ദിലീപിന്‌റെ ഡി സിനിമാസിനെതിരെ ആരോപണം.. കൊട്ടാരം ഭൂമി കയ്യേറിയെന്ന് കളക്ടർക്ക് റിപ്പോർട്ട്

  • Posted By: Anamika
Subscribe to Oneindia Malayalam

ചാലക്കുടി: നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ തീയറ്റര്‍ സമുച്ചയമായ ഡി സിനിമാസിനെതിരെ വീണ്ടും ആരോപണം. ചാലക്കുടി കൊട്ടാരം വക ഭൂമിയിലാണ് ഡി സിനിമാസ് പണിതത് എന്നാരോപിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ചാലക്കുടി കൊട്ടാരം വക ഭൂമി അനധികൃതമായി കൈമാറിയാണ് ദിലീപിന്റെ പക്കലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഡിസിനിമാസ് കയ്യേറ്റ ഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ നടത്തിയ തെളിവെടുപ്പിലാണ് കൊച്ചി ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

ഗൂഢാലോചന നടത്തിയത് ദിലീപ് മാത്രം..? കാവ്യയ്ക്കും നാദിര്‍ഷയ്ക്കും രക്ഷ.. എല്ലാം തീരുന്നു!

dcinemas

ഡി സിനിമാസ് ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ കലക്ടര്‍ തിയറ്റര്‍ അധികൃതരോട് നിര്‍ദേശിച്ചിരുന്നു. ഈ മാസം 27ന് രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. ബാങ്കില്‍ നിന്നും 9 കോടി വായ്പ അനുവദിച്ചത് ഭൂമിയുടെ യഥാര്‍ത്ഥ രേഖകള്‍ പരിശോധിക്കാതെ ആണെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ബാങ്കിനെതിരെ സിബിഐ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. രണ്ട് സര്‍വ്വേ നമ്പറുകളിലുള്ള ഭൂമി കൊട്ടാരം വകയാണ് എന്ന് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ ജില്ലാ സര്‍വ്വേയര്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമി കയ്യേറ്റം ഇല്ലെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kochin Devaswam Board's report to Collector against D Cinemas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്