ഒന്നും ചെയ്യില്ല,ഒരു ചുക്കും സംഭവിക്കില്ല! ശ്രീവത്സം ടെക്സ്റ്റൈൽസിൽ പിള്ള സാറിന്റെ അടിയന്തര യോഗം...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

ആലപ്പുഴ: ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ ശ്രീവത്സം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ എംകെആർ പിള്ള ഹരിപ്പാട് വന്ന് മടങ്ങിയതായി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഹരിപ്പാട്ടെ ശ്രീവത്സം ടെക്സ്റ്റൈൽസിൽ എത്തിയ പിള്ള വൈകീട്ട് അഞ്ചു മണി വരെ അവിടെ ചിലവഴിച്ചെന്നാണ് അറിയുന്നത്.

ഫസലിനെ കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് ഭാര്യ മറിയം!സുബീഷിനെ വിശ്വാസം,ആർഎസ്എസുകാർക്ക് ശത്രുതയില്ല...

റെയ്ഡിനെ തുടർന്ന് അങ്കലാപ്പിലായ ജീവനക്കാരെ ആശ്വസിപ്പിക്കാനും അവർക്ക് ആത്മവിശ്വാസം പകരാനുമായിരുന്നു പിള്ള ഹരിപ്പാടെത്തിയത്. വൈകീട്ട് നാലു മണിയോടെ മുഴുവൻ ജീവനക്കാരുടെയും യോഗം വിളിച്ച അദ്ദേഹം വരുന്ന ഓണം സീസണിൽ വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴേ തുടങ്ങണമെന്നും നിർദേശിച്ചത്രേ.

sreevalsam

ബസിന് സൈഡ് കൊടുത്തില്ലെന്ന്, കാർ അടിച്ചുതകർത്ത് സ്ത്രീയടക്കമുള്ളവരെ ആക്രമിച്ചു;സംഭവം കണ്ണൂരിൽ...

ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും വളരെ കൂളായി നിന്ന പിള്ള സർ റെയ്ഡുകളൊന്നും കണ്ട് ഭയപ്പെടേണ്ടെന്നും, ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും, ഒന്നും സംഭവിക്കില്ലെന്നും ജീവനക്കാരോട് പറഞ്ഞു. പിള്ള സാർ, വല്യ സർ, എസ്പി തുടങ്ങിയ പേരുകളിൽ ജീവനക്കാർ അംഭിസംബോധന ചെയ്യുന്ന പിള്ള വളരെ അപൂർവ്വമായേ സ്ഥാപനങ്ങളിൽ വരാറുള്ളുവെന്നാണ് ജീവനക്കാർ പറയുന്നത്.

സ്ഥാപനങ്ങളിലേക്ക് വരികയാണെങ്കിൽ മകൻ വരുൺ രാജിന്റെ കൂടെയാണ് വരാറുള്ളത്. എന്നാൽ ശനിയാഴ്ച പിള്ള സർ തനിച്ചാണ് വന്നത്, മകൻ കൂടെയുണ്ടായിരുന്നില്ല. രാവിലെ ടെക്സ്റ്റെൽസിലെത്തിയ പിള്ളയെ വൈകീട്ടാണ് ജീവനക്കാർ കാണുന്നത്.

English summary
report; sreevalsam group owner pillai was in haripad on last saturday.
Please Wait while comments are loading...