കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിങ്; പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയെ മാറ്റിയതിന് പിന്നാലെ പ്രധാന പോലീസ് സ്ഥാനങ്ങളില്‍ മാറ്റംവരുത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരിഷ്‌കരണം. ജയില്‍ ഡിജിപിയായിരുന്ന ഋഷിരാജ് സിങിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചതാണ് പ്രധാനമാറ്റം. ആര്‍. ശ്രീലേഖ ഇന്റലിജന്‍സ് മേധാവിയായും നിയമിച്ചിട്ടുണ്ട്.

ഇതുകൂടാതെ പല പോലീസ് പ്രമുഖര്‍ക്കും സ്ഥാനചലനമുണ്ടായിട്ടുണ്ട്. അനില്‍ കാന്താണ് പുതിയ ജയില്‍ എഡിജിപി. എസ്. ശ്രീജിത്തിനെ എറണാകുളം റേഞ്ച് ഐ.ജിയായി നിയമിച്ചു. സുദേഷ് കുമാര്‍ ഉത്തരമേഖല എ.ഡി.ജി.പിയാകും. ഐ.ജി മഹിപാല്‍ യാദവ് ആണ് പോലീസ് ട്രെയിനിംഗ് കോളജിന്റെ പുതിയ പ്രിന്‍സിപ്പല്‍.

rishiraj

ഡി.ഐ.ജി വിജയന് പോലീസ് പോലീസ് ട്രെയിനിംഗിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. കെ. പത്മകുമാറിനെ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫിസറായും നിയമിച്ചു. നിധിന്‍ അഗര്‍വാളിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായും ഐജി ടി.ജെ. ജോസ് പൊലീസ് ആസ്ഥാനത്തും ഐജി ജയരാജിനെ മനുഷ്യാവകാശ കമ്മിഷനിലും നിയമിച്ചു.

ഇവ കൂടാതെ സംസ്ഥാനത്തെ 12 എസ്പിമാരെയും മാറ്റി. തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ റൂറല്‍ എസ്പിമാരെയും സ്ഥാനങ്ങളില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇടത് മുന്നണി മന്ത്രിസഭ അധികാരമേറ്റ ശേഷം പോലീസ് തലപ്പത്ത് രണ്ടാമത്തെ വലിയ അഴിച്ചു പണിയാണ് തിങ്കളാഴ്ച നടന്നത്. നേരത്തെ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഡി.ജി.പി ടി.പി സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചിരുന്നു. വിജിലന്‍സ് മേധാവിയായി ഡി.ജി.പി ജേക്കബ് തോമസിനെയും നിയമിച്ചു.

English summary
Rishiraj Singh is new Excise Commissioner; Rejig in Kerala police force again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X