• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഋഷിരാജ് സിംഗ് പടിയിറങ്ങുന്നു; വിരമിക്കുന്നത് പ്രത്യേക ദൗത്യസംഘങ്ങളിൽ സംസ്ഥാനത്തെ നയിച്ച ഉദ്യോഗസ്ഥൻ

 • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: 36 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ജയിൽമേധാവി ഋഷിരാജ്സിംഗ് പൊലീസ് സേനയിൽ നിന്ന് നാളെ വിരമിക്കും. വിരമിക്കലിന് മുന്നോടിയായി തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ നടന്ന വിടവാങ്ങൽ പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. കേരളത്തിൻ്റെ ഭരണവിഭാഗം ഏൽപ്പിച്ച പല പ്രത്യേക ദൗത്യ സംഘങ്ങളുടെയും തലവനായി ഋഷിരാജ് സിംഗ് പ്രവർത്തിച്ചിരുന്നു.വിരമിച്ചശേഷം കേരളത്തിൽ തുടരാനാണ് രാജസ്ഥാൻ സ്വദേശി കൂടിയായ സിംഗിൻ്റെ തീരുമാനം.

അതേസമയം, സംസ്ഥാനത്തെ ജയിലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമുണ്ടായപ്പോൾ തിരുത്തേണ്ടതിനെ തിരുത്തി വകുപ്പിനെ മുന്നിൽ നിന്ന് നയിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.24-ാം വയസ്സിൽ കാക്കിയണിഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥനായിട്ടെത്തിയ ഋഷിരാജ് സിംഗ് കഴിഞ്ഞ 40 കൊല്ലത്തോളമായി കേരളത്തിലാണ് പ്രവർത്തിക്കുന്നത്.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

1

രാവിലെ 7:45 ന് പേരൂർക്കട എസ്എപി ക്യാമ്പിൽ ജയിൽ മേധാവി ഋഷിരാജ് സിങിന് സേനാംഗങ്ങൾ യാത്രയപ്പ് ചടങ്ങ് ഒരുക്കിയിരിക്കുന്നു. ഭാര്യയോടൊപ്പം ഔദ്യോഗിക വാഹനത്തിലെത്തിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. എസ്എപി ക്യാമ്പിൽ വന്നിറങ്ങിയ ഋഷിരാജ് സിംഗിനെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തും പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമും ചേർന്ന് അഭിവാദ്യം നൽകി വേദിയിലേക്ക് സ്വീകരിച്ചു. ജൂലൈ 31നാണ് ഔദ്യോഗികമായി അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുന്നത്.

കോൺഗ്രസ് സഖ്യത്തെ ചതിച്ചവർക്ക് എട്ടിന്റെ പണി; മന്ത്രിസഭയിൽ നിന്ന് തെറിക്കും?പിടിമുറുക്കി ആർഎസ്എസ്കോൺഗ്രസ് സഖ്യത്തെ ചതിച്ചവർക്ക് എട്ടിന്റെ പണി; മന്ത്രിസഭയിൽ നിന്ന് തെറിക്കും?പിടിമുറുക്കി ആർഎസ്എസ്

2

2015 മുതൽ 2016 വരെ ആറുമാസകാലം അദ്ദേഹം ആദ്യഘട്ടത്തിൽ ജയിൽ മേധാവിയായി പ്രവർത്തിച്ചിരുന്നു. അതിനുശേഷം എക്സൈസ് കമ്മീഷണറായും ട്രാൻസ്പോർട്ട് കമ്മീഷണറായും ഋഷിരാജ്സിംഗ് സർവീസിൽ തിളങ്ങി. കേരളത്തിൽ നടന്ന പല പ്രത്യേക ദൗത്യ സംഘങ്ങളുടെയും നോഡൽ ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചു.

