കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ഇടപെട്ടു; വൃദ്ധ ദമ്പതികള്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാം, നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

  • By Akshay
Google Oneindia Malayalam News

തൃപ്പൂണിത്തുറ: വീട്ടില്‍ നിന്ന് ഇറക്കിവിട്ട വൃദ്ധ ദമ്പതികളെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെത്തിച്ചു. ജപ്തി നടപടിയുടെ പേരിലായിരുന്നു ദമ്പതികളെ ഇറക്കി വിട്ടത്. ഏഴുവര്‍ഷം മുമ്പ് ഒന്നരലക്ഷം രൂപ വായ്പയെടുത്തുമായി ബന്ധപ്പെട്ടാണ് വൃദ്ധദമ്പതികള്‍ക്ക് ജപ്തി നടപടികള്‍ നേരിടേണ്ടിവന്നത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വായ്പ ചതിരിച്ചടവ് മുങ്ങുകയായിരുന്നു.

2,70,000 രൂപ അടക്കേണ്ടി വന്നതിനാല്‍ സിപിഎം നിയന്ത്രണത്തിലുള്ള തൃപ്പൂണിത്തുറ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ജപ്തി നടപടിയിലേക്ക് നീങ്ങിയത്. ജപ്തിയുടെ പേരില്‍ ക്ഷയരോഗ ബാധിതരായ ദമ്പതികളെ വലിച്ചിഴച്ച് റോഡില്‍ ഇറക്കിവിട്ട നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ദമ്പതികളെ അവരുടെവീട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന പ്രഖ്യാപനം

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന പ്രഖ്യാപനം

കിടപ്പാടം ജപ്തിചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു ക്രൂരമായ നടപടി.
വീട് ലേലത്തിലൂടെ സ്വന്തമാക്കിയ ആളാണ് പോലീസ് സഹായത്തോടെ അവരെ പുറത്താക്കിയത്.

കേസ് എടുക്കും

കേസ് എടുക്കും

ജപ്തിയെത്തുടര്‍ന്ന് റോഡില്‍ ഇറക്കിവിട്ട ദമ്പതികളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെത്തി അവരെ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സംഭവത്തില്‍ കേസെടുക്കുമെന്ന് അറിയിച്ചിരുന്നു.

പേരക്കുട്ടികള്‍ കണ്ണ് നിറയിച്ചു

പേരക്കുട്ടികള്‍ കണ്ണ് നിറയിച്ചു

ഇറക്കിവിട്ട ദമ്പതികളുടെ പേരക്കുട്ടികള്‍ സ്‌കൂളില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ യൂണിഫോംപോലും മാറാന്‍ കഴിയാതെ പുറത്ത് നില്‍ക്കേണ്ടിവന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ അംഗങ്ങള്‍ ചൂണ്ടികാണിച്ചിരുന്നു.

ചര്‍ച്ച നടത്താന്‍ നിര്‍ദേശം

ചര്‍ച്ച നടത്താന്‍ നിര്‍ദേശം

ജപ്തി നടപടിക്കുശേഷം വീട് ഏറ്റെടുത്തവരുമായി ചര്‍ച്ച നടത്താനും പ്രശ്ന പരിഹാരത്തിന് മൂന്നുമാസത്തെ സാവകാശം തേടാനും മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവിക്കാന്‍ പാടില്ലാത്തത്

സംഭവിക്കാന്‍ പാടില്ലാത്തത്

നടപടി നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് തൃപ്പൂണിത്തുറിയില്‍ ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ന്യായീകരിക്കാനാകില്ലെന്ന് സിപിഎം

ന്യായീകരിക്കാനാകില്ലെന്ന് സിപിഎം

മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരെത്തി ബാങ്ക് സീല്‍ ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചുമാറ്റിയിരുന്നു. വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട സംഭവം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം എറണാകുളം ജില്ലാകമ്മിറ്റി വ്യക്തമാക്കി.

സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും

ചില നിയമപ്രശ്‌നങ്ങള്‍ ഇതിലുണ്ടാകും. പക്ഷേ, ആ നിയമപ്രശ്‌നങ്ങളെല്ലാം ആ പാവപ്പെട്ട വൃദ്ധദമ്പതികള്‍ക്കനുകൂലമായി വരണം. അവരെയവിടെ പുനഃസ്ഥാപിക്കുവാനാകണം. അതിനാവശ്യമായ നടപടികള്‍, എല്ലാ തരത്തിലും, സര്‍ക്കാര്‍ സ്വീകരിക്കുക തന്നെ ചെയ്യും എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

English summary
Revenue recovery; Couples come back to home at Thripunithura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X