അംഗൻവാടികളിൽ വിതരണം ചെയ്യേണ്ട അരി പുഴുവരിച്ച നിലയിൽ

  • Posted By:
Subscribe to Oneindia Malayalam

ബദിയടുക്ക: അംഗനവാടികളിലേക്ക് വിതരണം ചെയ്യേണ്ട അരി പുഴുവരിച്ച നിലയിൽ കണ്ടെത്തി. ഇതേ തുടർന്ന് ഐ.സി..ഡി.എസ് സൂപ്പർവൈസർ അരി വിതരണം തടഞ്ഞു. കാസറഗോഡ് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ബദിയടുക്ക പഞ്ചായത്തിലെ ചില അംഗൻവാടിയിലേക്ക് വിതരണം ചെയ്യേണ്ട അരിയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. മാവേലി സ്റ്റോർ വഴിയാണ് അരി വിതരണം ചെയ്യുന്നത്. പ്രതിമാസം നിശ്ചിത തീയ്യതികൾക്കുള്ളിലാണ് അരി എത്തിക്കാറുള്ളത്.

അച്ഛന് മകനെ നഷ്ടമായി, പക്ഷെ തന്റെ മകനെ രക്ഷിച്ചു... റയാന്‍ സ്കൂള്‍ കേസ് 'പ്രതി'യുടെ അമ്മ പറയുന്നു

ബദിയടുക്ക പഞ്ചായത്തിലെ നാൽപതോളം അംഗൻവാടികളിലേക്ക് രണ്ട് ഘട്ടമായാണ് വിതരണം ചെയ്യുന്നത്. ഐ.സി..ഡി.എസ് സൂപ്പർവൈസറുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മാവേലി സ്റ്റോറിൽ നിന്നും ഏതെങ്കിലും ഒരു അംഗൻവാടിയിൽ അരിയും പറയർ വർഗ്ഗങ്ങളും എത്തിക്കാറാണ് പതിവ്. ഇതിനുള്ള ചുമട്ട് കൂലിയും വാഹന വാടകയും ഒക്കെ ഐ.സി..ഡി.എസ് ആണ് നൽകുക.

anganvaadi

ബീജന്തടുക്ക അംഗൻവാടിയിൽ നിന്നുമാണ് പുഴുവരിച്ച അരി കണ്ടെത്തിയത് 39 ചാക്ക് അരിയാണ് ഇത്തരത്തിൽ പുഴുവരിച്ചിരിക്കുന്നത്. ഇതേതുടർന്ന് ഐ.സി..ഡി.എസ് സൂപ്പർവൈസർ അരി വിതരണം തടഞ്ഞ് വെക്കുകയും ചെയ്‌തു.

English summary
rice to distribute in 'anganvaadi' is old stock

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്