മൂന്നാറിൽ വീണ്ടും അടിതുടങ്ങി!!വിഷയം വെങ്കിട്ടരാമൻ തന്നെ!!പിണറായിക്ക് മുന്നറിയിപ്പുമായി റവന്യൂമന്ത്രി
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പരാതിയെ തുടർന്നാണ് സബ്കളക്ടറെ മാറ്റുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ഇതിനെതിരെയാണ് റവന്യൂ മന്ത്രി രംഗത്തെത്തിയത്.
തിരുവനന്തപുരം: മൂന്നാറിൽ കൈയ്യേറ്റക്കാർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുന്ന ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം നടത്തരുതെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
യോഗം വിളിക്കുന്നതിന് നിയമപരമായ തടസങ്ങളുണ്ടെന്നാണ് റവന്യൂമന്ത്രി പറയുന്നത്. ഇത് ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ ആകുമെന്നും റവന്യൂമന്ത്രി മുന്നറിയിപ്പ് നൽകി. സബ്കളക്ടറും റവന്യൂവിഭാഗവും നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ഇടത് നയം തന്നെയാണ് നടപ്പാക്കുന്നതെന്നും റവന്യൂമന്ത്രി പിണറായിയെ അറിയിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പരാതിയെ തുടർന്നാണ് സബ്കളക്ടറെ മാറ്റുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ജൂലൈ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് റവന്യൂ മന്ത്രി രംഗത്തെത്തിയത്. ഇതോടെ മൂന്നാറിനെ ചൊല്ലി സിപിഐ സിപിഎം പോര് മുറുകുകയാണ്.
കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശ്രീറാംവെങ്കിട്ടരാമൻ അട്ടിമറിക്കുന്നുവെന്നാണ് ആരോപിച്ചാണ് വൈദ്യുതി മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ വിവിധ പാർട്ടി നേതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
എസ് രാജേന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാവ് എംകെ മണി, സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സിഎ കുര്യൻ എന്നിവരും മണിക്കൊപ്പമുണ്ടായിരുന്നു. മൂന്നാർ പോലീസ് സ്റ്റേഷനു സമീപത്തുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാൻ ശ്രീറാം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് സർവകക്ഷി സംഘം മുഖ്യമന്ത്രിയെ സമീപിച്ചത്.
അതേസമയം സംഘത്തിനൊപ്പമുണ്ടായിരുന്ന സിപിഐ നേതാക്കൾക്ക് പാർട്ടി താക്കീത് നൽകിയിട്ടുണ്ട്. മൂന്നാർ കൈയ്യേറ്റങ്ങൾക്കെതിരായ നടപടിയിൽ ശ്രീറാം വെങ്കിട്ടരാമന് റവന്യൂ വകുപ്പും മന്ത്രി ചന്ദ്രശേഖരനും തുടക്കം മുതൽ മികച്ച പിന്തുണ നൽകിയിരുന്നു.












Click it and Unblock the Notifications