3

എക്സൈസ് കമ്മീഷണറായിരിക്കെ നടന്ന റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ ലഹരിപദാർത്ഥങ്ങൾ പിടിച്ചെടുത്തത് അന്നു വലിയ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. ജനമൈത്രി പൊലീസുമായി ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്താനും സ്കൂളുകളിലും ക്യാമ്പസുകളിലും പ്രത്യേക ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും ഋഷിരാജ് സിംഗ് മുന്നിട്ടിറങ്ങി. കൂടാതെ ഗതാഗത കമ്മീഷണറായിരിക്കേ കേരളത്തിലെ ഇരുചക്ര വാഹന യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയത് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ നിന്ന് പോലും കയ്യടി നേടി. അങ്ങനെ മലയാളികൾക്ക് പ്രിയപ്പെട്ടവനായി ഋഷിരാജ് സിംഗ് മാറി.

മന്ത്രി ദേവര്‍കോവില്‍ കളം മാറുമോ? വഹാബുമായി രഹസ്യചര്‍ച്ച; ധൃതിപിടിച്ച നീക്കത്തിന് പിന്നില്‍...മന്ത്രി ദേവര്‍കോവില്‍ കളം മാറുമോ? വഹാബുമായി രഹസ്യചര്‍ച്ച; ധൃതിപിടിച്ച നീക്കത്തിന് പിന്നില്‍...

4

2006 ൽ വി എസ് സർക്കാരിൻ്റെ കാലത്ത് മൂന്നാർ ദൗത്യസംഘത്തിൽ ഉൾപ്പെട്ട മൂന്ന് ഉന്നത ഉദ്യോഗസ്ഥരിൽ പ്രധാനിയായിരുന്നു അദ്ദേഹം. കേരളത്തിൽ വ്യാജവാറ്റുണ്ടായപ്പോൾ അതിന് തടയിടാൻ നോഡൽ ഓഫീസറായി ഋഷിരാജ് സിംഗ് മുന്നിൽ നിന്നു പ്രവർത്തിച്ചു.കൂടാതെ കേരളത്തിൽ വ്യാജ സിഡികളുടെ എണ്ണം പെരുകിയപ്പോൾ റെയ്ഡ് ശക്തമാക്കിയതും അദ്ദേഹത്തിൻ്റെ കാലത്താണ്. സ്പെഷ്യൽ നോഡൽ ഓഫീസറായും അന്ന് സിംഗ് പ്രവർത്തിച്ചിരുന്നു.

5

അതേസമയം, ഋഷിരാജ്സിംഗ് രണ്ടാം ഘട്ടത്തിൽ ജയിൽ മേധാവിയായിരുന്ന കാലത്താണ് വകുപ്പുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമൊക്കെ പുറത്തുവരുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ജയിലിൽ കിടന്ന് ഫോൺ ഉപയോഗിക്കുന്നതായുള്ള വാർത്തകൾ തീപ്പൊരി പോലെ പടർന്നു.

ഐഎൻഎൽ പിളർപ്പിൽ മധ്യസ്ഥ ശ്രമവുമായി കാന്തപുരം; നിലപാടിലുറച്ച് കാസിം-വഹാബ് പക്ഷങ്ങൾഐഎൻഎൽ പിളർപ്പിൽ മധ്യസ്ഥ ശ്രമവുമായി കാന്തപുരം; നിലപാടിലുറച്ച് കാസിം-വഹാബ് പക്ഷങ്ങൾ

6

കൊടി സുനിക്കും കിർമാണി മനോജ് അടക്കമുള്ള പ്രതികൾക്കും ജയിൽ ഉദ്യോഗസ്ഥർ ഇതിനായി സഹായം ഒരുക്കുന്നതായും ജയിലിനുള്ളിൽ കിടക്കുന്ന പ്രതികൾക്ക് പുറത്തുനിന്നുള്ളവരുടെ പിന്തുണ ലഭിക്കുന്നതായും ആരോപണമുയർന്നു. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.

