അന്‍വര്‍ എംഎല്‍എയെ പൂട്ടാന്‍ റവന്യൂ വകുപ്പ്; അന്വേഷണം പ്രഖ്യാപിച്ചു, സര്‍ക്കാര്‍ ഭൂമി കൈയ്യേറിയോ?

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന ആരോപണത്തില്‍ അന്വേഷണം. റവന്യൂ വകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ കളക്ടറോട് റവന്യൂ സെക്രട്ടറി നിര്‍ദേശിച്ചു.

എംഎല്‍എ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുക. ഭൂപരിധി നിയമം ലംഘിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും. കളക്ടര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് എംഎല്‍എയുടെ രാഷ്ട്രീയ ഭാവിക്ക് നിര്‍ണായകമാണ്.

Pvanwar

അന്‍വര്‍ എംഎല്‍എയുടെ പേരില്‍ അനധികൃതമായി ഭൂമിയുണ്ടെന്ന് ആരോപിക്കുന്ന വില്ലേജുകളിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തുക. നേരത്തെ എംഎല്‍എക്കെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങിയിരുന്നു.

അന്‍വര്‍ എംഎല്‍എ നിയമം ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിലുള്ള പിവിആര്‍ വാട്ടര്‍തീം പാര്‍ക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് നിര്‍മിച്ചത് എന്നാണ് ആരോപണം. പരിസ്ഥിതി ദുര്‍ബല മേഖലയിലാണ് കുന്നിടിച്ച് പാര്‍ക്ക് ഉണ്ടാക്കിയത്. പശ്ചിമഘട്ട മലനിരകളിലെ ഈ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖല ആയിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എംഎല്‍എയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ അന്വേഷണം. ഒരേ സമയം രണ്ട് ആരോപണങ്ങളാണ് അദ്ദേഹം നേരിടുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആദായ നികുതി വകുപ്പും എംഎല്‍എക്കെതിരേ അന്വേഷണം തുടങ്ങിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Revenue Department Directed Probe against PV Anwar MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്