കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി മാറിയെന്ന് സുധാകരൻ; ആഭ്യന്തരവകുപ്പിൻ്റെ വീഴ്ചയെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ആലപ്പുഴയിലുണ്ടായ കൊലപാതകങ്ങൾ അപലപനീയമാണ്. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നതിന് തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം, എസ്ഡിപിഐയും ബിജെപിയും ചോരക്കളി അവസാനിപ്പിക്കണമെന്നും രണ്ടു പാർട്ടിയുടെയും പ്രധാന നേതാക്കൾ കൊല്ലപ്പെട്ടത് ഗൗരവതരമായ സംഭവമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിലെ കൊലപാതകങ്ങൾ ആഭ്യന്തരവകുപ്പിൻ്റെ വീഴ്ചയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഹെല്‍മറ്റ് വച്ചവര്‍, മാസ്‌കിട്ടവര്‍, രഞ്ജിത്തിനെ കൊല്ലാന്‍ 12 പേര്‍; എത്തിയത് സ്‌റ്റേഷന് മുന്നിലൂടെഹെല്‍മറ്റ് വച്ചവര്‍, മാസ്‌കിട്ടവര്‍, രഞ്ജിത്തിനെ കൊല്ലാന്‍ 12 പേര്‍; എത്തിയത് സ്‌റ്റേഷന് മുന്നിലൂടെ

എസ്ഡിപിഐ, ആർഎസ്എസ് വിഷപ്പാമ്പുകളെ പാലൂട്ടി വളർത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണ് ആലപ്പുഴയിലെ കൊലപാതകമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആഞ്ഞടിച്ചു. സംസ്ഥാനത്തെ നിയമവാഴ്ച തകർന്നു. ആലപ്പുഴയിൽ ഉണ്ടായ ഇരട്ട കൊലപാതകങ്ങളിലൂടെ പിണറായിയുടെ ഭരണത്തിൽ കേരളം ചോരക്കളമായി മാറിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി രണ്ടു കൂട്ടരുടേയും സഹായം തേടിയിരുന്നു. ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും പൊലീസും കാട്ടിയ അനാസ്ഥയുടെ ഫലമാണ് ഇരട്ടക്കൊലപാതകങ്ങളെന്നും സുധാകരൻ പറഞ്ഞു. തലശ്ശേരിയില്‍ പരസ്യമായി ബിജെപി പ്രവര്‍ത്തകര്‍ മുസ്ലിം വിരുദ്ധ പ്രകടനം നടത്തിയിട്ടും മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. സംസ്ഥാനത്തെ പൊലീസ് ഇന്റലിജന്‍സ് സംവിധാനം നോക്കുകുത്തിയായെന്നും സുധാകരന്‍ പറഞ്ഞു.

 rameshchennithala-sudhakaran

മുഖ്യമന്ത്രി കാട്ടുന്ന രാഷ്ട്രീയ വിധേയത്വ അടിമത്തമാണ് രാഷ്ട്രീയ കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്താന്‍ ഇരുകൂട്ടര്‍ക്കും പ്രചോദനം നല്‍കുന്നത്. കേരളത്തിന്റെ മതസൗഹാര്‍ദ്ദത തകര്‍ത്ത് ഇത്തരം വര്‍ഗീയ ശക്തികളെ വളര്‍ത്തിയതിൻ്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഇനിയെങ്കിലും വര്‍ഗീയ ശക്തികളുമായുള്ള രഹസ്യബാന്ധവം ഉപേക്ഷിച്ച് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

അതേസമയം, ആലപ്പുഴയിലെ എസ്ഡിപിഐ, ബിജെപി ഇരട്ട കൊലപാതകത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാർട്ടിയുടെയും പ്രധാന നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. എസ്.ഡി.പി.ഐയും ബി.ജെ.പിയും നടത്തുന്ന ചോരക്കളി അവസാനിപ്പിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിൻ്റെ ഗുരുതര വീഴ്ചയാണ്. രാഷ്ട്രീയ കൊലപാതകം തടയാൻ പൊലീസ് നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് കൊലപാതകങ്ങൾ വർധിച്ച് വരുന്നത് ഗൗരവത്തോടെ കാണണമെന്നും കൊലയാളികളെ സംരക്ഷിക്കാൻ ഭരണകൂടം കോടികൾ ചെലവഴിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇത് നമ്മുടെ അന്നാ ബെൻ അല്ലേ? ടൂ ഹോട്ട്... നടിയുടെ പുത്തൻ ലുക്ക് വൻ വൈറൽ

കഴിഞ്ഞ ദിവസം രാത്രിയാണ് അഞ്ചംഗ സംഘം കെ.എസ് ഷാനെ വാഹനമിടിച്ച് വീഴ്ത്തിയ ശേഷം വെട്ടികൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച നേതാവ് രജ്ഞിത്ത് ശ്രീനിവാനനെ എട്ടംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. മണിക്കൂറുകൾക്കിടയിൽ രണ്ട് ഇരട്ട കൊലപാതകങ്ങളാണ് ആലപ്പുഴ ജില്ലയിൽ നടന്നത്. ഇതേ തുടർന്ന് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച് അതീവജാഗ്രത പുറപ്പെടുവിക്കുകയായിരുന്നു.

English summary
Kerala has become a bloodbath during Pinarayi's rule, says KPCC president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X