റിൻസിയുടെ വീട്ടുകാർ നുണ പറയുന്നതോ? എത്തുംപിടിയും കിട്ടാതെ പോലീസ്! അതെല്ലാം നശിപ്പിച്ചത് എന്തിന്?

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

പത്തനംതിട്ട: പിറവന്തൂർ നല്ലകുളത്തെ റിൻസിയുടെ ദുരൂഹ മരണം സംബന്ധിച്ച പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ആത്മഹത്യയാണെന്നാണ് പോലീസ് ആദ്യം പറഞ്ഞതെങ്കിലും നാട്ടുകാരും വീട്ടുകാരും ഉന്നയിച്ച സംശയങ്ങൾ ഇതുവരെ ദുരീകരിക്കാൻ കഴിയാത്തതാണ് പോലീസിന് തലവേദനയാകുന്നത്.

ശോഭായാത്രയ്ക്ക് ബദലായി സിപിഎം ഘോഷയാത്ര! കണ്ണൂരിൽ സംഘർഷ സാദ്ധ്യത! എല്ലാം സിപിഎമ്മിനെന്ന് ആർഎസ്എസ്...

'വീട്ടുകാരെ തേച്ചതിന് കൂലി കിട്ടി; രണ്ടും പോയി ചാകട്ടെ'! അപകടത്തിൽ മരിച്ച മുസ്ലീം യുവാവിനും ഹിന്ദു യുവതിക്കും നേരെ സൈബർ ആക്രമണം...

അതേസമയം, റിൻസിയുടെ മാതാപിതാക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ നീക്കം. ഇതിനുള്ള നടപടികൾ പോലീസ് തുടങ്ങിയതായാണ് വിവരം. അതിനിടെ, റിൻസിയുടെ ദുരൂഹ മരണത്തിൽ
അന്വേഷണം ആവശ്യപ്പെട്ട് അലിമുക്ക് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ രണ്ടുപേർ ചേർന്ന് നശിപ്പിച്ചു. കഴിഞ്ഞദിവസമാണ് പ്രദേശവാസികളായ ഗോപി, മുത്ത് എന്നിവർ ചേർന്ന് ബോർഡുകൾ നശിപ്പിച്ചത്.

കസ്റ്റഡിയിൽ...

കസ്റ്റഡിയിൽ...

റിൻസിയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബശ്രീ, കർമ്മസമിതി, യൂത്ത് കോൺഗ്രസ് എന്നിവയുടെ പേരിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് കഴിഞ്ഞദിവസം ഗോപിയും മുത്തുവും ചേർന്ന് നശിപ്പിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അന്വേഷണത്തിനിടെ...

അന്വേഷണത്തിനിടെ...

റിൻസിയുടെ മരണകാരണം എന്തെന്നറിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നതിനിടെയാണ് രണ്ടുപേർ ചേർന്ന് അന്വേഷണം ആവശ്യപ്പെട്ട് സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ച് തീയിട്ടത്. നാട്ടുകാർ നോക്കിനിൽക്കെയാണ് ഇരുവരും ബോർഡുകൾ നശിപ്പിച്ചത്.

എന്തിന്?

എന്തിന്?

എന്നാൽ റിൻസിയുടെ ദുരൂഹമരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതിനെ ആരാണ് ഭയക്കുന്നതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. സംഭവം ഗൗരവകരമാണെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.

എങ്ങനെ മരിച്ചു?

എങ്ങനെ മരിച്ചു?

റിൻസിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് ഇതുവരെ തെളിയിക്കപ്പെട്ടില്ല. റിൻസിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നതെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നിലപാട്.

നുണപരിശോധന...

നുണപരിശോധന...

അതേസമയം, റിൻസിയുടെ മാതാപിതാക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

വീട്ടുകാരെ സംശയിക്കുന്നുവെന്ന്...

വീട്ടുകാരെ സംശയിക്കുന്നുവെന്ന്...

എന്നാൽ, റിൻസിയുടെ മാതാപിതാക്കളെയും വീട്ടുകാരെയും പോലീസ് അകാരണമായി സംശയിക്കുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ക്രൈംബ്രാഞ്ചിന്...

ക്രൈംബ്രാഞ്ചിന്...

റിൻസിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റിൻസിയുടെ അമ്മ രണ്ടാഴ്ച മുൻപ്
മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rincy baiju death; police preparing for polygraph test.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്