കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമർശനങ്ങൾക്ക് പിന്നിൽ ബിജെപി ആണോയെന്ന് ഗവർണർ വ്യക്തമാക്കണം: എ.കെ.ബാലൻ

Google Oneindia Malayalam News

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ
വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. വിവാദ വിമർശനങ്ങൾക്ക് പിന്നിൽ ബി.ജെ.പി ആണോയെന്ന് ഗവർണർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ ഭാര്യമാർ അനധികൃത നിയമനം നേരിടുന്നതായി ബോധപൂർവ്വം പ്രചാരണം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

1

കണ്ണൂർ വി.സി നിയമനം നിയമപരമായി നടന്നതാണെന്ന് പറഞ്ഞ എ.കെ ബാലൻ നിയമനം ഗവർണറും അംഗീകരിച്ചതാണെന്ന് അഭിപ്രായപ്പെട്ടു. സർവകലാശാല നിയമങ്ങൾ മറികടന്ന് ഗവർണറോട് ഒന്നും ചെയ്യാൻ സർക്കാർ പറഞ്ഞിട്ടില്ല. ഇതിന് പിന്നിൽ ബിജെപിയാണോയെന്ന് ഗവർണർ വ്യക്തമാക്കണമെന്നും ബാലൻ പറഞ്ഞു. ഗവർണറുടെ നിലപാട് ദുരൂഹമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. സംഭവത്തിൽ ജുഡിഷ്യൽ വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

2

ചാൻസലർ പദവി മാറ്റുന്നത് എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും അതിന് നിർബന്ധിതരാക്കരുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചു. നിയമസഭാ പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്ക് ചാൻസലർ പദവി നൽകിയത്. സ്ഥാനം ഭരണഘടനാ പദവി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമശ്രദ്ധ നേടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. രഹസ്യമാക്കേണ്ട കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കി. ആശയവിനിമയങ്ങളിലെ മാന്യത ഗവര്‍ണര്‍ ലംഘിച്ചുവെന്നും ഗവര്‍ണര്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്ന് പറയില്ലെന്നും കാനം പറഞ്ഞു.

'അയ്യോ അച്ഛാ പോകല്ലെ എന്ന് പറയേണ്ടതില്ല, പദവി ഒഴിയുന്നെങ്കില്‍ ഒഴിയട്ടെ'; ഗവര്‍ണര്‍ക്കെതിരെ സാനു'അയ്യോ അച്ഛാ പോകല്ലെ എന്ന് പറയേണ്ടതില്ല, പദവി ഒഴിയുന്നെങ്കില്‍ ഒഴിയട്ടെ'; ഗവര്‍ണര്‍ക്കെതിരെ സാനു

 3

അതേസമയം, സര്‍വകലാശാലകള്‍ സിപിഎം സെന്‍ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങുമെന്ന് വി ഡി സതീശൻ പറഞ്ഞു. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം ഇതിനുമുൻപും ഉണ്ടായിട്ടുള്ളതാണ്. അതിൽ ഒത്തുതീർപ്പുകളും സമവായ ചർച്ചകളും പലക്കുറി സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വി.സിയുടെ നിയമനം നിയമവിരുദ്ധമാണെന്ന് നേരത്തെതന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഗവര്‍ണര്‍ ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും സതീശൻ വ്യക്തമാക്കി.

4


സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാന തസ്തികകള്‍ പാര്‍ട്ടിക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നു. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. സർക്കാർ നിലപാട് മാറ്റാൻ തയ്യാറാകണം - പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. കേരള പൊലീസിൽ ആർ.എസ്സ്. എസ്സുകാർ ഉണ്ടെന്ന സിപിഐ വാദം ശരിയാണ്. പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാർ ശക്തികളാണ്. മോദി സർക്കാരിന്റെ അതേ പാതയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. സംഘപരിവാർ ശൈലിയിലുള്ള നടപടി യൂഡിഎഫിനോട് സ്വീകരിക്കാൻ മുഖ്യമന്ത്രി നിൽക്കേണ്ട - സതീശൻ പറഞ്ഞു.

Recommended Video

cmsvideo
ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam

English summary
AK Balan said that that the governor clarify whether the BJP was behind the controversial criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X