കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്.പിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികൾ; തരൂരിൻ്റെ നിലപാട് പാർട്ടി പരിശോധിക്കും: വിഡി സതീശൻ

Google Oneindia Malayalam News

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ ശശി തരൂർ എം.പിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പാർട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ അനാവശ്യ ധൃതിയാണ് കാണിക്കുന്നത്.വിഷയത്തിൽ സംസ്ഥാന സർക്കാർ ചർച്ച നടത്താത്തത് എന്തോ ഒളിച്ചുവയ്ക്കാനുള്ളതു കൊണ്ടാണെന്നും സതീശൻ പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ പാർട്ടി സെൽ ഭരണം പോലെയായിരുക്കുകയാണ്. ജില്ലാ പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം..നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം..

കെ-റെയിൽ പദ്ധതിയിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയ ശശി തരൂർ എം.പിയുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും പാർട്ടി പരിശോധിക്കുമെന്ന് പറഞ്ഞായിരുന്നു വിഡി സതീശൻ്റെ പ്രതികരണം. സർക്കാർ അനാവശ്യ ധൃതി കാട്ടുകയാണെന്നും വിഷയത്തിൽ സർക്കാർ വേണ്ടത്ര ചർച്ച നടത്താത്തത് എന്തോ ഒളിച്ചുവയ്ക്കാൻ ഉള്ളതുകൊണ്ടാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കോൺഗ്രസ് രണ്ടാംഘട്ട സമരപരിപാടികളുമായി മുന്നോട്ടു പോകും. കെ-റെയിലിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നത് ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഗുരുതരമായ ഇൻ്റലിജൻസ് വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകൾ പാർട്ടി സംവിധാനം പോലെ ആയിരിക്കുകയാണ്. പോലീസ് സംവിധാനം പഴയ പാർട്ടി സെൽഭരണത്തിലേക്ക് മാറിയിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മറ്റികളാണെന്നും സതീശൻ തുറന്നടിച്ചു.

 vdsatheeshan

കൊലപാതകങ്ങൾ കൂടുന്നത് സർക്കാരും ആഭ്യന്തര വകുപ്പും നോക്കി നിൽക്കുകയാണ്. പൊലീസുകാരെ നിയന്ത്രിക്കുന്നത് സിപിഎം പാർട്ടിക്കാരാണ്. ഒരു കൊലപാതകം ഉണ്ടായിട്ടും അടുത്തത് തടയാൻ പൊലീസിന് കഴിഞ്ഞില്ല. എല്ലാ കാര്യത്തിലും സി പി എം അനാവശ്യമായ ഇടപെടൽ നടത്തുന്നു. ഹൈക്കോടതി എല്ലാ ദിവസവും പൊലീസിനെ വിമർശിക്കുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയുടെ പ്രവർത്തി പിന്തുടർന്ന് ജനങ്ങളോട് ഒന്നും പറയാൻ തയ്യാറാകുന്നില്ല. കണ്ണൂർ സർവകലാശാലയിലെ വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ഒന്നും പറയാനില്ലെന്ന നിലപാടിലാണ് മന്ത്രി ആർ ബിന്ദുവെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.

പുത്തന്‍ മേക്കോവറില്‍ നയന്‍താര ചക്രവര്‍ത്തി; ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Mamata Banerjee's Trinamool Dominates Kolkata Civic Polls With Big Lead | Oneindia Malayalam

English summary
Opposition leader VD Satheesan has said that the party will look into the actions and reactions of Shashi Tharoor MP, who is against the Congress' stand on the Silver Line project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X