കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടേരണ്ട് തവണ മാത്രം!! കൂടുതലായാൽ പണികിട്ടും!!വില്ലേജ് ഓഫീസുകൾക്ക് നിയന്ത്രണം വരുന്നു!!

വില്ലേജ് ഓഫീസിലെത്തുന്നവരെ രണ്ട് തവണയിൽ കൂടുതൽ വരുത്തിക്കരുതെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. നിയമ പരമായി നികുതി സ്വീകരിക്കാൻ കഴിയുന്നതാണെങ്കിൽ അപ്പോൾ തന്നെ സ്വീകരിക്കണം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കരം സ്വീകരിക്കാത്തതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങളുമായി ലാൻഡ് റവന്യൂകമ്മീഷ്ണർ. സർക്കുലറിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

വില്ലേജ് ഓഫീസിലെത്തുന്നവരെ രണ്ട് തവണയിൽ കൂടുതൽ വരുത്തിക്കരുതെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. നിയമ പരമായി നികുതി സ്വീകരിക്കാൻ കഴിയുന്നതാണെങ്കിൽ അപ്പോൾ തന്നെ സ്വീകരിക്കണം. ഏതെങ്കിലും സാഹചര്യത്തിൽ നികുതി സ്വീകരിക്കാൻ കഴിയാതെ വന്നാൽ അടുത്ത ദിവസം നികുതി സ്വീകരിച്ച് രസീത് നൽകണം.

goverment office

സർവെ ചെയ്തിട്ടില്ലാത്ത ഭൂമിയുടെ നികുതി താത്കാലികമായി ഈടാക്കാവുന്നതാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. കരം നിരസിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അക്കാര്യം രേഖപ്പെടുത്തി ഭൂവുടമയെ അറിയിക്കണം. ഇതു സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെങ്കിൽ ഏത് തഹസീൽദാരെ അറിയിക്കണമെന്നും വ്യക്തമായി അറിയിക്കണം.

വില്ലേജ് ഓഫീസുകളുടെ മികച്ച പ്രവർത്തനം ഉറപ്പാക്കേണ്ട ചുമതല തഹസീൽദാർമാർക്കാണെന്നും ജീവനക്കാരെ മാറ്റാൻ ഉൾപ്പെടെയുള്ള അധികാരം നൽകുമെന്നും റവന്യൂ അഡീ. ചീഫ് സെക്രട്ടറിയും വ്യക്തമാക്കി.
ചെമ്പനോട പോലെയുളള സംഭവങ്ങൾ ഇനി ആവർത്തിച്ചാൽ ആദ്യ നടപടി ഉണ്ടാവുക തഹസീൽദാർക്കെതിരെയായിരിക്കും.

അതേസമയം ഡെപ്യൂട്ടി കളക്ടർമാരും ആർഡിഒമാരും കൃത്യമായ ഇടവേളകളിൽ വില്ലേജ് ഓഫീസുകളിൽ പരിശോദന നടത്തണമെന്നും സർക്കുലറിൽ പറയുന്നു. ചെമ്പനോട വില്ലേജിൽ കർഷകന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

English summary
revenue department released circular with strict directions to village office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X