ഒടുവില്‍ 'സിങ്കം' പൂച്ചയായി! ഇനി എവിടെ കണ്ടാലും സല്യൂട്ട്?
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി വന്നപ്പോള്‍ കസേരയില്‍ നിന്നെഴുന്നേല്‍ക്കാതിരുന്ന 'സിങ്കം' ഇപ്പോള്‍ പൂച്ചയായോ? പ്രോട്ടോകോള്‍ പ്രകാരം സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് വിശദീകരണം നല്കിയ ഋഷിരാജ് സിങ് രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് വിശദീകരണം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്
തൃശൂരില്‍ വനിതാ പോലീസിന്റെ പാസിംഗ് ഔട്ട് പരേഡിനിടെയാണ് വിവാദ സംഭവം നടന്നത്. കെഎസ്ഇബി വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള പ്രതിഷേധമായിരുന്നു ഇതിന് പിന്നിലെന്നാണ് മിക്കവരും വിലയിരുത്തയത്.
സംഭവം വിവാദമായപ്പോഴും താന്‍ ചെയ്തതില്‍ ഒരു തെറ്റും ഇല്ലെന്ന നിലപാടിലായിരുന്നു ഋഷിരാജ് സിങ്. എന്നാല്‍ ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നില്‍ എന്തായിരിയ്ക്കും കാരണം?

സല്യൂട്ട് വേണ്ട
ആഭ്യന്തര മന്ത്രി പാസിംഗ് ഔട്ട് പരേഡിലെത്തിയ സമയത്ത് സല്യൂട്ട് ചെയ്യേണ്ടതില്ലെന്നായിരുന്നു പ്രോട്ടോകോളിനെ ഉദ്ധരിച്ച് ഋഷിരാജ് സിങ് പറഞ്ഞത്. ഇത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

ഡിജിപി പറയുന്നത്
ഒരു പോലീസ് ഉദ്യോഗസ്ഥന് എന്ന നിലയ്ക്ക് ആഭ്യന്തര മന്ത്രിയെ സല്യൂട്ട് ചെയ്യേണ്ട ബാധ്യത ഉണ്ടെന്നായിരുന്നു ഡിജിപി സെന്‍കുമാറിന്റെ നിലപാട്.

വിശദീകരണം തേടി
സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദശത്തെ തുടര്‍ന്ന് ഋഷിരാജ് സിങില്‍ നിന്ന് ഡിജിപി വിശദീകരണം തേടിയിരുന്നു.

മുഖ്യനും എതിര്‍പ്പ്
ഋഷിരാജ് സിങിനെതിരെ നടപടിയെടുക്കണം എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രിയേക്കാള്‍ നിര്‍ബന്ധം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കായിരുന്നു.

കൈവിട്ട കളി
സംഭവം വലിയ വിവാദമായപ്പോള്‍ ഋഷിരാജ് സിങ് തന്നെ പിറകോട്ട് വലിയുകയായിരുന്നു. നടപടി വന്നാല്‍ അത് ഭാവിയില്‍ പ്രമോഷനേയും മറ്റുകാര്യങ്ങളേയും ബാധിയ്ക്കും എന്ന് ഉറപ്പാണ്.

പുതിയ വിവാദം
ആര്‍എസ്എസ് നടത്തിയ കാര്‍ഗില്‍ അനുസ്മരണത്തില്‍ പങ്കെടുത്തതും അതിന് ശേഷം കൊലക്കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചതും ആണ് പുതിയ വിവാദം.

പ്രശ്നങ്ങള്‍ വേണ്ട
സല്യൂട്ട് പ്രശ്നവും, ഒടുവിലത്തെ ആര്‍എസ്എസ് വിവാദവും എല്ലാം ചേര്‍ന്ന് വലിയ കുഴപ്പത്തിലാണ് ഇപ്പോള്‍ ഋഷിരാജ് സിങ് നില്‍ക്കുന്നത്. നടപടിയെടുക്കണം എന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ശക്തമായി രംഗത്തും ഉണ്ട്. ഈ സാഹചര്യത്തിലാണ് സിങ് രമേശ് ചെന്നിത്തലയെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications