കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിക്കും ജിഎസ്ടി... ഇനി ഊണ്‍ കഴിച്ചാല്‍ കീശ കീറും, വില കൂടുന്നു

കിലോയ്ക്ക് രണ്ടര രൂപയുടെ വരെ വര്‍ധനവുണ്ടാവും

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ജിഎസ്ടി ഒടുവില്‍ അരിവിലയെയും ബാധിക്കുന്നു. കേരളത്തില്‍ എല്ലാ അരിയിനങ്ങള്‍ക്കും ജിഎസ്ടി ചുമത്താന്‍ ആരംഭിച്ചു. അഞ്ചു ശതമാനം ജിഎസ്ടിയാണ് അരിയിനങ്ങള്‍ക്കു ചുമത്തുന്നത്. ബ്രാന്‍ഡ് അടക്കമുള്ള എല്ലാ ധാന്യങ്ങള്‍ക്കും ജിഎസ്ടി ബാധകമാണെന്ന് നേരത്തേ തന്നെ ഉത്തരവ് വന്നിരുന്നു. എന്നാല്‍ റേഷനരിക്കു വില കൂടില്ല. അരിവില വര്‍ധിക്കുന്നതോടെ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും വില വര്‍ധിച്ചേക്കും.

1

ജിഎസ്ടി വന്നാല്‍ അരി വിലയില്‍ കിലോയ്ക്ക് രണ്ടര രൂപയുടെ വരെ വര്‍ധനവുണ്ടാവും. മലയാളിക്ക് 600 കോടിയോളം രൂപയാണ് ഇതോടെ അരിക്കായി മലയാളിക്ക് ഒരു വര്‍ഷം അധികമായി നല്‍കേണ്ടി വരിക. നേരത്തേ രജിസ്റ്റേര്‍ഡ് ബ്രാന്‍ഡുകളിലുള്ള ധാന്യങ്ങള്‍ക്കായിരുന്നു ജിഎസ്ടി ബാധകമായിരുന്നത്. ചാക്കിലോ പായ്ക്കറ്റിലോ ആക്കി കമ്പനിയുടേയോ മില്ലുകളുടേയോ പേരോ ചിഹ്നമോയുള്ള എല്ലാ അരിയും ബ്രാന്‍ഡഡ് ആയി കണക്കാക്കും.

2

ജിഎസ്ടി നടപ്പാക്കി തുടങ്ങിയോയെന്ന് ഉറപ്പിക്കാന്‍ സംസ്ഥാന ജിഎസ്ടി വിഭാഗം അരി സംഭരണ, വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. അരിലോറികളും പരിശോധിക്കാന്‍ തുടങ്ങി. രാജ്യത്ത് ഏറ്റവുമധികം അരി ഉപയോഗിക്കുന്നത് കേരളത്തിലാണ്. അതുകൊണ്ടു തന്നെ ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ ഉല്‍പാദക സംസ്ഥാനങ്ങള്‍ക്ക് നേട്ടാവും. ഈടാക്കുന്ന ജിഎസ്ടിയുടെ പകുതി തുക ഈ സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുക. ജിഎസ്ടി ബില്ലിട്ടാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരറത്തിലേക്ക് അരി അയക്കുന്നത്. കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ശരാശരി 40 ലക്ഷം ടണ്‍ അരിയാണ് ഉപയോഗിക്കുന്നത് എന്നാണ് കണക്ക്. ഇതില്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നത് വെറും നാലു ലക്ഷം ടണ്‍ മാത്രമാണ്. ശേഷിക്കുന്നവ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, പഞ്ചാബ്, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നതാണ്.

English summary
Rice price will hike in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X