കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെ രാജേഷിന്‍റെ കൊലപാതകം: സ്വാലിഹും സത്താറും ഖത്തറില്‍ നിന്നും മുങ്ങി?

  • By Desk
Google Oneindia Malayalam News

മുന്‍ റേഡിയോ ജോക്കിയായ ആര്‍ രാജേഷിന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിന്. രാജേഷിന്‍റെ അടുപ്പക്കാരിയായ ആലപ്പുഴ സ്വദേശിനിയായ നൃത്താധ്യാപികയുടെ ഭര്‍ത്താവായ ഓച്ചിറ അബ്ദുള്‍ സത്താറിന്‍റേത് തന്നെയായിരുന്നു ക്വട്ടേഷന്‍ എന്ന് പോലീസിന് ഉറപ്പായിട്ടുണ്ട്. ഇതിനിടെ കേസില്‍ ക്വട്ടേഷന്‍ സംഘത്തിന് കാര്‍ തരപ്പെടുത്തി കൊടുക്കുകയും കേസിലെ മുഖ്യപ്രതിയായ സ്വാലിഹിന് രക്ഷപ്പെടാന്‍ അവസരം ഒരുക്കികൊടുക്കുകയും ചെയ്ത രണ്ട് പേര്‍ പോലീസിന്‍റെ പിടിയിലായി. ഓച്ചിറ മേമന കട്ടച്ചിറ വീട്ടില്‍ യാസിം അബൂബക്കര്‍ (25), അജന്താ ജങ്ഷന്‍ സ്വദേശി നിഖില്‍ (23)എന്നിവരുമാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത് . ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

സ്വാലിങ്ങ് മുങ്ങിയത് ഇങ്ങനെ

സ്വാലിങ്ങ് മുങ്ങിയത് ഇങ്ങനെ

പുലര്‍ച്ചെ സ്വിഫ്റ്റ് കാറില്‍ മടവൂര്‍ ജങ്ഷനിലെത്തിയ സ്വാലിഹും കൂട്ടരും രാജേഷിനെ വെട്ടികൊലപ്പെടുത്തിയ ശേഷം ഉടന്‍ തന്നെ അവിടെ നിന്ന് രക്ഷപ്പെട്ടു. കൊലപാതകത്തിന് ഉപയോഗിച്ച കാറില്‍ തന്നെ ഇവര്‍ രക്ഷപ്പെട്ട് എത്തിയത് ബാംഗ്ലൂരിലായിരുന്നു. സ്വാലിഹിന്‍റെ കൂട്ടുകാരായ യാസിമും നിഖിലും സംഘത്തിന് ബംഗ്ലൂരില്‍ താമസസൗകര്യം ഒരുക്കി നല്‍കി. സ്വാലിഹിനൊപ്പം ബാംഗ്ലൂരില്‍ ഒരേ കോളേജില്‍ എന്‍ജീനിയറിങ് വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും. ആ സൗഹൃദം മുതലെടുത്ത സ്വാലിഹ് റെന്‍റ് എ കാര്‍ നാട്ടിലെത്തിക്കാനും ഇരുവരേയും ഏല്‍പ്പിച്ചു. ഇരുവര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു സ്വാലിഹ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. കാര്‍ നാട്ടിലെത്തിക്കാന്‍ ഇവര്‍ക്ക് കാറിന്‍റെ വാടകയും ഇന്ധനചെലവും അടക്കം നല്‍കിയിരുന്നു.

