് വന്‍ വിവാദമായിരുന്നു.

ഇതാദ്യമായല്ല ദേശാഭിമാനി ജീവനക്കാരില്‍ നിന്നും പണം സ്വരൂപിക്കുന്നത്. നേരത്തെ അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ തൊഴിലാളികളില്‍ നിന്നും നിക്ഷേപം പത്രം വാങ്ങിയിരുന്നത്രെ. എന്നാല്‍ ഈ തുക പലിശ സഹിതം തിരിച്ചുകൊടുത്തു എന്നാണ് പത്രമാനേജ്‌മെന്റ് പറയുന്നത്.
നേരത്തെ, ജീവനക്കാരുടെ പേരില്‍ ലോണെടുത്ത് അത് തിരിച്ചടക്കാതിരുന്ന പത്രത്തിനെതിരെ തൊഴിലാളികള്‍ക്ക് നിയമസഹായം വരെ തേടേണ്ടിവന്ന അവസ്ഥ കോഴിക്കോട് ഉണ്ടായിട്ടുണ്ട്. നാലുനിലകെട്ടിടത്തില്‍ സ്വന്തം പ്രസുമായി ആരംഭിച്ച പത്രം ഇപ്പോള്‍ പെട്ടിക്കൂടില്‍ ഒതുങ്ങി എന്നാണ് കോഴിക്കോടന്‍ വാര്‍ത്ത.
വര്‍ഷങ്ങളായി തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കാത്ത പത്രങ്ങളുമുണ്ട്. ഇതില്‍ തൊഴിലാളി പാര്‍ട്ടികള്‍ നടത്തുന്ന പത്രവും പെടും എന്നതാണ് ഏറെ രസകരം. വരിക്കാരെ ചേര്‍ത്താലേ ശമ്പളം കൂട്ടിത്തരൂ എന്നായിരുന്നു മറ്റൊരു പത്രത്തിന്റെ ഡിമാന്‍ഡ്. വരിക്കാരെ പിടിക്കാത്തവരുടെ ശമ്പളം വെട്ടിക്കുറച്ചപ്പോള്‍ പലരും ജോലി കളഞ്ഞ് സ്വന്തം പാട്ടിന് പോയി.












Click it and Unblock the Notifications