കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വറും ഹിന്ദു തീവ്രവാദികളും കുരച്ചാല്‍ ഇല്ലാതാവുന്നതല്ല ഭരണഘടന: രശ്മി നായര്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. കാലോചിതമായി, പുരോഗമനപരമായി ചിന്തിച്ച് സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇത്തരം നിയന്ത്രണങ്ങൾ എടുത്ത് മാറ്റണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ വിശ്വാസങ്ങളിൽ കോടതിക്ക് എന്താണ് കാര്യമെന്നാണ് മറുഭാഗം ചോദിക്കുന്നത്.

എന്നാല്‍ നിണ്ട നിയമപോരാട്ടത്തിലൂടെ നേടിയെടുത്ത ശബരിമല കേസിലെ കോടതി വിധി സ്ഥാപിത താത്പര്യക്കാരുടെ കോപ്രായങ്ങള്‍ക്ക് ഹേതുവാകുന്നത് അങ്ങേയറ്റം ദുഖകരമാണെന്ന് രശ്മി ആര്‍ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രശ്മിയുടെ പോസ്റ്റ് വായിക്കാം-

 സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

ആര്‍ത്തവം തുടങ്ങിയ ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും പ്രാര്‍ത്ഥിക്കാന്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമുണ്ടെന്നും വ്യക്തമാക്കിയാണ് ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് സുപ്രീം കോടതി നീക്കിയത്.

 പുരുഷാധിപത്യം

പുരുഷാധിപത്യം

പ്രവേശനത്തിനുള്ള മൂലകാരണം മതവിശ്വാസത്തിന്‍റേതല്ല മറിച്ച് പുരുഷാധിപത്യത്തിന്‍റേതാണെന്നും സ്ത്രീയുടെ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തെ വിശ്വാസത്തിന്‍റെ പേരില്‍ നിഷേധിക്കാനാവില്ലെന്നും കോടി വ്യക്തമാക്കിയിരുന്നു.

 മുഖമടച്ച മറുപടി

മുഖമടച്ച മറുപടി

എന്നാല്‍ കോടതി ഉത്തരവിന്‍ മേല്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രത്തിലെ ആചാരം തിരുമാനിക്കാനുള്ള അവകാശം ക്ഷേത്രത്തിനാണെന്നും അല്ലാതെ കോടതിയല്ലെന്നുമാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ ഇത്തരം വാദങ്ങള്‍ക്ക് ചുട്ട മറുപടികൊടുക്കുകയാണ് രശ്മി നായര്‍. രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

 നിയമപോരാട്ടം

നിയമപോരാട്ടം

ശബരിമല വിശ്വാസികളായ ഒരുപാട് മനുഷ്യര്‍ വളരെ പരിശുദ്ധമായി കാണുന്ന സ്ഥലമാണ് അതില്‍ നല്ലൊരു ശതമാനവും സ്ത്രീകള്‍ ആണ്. ഒരു വിവേചനം എന്ന രീതിയില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിനെതിരെ ആയിരുന്നു സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടം .

 ഗൂഡ ഉദ്ദേശം

ഗൂഡ ഉദ്ദേശം

അല്ലാതെ ചിലര്‍ കരുതുന്നത് പോലെ അവിടെ DJപാര്‍ട്ടിയും തലയില്‍ റിബണ്‍ കെട്ടി പാട്ട് പാടാനും അല്ല. ലക്ഷക്കണക്കിന്‌ അന്യമത വിശ്വാസികളുടെ വിശ്വാസത്തിനു മുകളില്‍ കയറി അത്തരം കോപ്രായം കാണിക്കണം എന്ന് ആഗ്രഹിക്കുന്നത് ഒന്നുകില്‍ സമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്തണം കൃത്യമായ ഗൂഡ ഉദ്ദേശം അല്ലെങ്കില്‍ അതിന്‍റെ പേരില്‍ ആരെങ്കിലും നാല് തല്ലു തന്നാല്‍ ആ വഴി കിട്ടുന്ന പ്രശസ്തി.

