പ്രണയത്തിന് കണ്ണൂം മൂക്കും ഇല്ലെന്ന് പറയുന്നത് വെറുതെയല്ല;ഇടഞ്ഞാൽ വെട്ടുും, കുത്തും, അക്രമം കൂടുന്നു

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നൊരു ചൊല്ലുണ്ട്. ഒരു സിനിമയിൽ നിവിൻ പോളി പറയുന്നത് പോലെ പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല. പ്രണയം തകർന്നാലും ഇതു തന്നെയാണ് സ്ഥിതി. പ്രണയം തകർന്നു കഴിഞ്ഞാൽ പിന്നീട് കമിതാക്കൾ ചിന്തിക്കുന്നത് അക്രമങ്ങളുടെ വഴി മാത്രം.

കേരളത്തില്‍ പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കോട്ടയത്തെ നേഴ്സിങ് കോളജില്‍ കാമുകിയെ പെട്രോളിച്ച് കത്തിച്ച് യുവാവ് ജീവനൊടുക്കിയ സംഭവവും കൊച്ചി ഉദയം പേരുരിൽ ഫെബ്രുവരി ഏഴിന് പെൺകുട്ടിയെ വെട്ടി പരപിക്കേൽപ്പിച്ചതുമെല്ലാം പ്രണയത്തിന്റെ ക്രിമിനൽ ഭാവമായിരുന്നു.

പ്രണയ പ്രതികാര കഥകൾ കേരളത്തിലും

പ്രണയ പ്രതികാര കഥകൾ കേരളത്തിലും

പ്രണയ പ്രതികാരത്തിന്റെ കഥകൾ കേരളത്തിന് പുറത്തു നിന്നും നമ്മൾ ഞെട്ടലോടെ കേട്ടതാണ്. എന്നാൽ ഇപ്പോൾ നമുക്ക് ഇടയിൽ തന്നെ ഇത്തരം സംഭവങ്ങൾ സർവ്വസാധാരണമാകുകയാണ്.

കേരളം ഞെട്ടിയത് എസ്എംഇ കോളേജിലുണ്ടായ ധാരുണ സംഭവത്തോടെ

കേരളം ഞെട്ടിയത് എസ്എംഇ കോളേജിലുണ്ടായ ധാരുണ സംഭവത്തോടെ

കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം എസ്എംഇ കോളേജിലുണ്ടായ ധാരുണ സംഭവത്തോടെ കേരളം ഞെട്ടുകയായിരുന്നു.

കാമുകിയെ പെട്രോളൊഴിച്ച് കത്തിച്ചു

കാമുകിയെ പെട്രോളൊഴിച്ച് കത്തിച്ചു

ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് എസ്എംഇയിലെ പൂര്‍വ വിദ്യാര്‍ഥി ആദര്‍ശ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

വിട പറഞ്ഞത് കാമുകനും

വിട പറഞ്ഞത് കാമുകനും

എന്നാൽ പൊട്രോളൊഴിച്ച് കത്തിച്ച് പെൺകുട്ടി പകതീർക്കുന്നതിനിടയിൽ കാമുകനായ ആദർശും ഈ ലോകത്തോട് വിടപറയുകയായിരുന്നു.

പ്രണയാഭ്യർത്ഥന നിരസിച്ചു.... വെട്ടി പരിക്കേൽപ്പിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചു.... വെട്ടി പരിക്കേൽപ്പിച്ചു

ഉദയം പേരൂരിൽ നടന്നതും ഒരു പ്രണയ പ്രതികാരത്തിന്റെ കഥയായിരുന്നു. പെൺകുട്ടിയെ ശല്ല്യം ചെയ്തതിന്റെ പേരിൽ പോലീസിന് പരാതിനൽകിയതിന്റെ പ്രതീകാരം വീട്ടിയത് സ്നേഹിച്ച പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച്കൊണ്ടായിരുന്നു.

എല്ലാം മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചതിന് ശേഷം

എല്ലാം മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചതിന് ശേഷം

കോളേജിൽ നിന്ന് വീട്ടിൽ വന്ന പെൺകുട്ട ബാഗുമായി പുറത്തേക്ക് പോകുമ്പോഴായിരുന്നു അമൽ എന്ന യുവാവ് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ചത്. മുൻ കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ച് തന്നെയായിരുന്നു ആക്രമണം.

കൊലപാതക ശ്രമം നടുറോഡിൽ

കൊലപാതക ശ്രമം നടുറോഡിൽ

വിവാഹഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കൊച്ചി കലൂരിൽ നടുറോഡിൽ വച്ച് കോതമംഗലം സ്വദേശിനി ക1ലപാതക ശ്രമത്തിന് ഇരയായതും കേരളം സാക്ഷ്യം വഹിച്ചു.

English summary
Revenge due to love failure have been increased in Kerala
Please Wait while comments are loading...