പകപോക്കൽ രാഷ്ട്രീയം കേരളത്തിന് ദോഷം: മുനവ്വറലി തങ്ങൾ

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: രാഷ്ട്രീയ വിരോധത്തിന്റെ പേരിലുള്ള പകപോക്കൽ രാഷ്ട്രീയം കേരളത്തിന് ഗുണം ചെയ്യില്ലെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. സർക്കാറുകൾ മാറുന്നതിന് അനുസരിച്ച് രാഷ്ട്രീയ പകപോക്കലിലേക്ക് പോയാൽ കേരളത്തിന് തമിഴ്നാട് രാഷ്ട്രീയത്തിന്റെ അവസ്ഥ സംജാതമാകും. സ്വജന പക്ഷപാതം കാട്ടിയ മന്ത്രി തോമസ് ചാണ്ടിയെ ന്യായീകരിക്കുന്ന ഡി. വൈ.എഫ്.ഐ നിലപാട് വിചിത്രമാണ്.

അമല പോൾ അടക്കമുള്ളവർക്ക് കുരുക്ക് മുറുകുന്നു.. അന്വേഷണ റിപ്പോർട്ട് പുറത്ത്..

പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിൻ ജനസഭയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം മുയിപ്പോത്ത് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

perambra

കെ.ടി അമ്മദ്‌ മുസ്‌ല്യാർ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, കെ.ടി അബ്ദുറഹ്മാൻ ക്ലാസെടുത്തു. എസ്.പി കുഞ്ഞമ്മദ്, എസ്.കെ അസൈനാർ, സി.പി.എ അസീസ്, കല്ലൂർ മുഹമ്മദലി, ഒ മമ്മു, ടി.കെ ഇബ്രാഹിം, എം.കെ അബ്ദുറഹ്മാൻ, പി.ടി അഷ്‌റഫ്, കെ കുഞ്ഞലവി, ടി.പി മുഹമ്മദ്, ഷർമിന കോമത്ത്, ടി.ടി കുഞ്ഞമ്മദ്, ആവള ഹമീദ്, എൻ.എം കുഞ്ഞബ്ദുള്ള, അബ്ദുൾ കരീം കോച്ചേരി, പി.സി മുഹമ്മദ് സിറാജ്, എൻ.പി അസീസ് സംസാരിച്ചു.

English summary
revenge taking politics is not good for kerala;munavarali thangal
Please Wait while comments are loading...