 ശബരിമല

ശബരിമല

യുക്തിവാദികള്‍ക്ക് മതത്തെ വിമര്‍ശിക്കാനും പരിഹസിക്കാനും ഒക്കെ സ്വാതന്ത്ര്യം ഉണ്ട് ആ സ്വാതന്ത്ര്യം പക്ഷേ ആരാധാനാലയത്തിനുള്ളില്‍ DJപാര്‍ട്ടി നടത്താനുള്ള സ്വാതന്ത്ര്യം അല്ല . ഞാന്‍ രണ്ടു തവണ ശബരിമലയില്‍ പോയിട്ടുണ്ട് ഓര്‍മ്മ വച്ച നാള്‍ മുതല്‍ വീട്ടില്‍ നിന്നും എല്ലാ വര്‍ഷവും അച്ഛനും മാമനും പിന്നെ രാഹുലും അമ്മയും ഒക്കെ ശബരിമലയില്‍ പോകുന്നുണ്ട്.

 സംസ്കാരത്തിന്‍റെ ഭാഗം

സംസ്കാരത്തിന്‍റെ ഭാഗം

ഈശ്വരവിശ്വാസം എന്നത് ഒരു മിത്തായി മാത്രം കാണുമ്പോളും ആ വിശ്വാസത്തെ ബഹുമാനിക്കാനും വിശ്വാസിയുടെ പ്രാര്‍ഥനയെ ബഹുമാനത്തോടെ നോക്കികാണാനും കഴിയുന്നുണ്ട് . ഞങ്ങള്‍ കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലക്കാര്‍ക്ക് മണ്ഡലകാലം എന്നത് ഓണം വിഷു പോലെ ഒരു സംസ്കാരത്തിന്‍റെ ഭാഗമായ ഒന്നാണ്.

 മൂല്യങ്ങള്‍

മൂല്യങ്ങള്‍

സ്വാമി കഞ്ഞിയും അയ്യപ്പന്‍ പാട്ടും ഒക്കെ ഞങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അതൊന്നും ഇന്നും സംഘപരിവാറിനു ഹൈജാക്ക് ചെയ്യാന്‍ കഴിയാത്ത ചില മൂല്യങ്ങള്‍ ആണ്. ഈശ്വരവിശ്വാസികള്‍ അല്ലാത്ത ഭൌതീക വാദികള്‍ ആയ ആയിക്കണക്കിനു മനുഷ്യര്‍ ഇതിന്‍റെയൊക്കെ ഭാഗമാകുന്നുണ്ട് .

 റദ്ദായി പോകില്ല

റദ്ദായി പോകില്ല

സുപ്രീംകോടതി വിധി ഈ രാജ്യത്തെ അന്തിമ തീര്‍പ്പായി ഇരിക്കുന്നിടത്തോളം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിച്ചു കിട്ടിയവ ഒന്നും റദ്ദായിപോകാനും പോകുന്നില്ല .

 ഇന്ത്യന്‍ ഭരണ ഘടന

ഇന്ത്യന്‍ ഭരണ ഘടന

അതുകൊണ്ട് എന്തെങ്കിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു പ്രശ്നങ്ങള്‍ ഉണ്ടാക്കണം എന്നത് ഞങ്ങളുടെ ആഗ്രഹങ്ങളില്‍ പെടുന്ന വിഷയം അല്ല രാഹുല്‍ ഈശ്വരും നാലും മൂന്നും ഏഴു ഹിന്ദു തീവ്രവാദികളും കുരച്ചാല്‍ തിരിഞ്ഞു നടക്കുന്ന ഒന്നല്ല ഇന്ത്യന്‍ ഭരണഘടന എന്ന ബോധ്യം നല്ലപോലെ ഉണ്ട് .

 അങ്ങേയറ്റം ദുഖകരം

അങ്ങേയറ്റം ദുഖകരം

വളരെ ആഗ്രഹത്തോടെ കാത്തിരുന്നു ലഭിച്ച ഈ വിധി ചില സ്ഥാപിത താല്‍പര്യക്കാരുടെ കോപ്രായങ്ങള്‍ക്ക്‌ ഹേതുവാകുന്നത് അങ്ങേയറ്റം ദുഖകരമായ വസ്തുതയാണ് . ഇത്തരം കോപ്രായങ്ങള്‍ക്ക് മുന്നില്‍ നിന്ന് കൊടുക്കാന്‍ വിശ്വാസത്തിന്‍റെയും സംസ്കൃതിയുടെയും ഭാഗമായി ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ തയ്യാറാവും എന്ന് ഞാന്‍ കരുതുന്നില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
resmi r nair facebook post about sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X