• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയിൽ പിടിമുറുക്കാൻ പിഎസ് ശ്രീധരൻ പിള്ള.. 2019ൽ താപ്പാനകൾക്ക് സീറ്റില്ല, വിഭാഗീയത കടുക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തോടെയാണ് സംസ്ഥാന ബിജെപിയിലെ വിഭാഗീയത പൂര്‍ണമായും മറനീക്കി പുറത്ത് വന്നത്. പിന്നീട് കുമ്മനം രാജശേഖരന് ശേഷം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആര് എന്ന ചോദ്യത്തിനൊപ്പം വിഭാഗീയത മൂര്‍ച്ഛിച്ചു. വി മുരളീധര പക്ഷത്തിന്റെയും പികെ കൃഷ്ണദാസ് പക്ഷത്തിന്റെയും താല്‍പര്യങ്ങള്‍ മറികടന്നാണ് പിഎസ് ശ്രീധരന്‍ പിള്ളയെ പാര്‍ട്ടി ദേശീയ നേതൃത്വം അധ്യക്ഷനാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികേ സംസ്ഥാന ബിജെപിയില്‍ വീണ്ടും വിഭാഗീയത കടുക്കാനുള്ള സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ പുതിയ ചേരിപ്പോരിനാണ് കളമൊരുങ്ങുന്നത്.

ബിജെപിയിലെ ഗ്രൂപ്പുകളി

ബിജെപിയിലെ ഗ്രൂപ്പുകളി

വി മുരളീധര പക്ഷവും പികെ കൃഷ്ണദാസ് പക്ഷവുമാണ് കേരള ബിജെപിയിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകള്‍. കുമ്മനത്തിന്റെ സ്ഥാനത്തേക്ക് കെ സുരേന്ദ്രന് വേണ്ടി മുരളീധര വിഭാഗവും എംടി രമേശിന് വേണ്ടി കൃഷ്ണദാസ് വിഭാഗവും ചരട് വലികള്‍ നടത്തിയിരുന്നു. എന്നാല്‍ ഇരു ഗ്രൂപ്പുകളേയും നിരാശരാക്കിയാണ് പ്രസിഡണ്ട് പദവിയിലേക്ക് പിഎസ് ശ്രീധരന്‍ പിള്ളയുടെ കടന്ന് വരവ്.

പാർട്ടിയിൽ പിടിമുറുക്കാൻ

പാർട്ടിയിൽ പിടിമുറുക്കാൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പിടിമുറുക്കാനുള്ള നീക്കമാണ് പിസ് ശ്രീധരന്‍ പിള്ള നടത്തുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളെ അധ്യക്ഷന്‍ പ്രഖ്യപിച്ചത് കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ്. ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പ്രധാന പദവികളില്‍ ഉള്ളവരെല്ലാം അതേ സ്ഥാനങ്ങളില്‍ തന്നെ തുടരും.

താപ്പാനകളെ വെട്ടിനിരത്തും

താപ്പാനകളെ വെട്ടിനിരത്തും

എന്നാല്‍ ഭാരവാഹിപ്പട്ടികയില്‍ ആരെയും പിണക്കാതെയുള്ള സമവായ നീക്കം നടത്തിയ പിസ് ശ്രീധരന്‍ പിള്ള ആ നിലപാടാവില്ല ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൈക്കൊള്ളുക. ഒരേ സീറ്റില്‍ തന്നെ കാലങ്ങളായി ഭാഗ്യപരീക്ഷണം നടത്തുന്ന താപ്പാനകളെയെല്ലാം ശ്രീധരന്‍ പിള്ള വെട്ടിനിരത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് തവണക്കാർക്ക് ടിക്കറ്റില്ല

രണ്ട് തവണക്കാർക്ക് ടിക്കറ്റില്ല

2019ല്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ഒരു സീറ്റില്‍ രണ്ട് തവണ മത്സരിച്ചവര്‍ക്ക് ടിക്കററ് നല്‍കേണ്ടതില്ല എന്നാണ് സംസ്ഥാന നേതൃത്വം ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കിയ റി്‌പ്പോര്‍ട്ടിലും പറയുന്നത്. ജനപ്രിയരായവരെ മത്സര രംഗത്തേക്ക് ഇറക്കണം എന്നതാണ് അമിത് ഷായുടെ താല്‍പര്യം.

മുരളീധര പക്ഷത്തിന് തിരിച്ചടി

മുരളീധര പക്ഷത്തിന് തിരിച്ചടി

പുതുമുഖങ്ങളെ മത്സരിപ്പിക്കാനുള്ള നീക്കം വന്‍ തിരിച്ചടിയാവുക മുരളീധര പക്ഷത്തെ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കാണ്. കാസര്‍കോഡ് സീറ്റ് കയ്യടക്കി വെച്ചിരിക്കുന്ന കെ സുരേന്ദ്രന് ആ സീറ്റ് നഷ്ടമാകാനാണ് സാധ്യത കൂടുതലും. വടക്കന്‍ ജില്ലകളില്‍ ജനകീയരായ നേതാക്കളെ മത്സരിപ്പിക്കാനുള്ള നീക്കം മുരളീധര പക്ഷത്തെ തന്നെ രഘുനാഥന് കോഴിക്കോട് സീറ്റും നഷ്ടപ്പെടുത്തിയേക്കും.

കാസർകോഡ് സീറ്റ് പോകും

കാസർകോഡ് സീറ്റ് പോകും

മുരളീധര പക്ഷത്തെ തന്നെ സി കൃഷ്ണകുമാറിന്റെ കയ്യില്‍ നിന്നും പാലക്കാട് സീറ്റും വഴുതിപ്പോകാനാണ് സാധ്യത. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനുളള നീക്കം പാളിയ ക്ഷീണത്തിലിരിക്കുന്ന മുരളീധര പക്ഷത്തിന് കയ്യിലുള്ള സീറ്റുകള്‍ കൂടി നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാവും. ഇതോടെ കേരള ബിജെപിയില്‍ വി്ഭാഗീയത മൂര്‍ച്ഛിക്കുകയും ചെയ്യും.

കുമ്മനത്തെ തിരിച്ചെത്തിക്കും

കുമ്മനത്തെ തിരിച്ചെത്തിക്കും

സീറ്റ് വിതരണത്തിലെ തര്‍ക്കം കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിക്കുക എന്നതാണ് മുരളീധരന്റെ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കില്‍ സീറ്റ് തര്‍ക്കത്തില്‍ സമവായമുണ്ടാ്ക്കാമെന്നവര്‍ കരുതുന്നു. തിരുവനന്തപുരം മണ്ഡലത്തിലേക്ക് മോഹന്‍ലാലിന്റെ പേര് പറഞ്ഞ് കേട്ടിരുന്നുവെങ്കിലും ആര്‍എസ്എസ് താല്‍പര്യപ്രകാരം കുമ്മനം രാജശേഖരന്‍ മിസോറാമില്‍ നിന്ന് തിരിച്ച് എത്താനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Internal calsh in Kerala BJP to get worse during Loksabha Election

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more