• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിപ്പബ്ലിക് ദിന പരേഡ്:കേരളത്തിന്‍റെ ഫ്ലോട്ട് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണമെന്ന് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: റിപ്പബ്ലിക് ദിന ഫ്ലോട്ടിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കാൻ കേന്ദ്രം നിർദ്ദേശിച്ചെന്ന വിവാദങ്ങളില്‍ ഒടുവില്‍ പ്രതികിച്ച് ബി ജെ പി സംസ്ഥാന നേതൃത്വം. ഗുരുദേവനെ ഒഴിവാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടില്ലെന്നും ഫ്‌ളോട്ട് നിരാകരിച്ചത് ചട്ടപ്രകാരമല്ലാത്തതിനാലാണെന്നുമാണ് ബി ജെ പി വിശദീകരിക്കുന്നത്. റിപ്പബ്ലിക് ദിന ഫ്ലോട്ടിൽ നിന്ന് ശ്രീനാരായണഗുരുദേവന്റെ നിശ്ചലദൃശ്യം കേന്ദ്ര സർക്കാർ മനപ്പൂർവ്വം ഒഴിവാക്കിയെന്നുള്ള പ്രചാരണം കമ്മ്യൂണിസ്റ്റ് കള്ളക്കഥകളിൽ ഒന്ന് മാത്രമാണ്. ഒരു സംസ്ഥാനത്തോടും അവർ സമർപ്പിക്കുന്ന നിശ്ചലദൃശ്യത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കണമെന്നോ വെട്ടിമാറ്റണമെന്നോ ജൂറി ആവശ്യപ്പെടാറില്ലെന്നും സംസ്ഥാന നേതൃത്വം വാർത്താ കുറിപ്പിലൂടെ വിശദീകരിക്കുന്നു.

സംസ്ഥാനങ്ങൾ നൽകുന്ന നിശ്ചലദൃശ്യങ്ങൾ പരിശോധിക്കുക മാത്രമാണ് ജൂറിയുടെ ചുമതല. കേരളത്തിന്റെ ഫ്ലോട്ടിൽ ശങ്കരാചാര്യരെ ഉൾപ്പെടുത്തണന്ന് കേന്ദ്ര സർക്കാരോ ജൂറിയോ നിർദ്ദേശിച്ചിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ റിപ്പബ്ലിക് ദിന പരിപാടികൾക്ക് സാധാരണയിലും പകുതിയിൽ താഴെ മാത്രം ആൾക്കാർക്കാണ് പ്രവേശനമുള്ളത്. അതോടൊപ്പം നിശ്ചലദൃശ്യങ്ങളുടെയും എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. പന്ത്രണ്ട് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾക്ക് മാത്രമാണ് ഇത്തവണ നിശ്ചലദൃശ്യത്തിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.

ഇരുപതിലേറെ സംസ്ഥാനങ്ങളുടേത് തള്ളിക്കളഞ്ഞിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്ന നിശ്ചലദൃശ്യങ്ങൾ തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാത്ത ഒരു സ്വതന്ത്ര സമിതിയാണ്. സമിതി ഏറ്റവും മികച്ചതെന്ന് തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചലദൃശ്യങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. സമൂഹത്തിൽ ഭിന്നതയും ചേരിതിരിവും സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരം വ്യാജപ്രചരണങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ബി ജെപി ആരോപിച്ചു.

ബിജെപിയുടെ ജാതിസമവാക്യങ്ങള്‍ തകർന്നുവോ: 300 ലേറെ സീറ്റുകള്‍ ലക്ഷ്യമിട്ട് എസ്പിബിജെപിയുടെ ജാതിസമവാക്യങ്ങള്‍ തകർന്നുവോ: 300 ലേറെ സീറ്റുകള്‍ ലക്ഷ്യമിട്ട് എസ്പി

cmsvideo
  UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

  ശ്രീനാരായണ ഗുരുവിനോടുള്ള കേന്ദ്രത്തിന്റെ അയിത്തം സംസ്ഥാന ബി ജെ പിക്ക് ഉണ്ടോ എന്ന് വ്യക്തമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയും സി പി എം നേതാവുമായ വി ശിവന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. 'ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ മുന്നിൽവെച്ചുള്ള കേരളത്തിൻ്റെ റിപ്പബ്ലിക് ദിന ഫ്ലോട്ടിന് അനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ശ്രീനാരായണ ഗുരുവിനോടുള്ള കേന്ദ്രത്തിന്റെ അയിത്തം സംസ്ഥാന ബിജെപിക്ക് ഉണ്ടോ എന്ന് വ്യക്തമാക്കണം' -വി ശിവന്‍കുട്ടി പറഞ്ഞു.

  നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ജാതിവിവേചനത്തിനും അനാചാരങ്ങൾക്കും എതിരായിരുന്നു ഗുരുവിന്റെ പ്രവർത്തനം. അതുകൊണ്ട് തന്നെയാണ് ഗുരുവിനെ കൂടി കേരളത്തിന്റെ ഫ്ലോട്ടിൽ ഉൾപ്പെടുത്തിയത്. ബിജെപിക്ക്‌ വേണ്ടെങ്കിലും നവോത്ഥാന കേരളം ഗുരുവിനോട് കടപ്പെട്ടിരിക്കുന്നു.ജൂറിയിലെ അംഗങ്ങൾ മികച്ച അഭിപ്രായം പറഞ്ഞിട്ടും അവസാന നിമിഷം കേരളത്തെ ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്തുകൊണ്ടാണ് കേരളത്തെ ഒഴിവാക്കിയത് എന്ന്‌ പരസ്യമായി പറയാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ടെന്നും വി ശിവന്‍കുട്ടി ആരോപിച്ചിരുന്നു.

  English summary
  Republic Day Parade: BJP alleges fake propaganda in over with omission of Kerala's float
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X