ഒറ്റനാള്‍ കൊണ്ട്

ഒറ്റനാള്‍ കൊണ്ട്

കാര്‍ ഏല്‍പ്പിച്ച സ്വാലിഹ് ബാംഗ്ലൂരില്‍ നിന്ന് ദില്ലിയില്‍ എത്തി കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടന്നു. യാസിമിനേയും നിഖിലിനേയും ഓച്ചിറയിലെ ഇവരുടെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കൊപ്പം തന്നെ കൊട്ടേഷന്‍ സംഘത്തിലെ മറ്റ് രണ്ട് പേരും ഉണ്ടായിരുന്നതായാണ് പോലീസിന്‍റെ നിഗമനം. ഇവരെ പോലീസ് കൂടുതലായി ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് പോലീസ് കണക്കാക്കുന്നത്. ഇതുവരേയും കൊട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ അപ്പുണ്ണിയെ പിടികൂടാനും പോലീസിന് ആയിട്ടില്ല.

അന്വേഷണം ഖത്തറിലേക്ക്

അന്വേഷണം ഖത്തറിലേക്ക്

കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെങ്കിലും പോലീസ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തില്‍ സത്താറിന്‍റെ ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സത്താറിനേയും സ്വാലിഹിനേയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ഇരുവരും രക്ഷപ്പെട്ടേക്കുമോയെന്ന ആശങ്കയും പോലീസിന് ഉണ്ട്. അതിനാല്‍ ഖത്തര്‍ പോലീസിന്‍റെ സഹായത്തോടെ ഇവരെ നീരീക്ഷിക്കാനുള്ള നടപടികളും പോലീസ് നടത്തി കഴിഞ്ഞു.

സ്വാലിഹ് ചെയ്തത് സത്താറിന് വേണ്ടി

സ്വാലിഹ് ചെയ്തത് സത്താറിന് വേണ്ടി

കേസിലെ മുഖ്യപ്രതി കൊല്ലം ഓച്ചിറ സ്വദേശിയായ സ്വാലിഹ് ബിന്‍ ജലീല്‍ ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് കൊല നടത്തിയത്. നാട്ടില്‍ ജിംനേഷ്യത്തില്‍ ട്രെയിനറായിരുന്ന സ്വാലിഹ് നാല് വര്‍ഷം മുന്‍പാണ് ഖത്തറില്‍ എത്തിയത്. ഖത്തറില്‍ സത്താറിന്‍റെ ഉടമസ്ഥതയിലുള്ള ജിം സെന്‍ററില്‍ ട്രെയിനറായത് മുതല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധത്തിലായിരുന്നു. സത്താറിനെ ജ്യേഷ്ഠ സഹോദരനെ പോലെ കണ്ട സ്വാലിഹിന് സത്താറിന്‍റെ കുടുംബ ജീവിതം തകര്‍ന്നത് സഹിക്കാനായിരുന്നില്ല. സ്വാലിഹ് തന്നെ വിഷയത്തില്‍ പലപ്പോഴായി ഇടപെട്ടിട്ടുണ്ടെങ്കിലും ഒരുതരത്തിലും യുവതിയും രാജേഷും ബന്ധം പിരിയാന്‍ തയ്യാറാവാത്തതാണ് ഇരുവര്‍ക്കും രാജേഷിനോട് വന്‍ പകയ്ക്ക് കാരണമായത്.

<strong></strong>ആര്‍ജെ രാജേഷ് കൊലപാതകം: കൊല നടത്തിയത് ഖത്തര്‍ വ്യവസായിയുടെ ചങ്ക് കൂട്ടുകാരന്‍ സ്വാലിഹ്ആര്‍ജെ രാജേഷ് കൊലപാതകം: കൊല നടത്തിയത് ഖത്തര്‍ വ്യവസായിയുടെ ചങ്ക് കൂട്ടുകാരന്‍ സ്വാലിഹ്

ആര്യേ നീ അറിയുന്നുണ്ടോ നിന്നെ ജീവന് തുല്യം സ്നേഹിച്ചവനാണ് ഈ ചലനമറ്റ് കിടക്കുന്നതെന്ന്ആര്യേ നീ അറിയുന്നുണ്ടോ നിന്നെ ജീവന് തുല്യം സ്നേഹിച്ചവനാണ് ഈ ചലനമറ്റ് കിടക്കുന്നതെന്ന്

English summary
rj rajesh murder swalihs two friends are in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X