തിരിച്ചടിച്ച് സിപിഐ! മൂന്നാറിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റവന്യൂ മന്ത്രി മരവിപ്പിച്ചു...
ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ സംഘത്തിലെ നാലു റവന്യൂ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയത്.
തിരുവനന്തപുരം: മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി മന്ത്രി ഇ ചന്ദ്രശേഖരൻ മരവിപ്പിച്ചു. പുതിയ സബ് കളക്ടർ അധികാരമേറ്റെടുത്ത് പ്രശ്നങ്ങൾ പഠിക്കുന്നത് വരെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥർ തുടരട്ടെ എന്നാണ് മന്ത്രി നിർദേശം നൽകിയത്.
ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ സംഘത്തിലെ നാലു റവന്യൂ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയത്. എന്നാൽ നിലവിലെ പദവിയിൽ നിന്ന് മാറ്റണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമായിരുന്നു നടപടിയെന്നായിരുന്നു റവന്യൂ വകുപ്പിന്റെ വിശദീകരണം. സംഭവം വിവാദമായതോടെയാണ് റവന്യു മന്ത്രി ഇടപെട്ടത്. മൂന്നാർ വിഷയത്തിൽ സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന സിപിഐയും മന്ത്രിയ്ക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി എന്നാണ് സൂചന.

ആദ്യം ശ്രീറാം വെങ്കിട്ടരാമൻ...
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാൻ ധീരമായ ഇടപെടൽ നടത്തിയ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെയാണ് ആദ്യം സ്ഥലംമാറ്റിയത്. സ്ഥാനക്കയറ്റം നൽകി എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായാണ് ശ്രീറാമിനെ നിയമിച്ചത്.

ശ്രീറാമിന്റെ സംഘത്തിലുണ്ടായിരുന്നവരെയും...
ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയ സംഭവത്തിന്റെ വിവാദം കെട്ടടങ്ങും മുൻപാണ് അദ്ദേഹത്തിന്റെ ദൗത്യസംഘത്തിലുണ്ടായിരുന്ന മറ്റു നാല് റവന്യൂ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയത്.

സ്വന്തം ആവശ്യപ്രകാരമെന്ന്...
എന്നാൽ ശ്രീറാമിന്റെ സ്ഥലംമാറ്റത്തിന് പിന്നാലെ സംഘത്തിലെ റവന്യൂ ഉദ്യോഗസ്ഥർ രേഖാമൂലം സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റവന്യൂ വകുപ്പ് വിശദീകരണം നൽകിയത്.

നാല് പ്രധാന ഉദ്യോഗസ്ഥർ...
മൂന്നാർ ലാൻഡ് ട്രിബ്യൂണലിൽ കേസുകൾ കൈകാര്യം ചെയ്യുകയും ഹാജരാകുകയും ചെയ്തിരുന്ന എആർ ഷിജു, ഹെഡ് ക്ലാർക്ക് ജി ബാലചന്ദ്രൻ പിള്ള, പികെ സിജു, പികെ സോമൻ എന്നിവരാണ് അവരവരുടെ പഴയ സ്ഥാനങ്ങളിലേക്ക് മടങ്ങിയത്. മറ്റൊരു ഉദ്യോഗസ്ഥനായ ഷൈജു ജേക്കബ് ഒരാഴ്ച മുൻപ് തന്നെ പഴയ സ്ഥാനത്തേക്ക് പോയിരുന്നു.

പുതിയ കളക്ടർ തിങ്കളാഴ്ച...
മാനന്തവാടി സബ് കളക്ടറെയാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ഒഴിവിൽ ദേവികുളത്ത് നിയമിച്ചിരിക്കുന്നത്. മൂന്നാറിലെ കൈയറ്റം ഒഴിപ്പിക്കുന്നതിന് ഇനി മുതൽ പുതിയ കളക്ടറാകും നേതൃത്വം നൽകുക.

ഉദ്യോഗസ്ഥരെ മാറ്റിയ നടപടി മരവിപ്പിച്ചു...
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ സംഘത്തിലെ മറ്റു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിയാണ് ഇപ്പോൾ മന്ത്രി ഇ ചന്ദ്രശേഖരൻ മരവിപ്പിച്ചിരിക്കുന്നത്.

മൂന്നാറിൽ തുടരട്ടെ...
പുതിയ കളക്ടർ അധികാരമേറ്റെടുത്ത് പ്രശ്നങ്ങൾ പഠിക്കുന്നത് വരെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥർ സംഘത്തിൽ തുടരട്ടെ എന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിർദേശം നൽകിയിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications