കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചപ്പാത്തിയും ചിക്കനൊന്നും ജയില്‍ തടവുകാര്‍ക്കില്ല, ഋഷിരാജ് സിങ് തുറന്നടിക്കുന്നു

  • By Neethu
Google Oneindia Malayalam News

തൃശൂര്‍: പണ്ടത്തെ പോലെ ജയിലില്‍ ഗോതമ്പുണ്ടയല്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തമാശക്കാണെങ്കിലും ചിക്കനും മട്ടനുമാണ് ഇപ്പോള്‍ ജയിലിലെ ഭക്ഷമെന്ന് നമ്മള്‍ പറയാറുണ്ട്. ആ തെറ്റുധാരണ ഋഷിരാജ് സിങ് തിരുത്തി. വിയൂര്‍ ജയില്‍ സന്ദര്‍ശിക്കാന്‍ എത്തിയ ഋഷിരാജ് സിങാണ് ജയിലിലെ മോശം ഭക്ഷണത്തെക്കുറിച്ച് തുറന്നടിച്ചത്.

ജയിലില്‍ ഉണ്ടാക്കി പുറത്തേക്ക് എത്തുന്ന ചപ്പാത്തിയും ചിക്കനും രുചിച്ച് നോക്കി നമ്മള്‍ പറയാറുണ്ട്, ജയിലില്‍ കഴിയുന്നവരുടെ ഒരു യോഗം എന്ന്. എന്നാല്‍ അതൊക്കെ ഉണ്ടാക്കാന്‍ മാത്രമെ ജയിലില്‍ തടവുകാര്‍ക്ക് കഴിയുന്നുള്ളൂ. നല്ല ഭക്ഷണത്തെ രുചിച്ച് നോക്കുന്നതിന് പോലും അവര്‍ക്ക് കഴിയുന്നില്ല എന്നതാണ് സത്യം.

ഡിജിപി ഋഷിരാജ് സിങിന് പറയാനുള്ളത് കേള്‍ക്കാം...

വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഋഷിരാജ് സിങ്

വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഋഷിരാജ് സിങ്


ജയിലിലെ ഭക്ഷണത്തെക്കുറിച്ച് ആദ്യമായും അവസാനമായും വിമര്‍ശിച്ച ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്.

ജയില്‍ സന്ദര്‍ശനം

ജയില്‍ സന്ദര്‍ശനം


ജയിലില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഭക്ഷണം രുചിച്ച് നോക്കി തടവുകാര്‍ക്ക് വിതരണം നടത്താന്‍ അനുമതി നല്‍ക്കുന്നതാണ് പതിവ്.

ഋഷിരാജ് സിങ് ഭക്ഷണം കഴിച്ചില്ല

ഋഷിരാജ് സിങ് ഭക്ഷണം കഴിച്ചില്ല


ജയിലിലെ ഭക്ഷണത്തിന്റെ അവസ്ഥ തടവുകാര്‍ പറഞ്ഞ് അറിഞ്ഞ ഋഷിരാജ് സിങ് ഭക്ഷണം കഴിച്ച് നോക്കുന്നതിന് തയ്യാറായില്ല.

മോശം ഭക്ഷണം താന്‍ എന്തിന് കഴിക്കണം

മോശം ഭക്ഷണം താന്‍ എന്തിന് കഴിക്കണം


തടവുകാര്‍ക്ക് കഴിക്കാന്‍ കഴിയാത്ത ഭക്ഷണം താന്‍ എന്തിന് കഴിക്കണം എന്നായിരുന്നു ഋഷിരാജ് സിങ് പറഞ്ഞത്.

സൂപ്രണ്ട് കുഴങ്ങി

സൂപ്രണ്ട് കുഴങ്ങി


ഭക്ഷണം രുചിച്ച് നോക്കുന്നതിന് ഋഷിരാജ് സിങ് വിസമ്മതിച്ചപ്പോള്‍ കുഴങ്ങി പോയത് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരായിരുന്നു.

പരാതികള്‍ നല്‍കിയിരുന്നു

പരാതികള്‍ നല്‍കിയിരുന്നു


നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും ഇത് വരെ എടുത്തിട്ടില്ല എന്നാണ് തടവുകാര്‍ പറയുന്നത്. ആദ്യമായാണ് ഒരു ഡിജിപി തടവുകാരുടെ പരാതിയ്ക്ക് അനുകൂലമായി പ്രതികരിക്കുന്നത്.

പരാതി പുലിവാലാകുമോ

പരാതി പുലിവാലാകുമോ


പരാതി പറഞ്ഞത് പുലിവാലാകുമോ എന്ന പേടിയിലാണ് ഇപ്പോള്‍ തടവുകാര്‍.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
rishiraj singh react about prisoners food in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X