റിയാസ് മൗലവി വധക്കേസില്‍ പ്രതികളുടെ ജാമ്യഹരജി തള്ളി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാ അധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി തള്ളി.

കാസര്‍കോട് അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരുടെ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

order

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23ന് അറസ്റ്റിലായ പ്രതികള്‍ ഒമ്പത് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. മാര്‍ച്ച് 20നാണ് റിയാസ് മൗലവിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ജാമ്യാപേക്ഷയിന്മേല്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസന്‍ കോടതിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. മാര്‍ച്ച് അഞ്ചിന് കേസിന്റെ വിചാരണ ആരംഭിക്കും.

ഭരണ പരാജയത്തില്‍ കേരളം ഇഴഞ്ഞു നീങ്ങുന്നു: കെപി മോഹനന്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Riyas Moulavi murder case;bail was rejected for the accused

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്