Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിയുണ്ട കൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള സമരം: ഉമ്മൻചാണ്ടി

തിരുവനന്തപുരം: കർഷകരോഷത്തിൽ ആവിയായി പോകുമെന്ന് ഭയന്നാണ് സർക്കാർ കുപ്രസിദ്ധമായ കർഷക നിയമം പിൻവലിച്ചതെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. ഫെയ്സ്ബുക്കിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. 750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വെടിയുണ്ട കൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കർഷകരെ അഭിവാദ്യം ചെയ്യുന്നതായും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ വ്യക്തമാക്കി.

1

കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

കര്‍ഷകരോഷത്തില്‍ ആവിയാപ്പോകുമെന്നു ഭയന്നാണ് മോദി സര്‍ക്കാര്‍ കുപ്രസിദ്ധമായ കര്‍ഷക നിയമം പിന്‍വലിച്ചത്. 750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്. വെടിയുണ്ടകൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കര്‍ഷകരെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനരോഷത്തിനു മുന്നില്‍ ഇന്ധനവില വിലയും കുറയ്‌ക്കേണ്ടി വരും - ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ വ്യക്തമാക്കി.

2

അതേസമയം, വിവാദ കാർഷിക നിയമ ഭേദഗതിയെ കുറിച്ചുള്ള പ്രതിപക്ഷനേതാവിൻ്റെ പ്രതികരണം ഇങ്ങനെ. കരിനിയമങ്ങൾ കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ചത് നിവര്‍ത്തിയില്ലാതെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രതികരണം. കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി. കോൺഗ്രസ് പാർലമെന്‍റിന് അകത്തും പുറത്തും നടത്തിയ സമരം ശരിയാണെന്ന്‌ തെളിഞ്ഞെന്നും സതീശന്‍ പറഞ്ഞു.

3

കാർഷിക നിയമഭേദഗതി റദ്ദാക്കിയ മോദിയേയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ചാണ് കെ സുധാകരൻ പ്രതികരണവുമായി രംഗത്തെത്തിയത്. രാജ്യത്തെ കർഷക കോടികൾക്ക് മുന്നിൽ ഫാസിസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത് ജനാധിപത്യത്തിന് ഇത് ശുഭസൂചന നൽകുന്നു. വിവാദ കാർഷിക നിയമഭേദഗതി പിൻവലിക്കാനായി കോൺഗ്രസ് പാർലമെൻ്റിനകത്തും പുറത്തും നിന്ന് കർഷകർക്കൊപ്പം ഉജ്ജ്വലമായി പോരാടിയെന്നും കെ. സുധാകരൻ പറഞ്ഞു.

4

മോദിയുടെ പതനം കര്‍ഷകരുടെ സമരഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുകയാണ്. ഇനി ഇത് രാജ്യമാകെ ആളിപ്പടരും. കര്‍ഷകരെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള മോദി സര്‍ക്കാരിന്റെ അജന്‍ഡയാണ് ജനാധിപത്യ ശക്തികള്‍ പൊളിച്ചടുക്കിയതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് രാജ്യത്തെ കർഷക കോടികൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നത് ജനാധിപത്യത്തിൻ്റെ ശുഭസൂചനയാണ്. കാർഷിക നിയമഭേദഗതി പിൻവലിക്കാൻ കോൺഗ്രസ് നടത്തിയത് ഉജ്ജ്വല പോരാട്ടമാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

5

ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനത നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷകസമരം. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമാധാനപൂര്‍വം നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. അപ്പോഴൊക്കെ ആത്മസംയമനം പാലിച്ച കര്‍ഷക സമരം വേദനയും കണ്ണീരും നിറഞ്ഞതാണ് - കെ സുധാകരൻ വ്യക്തമാക്കി.

അതിനിടെ, കോണ്‍ഗ്രസ് അടക്കമുളളവർ ചെയ്ത സമരത്തിന്റെ വിജയമാണ് കരിനിയമങ്ങൾ പിൻവലിച്ചതിലൂടെ രാജ്യത്തെ കർഷക ലക്ഷങ്ങൾക്ക് ലഭിച്ചിരിക്കുന്നത് രമേശ് ചെന്നിത്തല പറഞ്ഞു. വൈകിയാണെങ്കിലും കേന്ദ്രസർക്കാരിന് തിരിച്ചറിവുണ്ടായെന്നും നിയമങ്ങൾ പിൻവലിച്ചത് ഉചിതമായ നടപടിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+