കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ ഡിറ്റക്ടീവ് ഏജന്‍സിയുടെ മറവില്‍ സമാന്തര പോലീസ്

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന ഡിറ്റക്ടീവ് ഏജന്‍സിയുടെ മറവില്‍ സമാന്തര പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍. ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മുന്‍ എസ്പി സുനില്‍ ജേക്കബിന്റെ നേതൃത്വത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിന് എതിര്‍വശത്ത് നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

തന്റെ ഓഫീസിന് ഭീഷണിയുണ്ടെന്നും റെയ്ഡ് നടത്താന്‍ ശ്രമിക്കുന്നതായും കാട്ടി സുനില്‍ ജേക്കബ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. സുനിലിന്റെ ഈ സ്ഥാപനത്തിനെതിരെ ലഭിച്ച ചില അനൗപചാരിക പരാതികളുടെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ വിജിലന്‍സ് സംഘം അന്വേഷണം നടത്തിയാണ് കോടതിക്ക് വിശദീകരണം നല്‍കിയിരിക്കുന്നത്.

kochi-map

ഇന്‍വിന്‍സിബിള്‍ സ്‌പൈ ഇന്‍വെസ്റ്റിഗേഷന്‍ എന്ന പേരിലുള്ള ഡിറ്റക്ടീവ് ഏജന്‍സിയുടെ മറവില്‍ സുനില്‍ ജേക്കബ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങല്‍ നടത്തുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിന് എതിര്‍വശത്തായതിനാല്‍ കമ്മീഷണര്‍ക്ക് ലഭിക്കുന്ന പരാതികളില്‍ പരാതിക്കാരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ മുന്‍ സ്വാധീനം ഉപയോഗിച്ച് ചില പോലീസുകാരില്‍ നിന്നാണ് സുനില്‍ ജേക്കബ് പരാതിക്കാരുടെ വിശദാംശങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതേതുടര്‍ന്ന് മൂന്ന് പോലീസുകാരെ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ നിന്നും സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സുനില്‍ ജേക്കബിന് ഗുണ്ടാനേതാക്കളുമായി ബന്ധമുണ്ടെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Retired SP running parallel police station in Kochi; Govt informs HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X