കൊച്ചി അന്താരാഷ്ട്ര മയക്കുമരുന്നു കേന്ദ്രമാകുന്നു; പോലീസ് നടപടി ദുര്‍ബലം

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  കൊച്ചി അന്താരാഷ്ട്ര മയക്കുമരുന്നു കേന്ദ്രമാകുന്നു | Oneindia Malayalam

  കൊച്ചി: സംസ്ഥാനത്ത് അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന കൊച്ചി നഗരം മയക്കുമരുന്നിന്റെ പിടിയില്‍ അമരുന്നതായി ആശങ്ക. ഓരോ ദിവസവും കോടികളുടെ ബിസിനസ് നടക്കുന്ന അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെടുന്ന സ്ഥലമായി കൊച്ചി മാറുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

  കണ്ണൂര്‍ പാര്‍ട്ടിഗ്രാമത്തില്‍ സിപിഎം പുറത്താക്കിയവരെ വലയിലാക്കാന്‍ ബിജെപിയുടെ ശ്രമം

  മയക്കുമരുന്നു വേട്ടയാക്കായി ബെംഗളുരുവില്‍ കനത്ത പരിശോധനകളും മറ്റും ഏര്‍പ്പെടുത്തിയതോടെയാണ് കൊച്ചി മയക്കുമരുന്ന് വില്‍പനക്കാരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാകുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോയുടെ പ്രവര്‍ത്തനം ശക്തമല്ലാത്തതും പ്രമുഖരുടെ പിന്തുണയും കൊച്ചിയിലെ മയക്കുമരുന്ന് വ്യവസായത്തി തുണയാകുകയാണ്.

  kochi

  കഴിഞ്ഞദിവസം 25 കോടി രൂപയുടെ മയക്കുമരുന്നുമായി ഫിലിപ്പൈന്‍സ് യുവതി പിടിയിലായത് പോലീസിനെപോലും ഞെട്ടിച്ചു. കൊച്ചിയില്‍ സമീപകാലത്തായി ചെറിയ മയക്കുമരുന്ന് വേട്ടകളുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ അളവിലുള്ള മയക്കുമരുന്ന് പിടിച്ചെടുത്തത് കൊച്ചിയിലെ മയക്കുമരുന്നു വിപണയുടെ മൂല്യം വെളിപ്പെടുത്തുന്നു.

  വലിയൊരു ശതമാനം യുവാക്കളും സിനിമാ മേഖലയിലെ ചില പ്രമുഖരും മയക്കുമരുന്നിന്റെ അടിമകളാണെന്നാണ് റിപ്പോര്‍ട്ട്. ഡിജെ പാര്‍ട്ടികളിലും മറ്റും കോടികളുടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെങ്കിലും പോലീസിന് കാര്യമായ ഇടപെടല്‍ നടത്താനാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മയക്കുമരുന്ന് മാഫികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ കൊച്ചി ക്രിമനലുകളുടെയും അക്രമകാരികളുടെ പിടിയിലകപ്പെടുമെന്നാണ് നഗരവാസികളുടെ ആശങ്ക.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  rising drug culture in kochi

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്