7

ഏറ്റവുമൊടുവിൽ 2020 ൽ നടന്ന തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി എസ് സരിത്തും ജയിലിൽ തടവിൽ കഴിയവേ ഫോൺ ഉപയോഗിച്ചതായും വിവരങ്ങൾ പുറത്തുവന്നു. തൃശ്ശൂരിലെ വിയ്യൂർ അതിസുരക്ഷാ ജയിലിലായിരുന്ന പ്രതികളെ പിന്നീട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കും പൂജപ്പുര സെൻട്രൽ ജയിലിലേക്കും വിവാദങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു.

കൊവിഡ് രോഗികള്‍ കൂടുമ്പോള്‍ കേരളം ഇനി ഭയക്കണോ? ആശുപത്രികള്‍ സജ്ജം, സിറോ സര്‍വ്വേ നല്‍കുന്ന സൂചനകളുംകൊവിഡ് രോഗികള്‍ കൂടുമ്പോള്‍ കേരളം ഇനി ഭയക്കണോ? ആശുപത്രികള്‍ സജ്ജം, സിറോ സര്‍വ്വേ നല്‍കുന്ന സൂചനകളും

8

ഒന്നിനുമേൽ ഒന്നായി വിവാദങ്ങളുടെ പെരുമഴ വന്നപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു ഋഷിരാജ്സിംഗ്. ആ കൊമ്പൻ മീശയും കഴുത്തിനുചുറ്റും അണിയുന്ന പ്രത്യേകതരം സ്ക്രാർഫും മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി.

9

നർമ്മത്തിനിടയിൽ പോലും അദ്ദേഹം പലതവണ കൊമ്പൻമീശയുടെ രഹസ്യങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകരോട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പൊലീസിൽ ഗായകനായും തിളങ്ങിയ അദ്ദേഹം ഒഴിവു സമയങ്ങളിൽ നന്നായി പാട്ട് ആസ്വദിക്കുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്തിരുന്നു.

റിമയുടെ ഏറ്റവും പുതിയ ലുക്ക്... ഞെട്ടിച്ച് താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ട്, ചിത്രങ്ങൾ വൈറൽ

10

1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ് 24-ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്.1988 മുതൽ 1998 വരെ ക്രമസമാധാനപാലനവും അദ്ദേഹം വഹിച്ചു.സംസ്ഥാനത്തെ ആറു ജില്ലകളിൽ എ എസ് പി യായി പ്രവർത്തിച്ച സിംഗ് തൻ്റെ സർവീസ് കാലയളവിൽ കേരളത്തിലാണ് കൂടുതൽ സമയവും ചിലവഴിച്ചത്. സിബിഐയിൽ ജോയിൻ്റ് ഡയറക്ടറായി മഹാരാഷ്ട്രയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിരമിക്കലിന് ശേഷം ശിഷ്ടകാലം കേരളത്തിൽ തുടരാനാണ് അദ്ദേഹത്തിൻ്റെ തീരുമാനം.

കട്ട ചങ്ക്സ്, റഹ്മാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

11

എസ്എപി ക്യാമ്പിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എക്സൈസ് കമ്മീഷണർ എസ്.അനന്തകൃഷ്ണൻ,വിജിലൻസ് ഡിജിപി സുധേഷ്കുമാർ, ഫയർഫോഴ്സ് മേധാവി ബി സന്ധ്യ, എഡിജിപിമാരായ മനോജ് എബ്രഹാം,വിജയ് സാഖറെ,എസ് ശ്രീജിത്ത്, ഷെയ്ഖ് ദർവേഷ് സാഹിബ്, ഐ ജി യും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായ ബൽറാംകുമാർ, ഡിഐജി സഞ്ജയ് കുമാർ ഗരുഡിൻ, ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി പി പ്രകാശ് തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

cmsvideo
  കൊമ്പൻമീശക്കാരൻ കാക്കി അഴിക്കുന്നു, കേരളം വിടില്ല | Oneindia Malayalam
  English summary
  Jail chief Rishiraj Singh will retire from the police force tomorrow after 36 years of official service. Ahead of his retirement, he was greeted at a farewell parade at the Peroorkada SAP Camp in Thiruvananthapuram. Rishiraj Singh was the head of several special missions assigned by the Kerala administration.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X