സര്‍ക്കാര്‍ 'പണി' തുടങ്ങി! ലോ അക്കാദമിക്ക് റവന്യൂ വകുപ്പിന്റെ നോട്ടീസ്; പ്രധാനകവാടം പൊളിച്ചു മാറ്റണം

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സമരം അവസാനിച്ചെങ്കിലും ഭൂമി വിഷയത്തില്‍ ലോ അക്കാദമിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റവന്യൂ വകുപ്പ് ലോ അക്കാദമിക്ക് നോട്ടീസ് അയച്ചു. ജല അതോറിറ്റി വകുപ്പിന്റെ ഭൂമിയില്‍ അനധികൃതമായി സ്ഥാപിച്ച കോളേജിന്റെ പ്രധാന കവാടം പൊളിച്ചു മാറ്റണമെന്നാണ് റവന്യൂ വകുപ്പിന്റെ നോട്ടീസിലുള്ളത്.

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബാങ്കും ഹോട്ടലും നീക്കണമെന്നും ഭൂമി ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ച് റവന്യൂ സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പിന്നാലെയാണ് അക്കാദമിക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ ബാങ്കും ഹോട്ടലും പൊളിച്ചു മാറ്റുന്നതിന് മുന്‍പ് നിയമ വകുപ്പുമായി കൂടിയാലോചന നടത്തണമെന്നാണ് നിര്‍ദ്ദേശം.

lawacademy

പേരൂര്‍ക്കടയിലെ ലോ അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ അനധികൃതമായാണ് ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കോളേജിന്റെ മുഖ്യ കവാടം സ്ഥാപിച്ചതും അനധികൃതമായാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രധാന കവാടം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

English summary
Revenue Department Sends Notice against Law Academy.
Please Wait while comments are loading...