• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഡ്വക്കറ്റ് ജയശങ്കറും ശ്രീജിത് പണിക്കരും ബിഗ് ബോസിലേക്ക്? ബിഗ്ബോസ് ഹൌസിലേക്ക് ആരെല്ലാം

 • By Desk

കൊച്ചി: ബിഗ്ബോസ് സീസൺ 3 ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ആരെല്ലാമാണ് മത്സരാർത്ഥികളാവുകയെന്നാണ് പ്രേക്ഷരുടെ മനസ്സിലുയരുന്ന ചോദ്യം. ബിഗ്ബോസ് സീസൺ 2 വിലെ ഏറെ പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു ആർ‌ജെ രഘു. ഗെയിമിലുടനീളം തന്റെ രസകരമായ ഇടപെടലുകളും സ്പോർട്സ്മാൻ സ്പിരിറ്റുമാണ് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടാൻ രഘുവിനെ സഹായിച്ചത്. പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ആർ ജെ രഘു അനുവങ്ങൾ പങ്കുവെക്കുന്നത്.

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രമന്ത്രിസഭാ പുന:സംഘടന;കുമ്മനത്തിനും കൃഷ്ണദാസിനും വേണ്ടി ആർഎസ്എസ്

ലോക്ക്ഡൌൺ തന്ന 'പണി'

ലോക്ക്ഡൌൺ തന്ന 'പണി'

ഈ സീസൺ കാഴ്ചക്കാർക്ക് കൂടുതൽ സ്വന്തം ജീവിതവുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഈ സീസൺ കൂടുതൽ രസകരമായിരിക്കുമെന്ന് നിസ്സംശയം പറയാൻ സാധിക്കും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഓരോരുത്തരും സ്വന്തം വീടിനുള്ളിൽ ഒരു മിനി ബിഗ് ബോസ് ഗെയിം തന്നെയാണ് അനുഭവിച്ചത്. അതിനാൽ ഇത് കാഴ്ചക്കാർക്ക് ഏറെ ബന്ധിപ്പിക്കാൻ കഴിയുന്നതായിരിക്കും. ആ ദിവസങ്ങളിൽ ആർക്കും അവരുടെ വീടുകളിൽ നിന്ന് പുറത്തുപോകാനും കഴിഞ്ഞിരുന്നില്ല "ബിഗ് ബോസിൽ നിന്ന് ഒറ്റ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾക്ക് ഫോണും ഇന്റർനെറ്റും ഇല്ലായിരുന്നു, മാത്രമല്ല, ഞങ്ങൾ ഞങ്ങളുടെ സ്വന്തം കുടുംബത്തോടൊപ്പമില്ലായിരുന്നുവെന്നും ആർജെ രഘു കൂട്ടിച്ചേർത്തു.

അങ്ങനെ ചിന്തിക്കേണ്ടതില്ല

അങ്ങനെ ചിന്തിക്കേണ്ടതില്ല

വീടിനകത്ത് എത്തിക്കഴിഞ്ഞാൽ പ്രേക്ഷകർ എന്ത് ചിന്തിക്കുമെന്ന് അവർ ഒരിക്കലും ചിന്തിക്കേണ്ടതില്ലെന്നാണ് പുതിയ മത്സരാർത്ഥികൾക്കുള്ള ഉപദേശത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള പ്രതികരണം. ബിഗ് ബോസ് ഹൌസിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഞാൻ കാരവാനിൽ എത്രമാത്രം സമ്മർദ്ദത്തോടെയായിരുന്നു ഇരുന്നതെന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇത് ആദ്യത്തെ മൂന്ന് ദിവസം നീണ്ടുനിൽക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിനുശേഷം എനിക്ക് ചുറ്റുമുള്ള ക്യാമറകളെക്കുറിച്ച് ഞാൻ മറന്നു ഗെയിമിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.

അസ്വസ്ഥരാവുന്നത് അവസാനിപ്പിക്കുക

അസ്വസ്ഥരാവുന്നത് അവസാനിപ്പിക്കുക

പുതിയ മത്സരാർത്ഥികൾ അവർ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തും കാണിക്കാൻ ടീമിനെ അധികാരം നൽകുന്ന ഒരു കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് മനസിലാക്കേണ്ടതുണ്ടെന്നാണ് ആർജെ രഘു ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ സംപ്രേഷണം ചെയ്യുന്നത് എന്താണെന്ന് നിങ്ങളുടെ നിയന്ത്രണത്തിലല്ല. നിങ്ങൾ ഷോയിൽ പ്രവേശിച്ചയുടൻ, കാഴ്ചക്കാർ എന്ത് വിചാരിക്കും എന്നതിനെക്കുറിച്ച് അസ്വസ്ഥരാവുന്നത് അവസാനിപ്പിക്കുക. വീടിനുള്ളിൽ നടക്കുകയും അതിനനുസരിച്ച് ഗെയിം കളിക്കുകയും ചെയ്യണമെന്നും രഘു പറയുന്നു.

 ആരെല്ലാം എത്തും?

ആരെല്ലാം എത്തും?

പുതിയ സീസണിലെ മത്സരാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ രഘു രണ്ട് രാഷ്ട്രീയ വിശകലന വിദഗ്ധരുടെ പേരുകളാണ് നിർദേശിച്ചത്. ഇതിൽ ഒരാൾ അഡ്വക്കറ്റ് ജയശങ്കറും രണ്ടാമൻ ശ്രീജിത് പണിക്കരുമാണ്. രാഷ്ട്രീയത്തെക്കുറിച്ച് ധാരണയുള്ള അവർക്ക് കാര്യങ്ങൾ യുക്തിസഹമായി വിശകലനം ചെയ്യാനും അവരുടെ അഭിപ്രായം പങ്കിടാനും കഴിയുമെന്നും ആർജെ രഘു ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലുള്ള ആളുകൾക്ക് ബിഗ് ബോസ് ഷോയെ കൂടുതൽ വിവരദായകമാക്കുമെന്ന് ഞാൻ കരുതുന്നുവെന്നും രഘു കൂട്ടിച്ചേർത്തു.

cmsvideo
  ബിഗ്‌ബോസിലേക്ക് ഉണ്ടോ ? ബോബി ചെമ്മണ്ണൂർ പറയുന്നു
   പ്രമുഖർ സാധ്യതാ പട്ടികയിൽ

  പ്രമുഖർ സാധ്യതാ പട്ടികയിൽ

  ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി, ഗായിക ആര്യാദയാൽ, നടൻ നോബി മാർക്കോസ് എന്നിങ്ങനെ പലരുടെ പേരുകളും ബിഗ് മത്സരാർത്ഥികളെന്ന പേരിൽ ഉയർന്നുവരുന്നുണ്ട്. എന്നാൽ വാർത്തകളോട് ഭാഗ്യലക്ഷ്മി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇതും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. രഹ്ന ഫാത്തിമ, ട്രാൻസ് ജെൻഡർ ദീപ്തി കല്യാണി, നടി ഗായത്രി അരുൺ, ഗായിക രശ്മി സതീഷ്, സാജൻ സൂര്യ എന്നിവരുടെ പേരുകളും ബിഗ്ബോസിന്റെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

  English summary
  RJ Raghu Suggested A Jayashankar and Sreejith Panickar To Bigg Boss Malayalam Season 3
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X