കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും ഗായകനുമായ രാജേഷ് കുമാറിന്‌റെ ക്രൂരമായ കൊലപാതകം സംബന്ധിച്ചുള്ള വിവരങ്ങള്‍ ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്നതാണ്. രാജേഷിനെ കൊലപ്പെടുത്തുന്നതിന് വേണ്ടി വിദേശത്ത് വെച്ചും നാട്ടില്‍ വെച്ചും വിശദമായ ആസൂത്രണം നടന്നതായി പോലീസിന് വിവരം ലഭിച്ചു. കൊലപാതകത്തിന്റെ പിന്നിലെ ബുദ്ധി അലിഭായ് എന്ന് വിളിക്കുന്ന ഓച്ചിറ സ്വദേശിയാണ്. കൊല നടത്തിയ ഉടനെ ഇയാള്‍ വിദേശത്തേക്ക് കടന്നു.

രാജേഷിന്റെ കൈകാലുകള്‍ വെട്ടാനായി ലഭിച്ച കൊട്ടേഷന്‍ കൊലപാതകമായി മാറുകയായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്തിട്ടും ഒരൊറ്റ പിഴവാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.

മുഖ്യസൂത്രധാരൻ അലിഭായി

മുഖ്യസൂത്രധാരൻ അലിഭായി

മടവൂര്‍ മുല്ലക്കര ക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞ രാത്രി തന്റെ സ്റ്റുഡിയോയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് കൊട്ടേഷന്‍ സംഘം രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിനെ ആക്രമിക്കാന്‍ വേണ്ടി മാസങ്ങളോളം സംഘം ആസൂത്രണം നടത്തിയിരുന്നു. രാജേഷുമായി അടുപ്പമുണ്ടായിരുന്ന നര്‍ത്തകിയുടെ ഭര്‍ത്താവായ പ്രവാസി വ്യവസായിയാണ് കൊട്ടേഷന് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. കൊല നടത്തുന്നതിന് വേണ്ടി മാത്രം കേരളത്തിലെത്തിയ അലിഭായ് അടക്കമുള്ളവര്‍ കൃത്യം നിര്‍വ്വഹിച്ച ശേഷം വിദേശത്തേക്ക് തന്നെ കടന്നു. എന്നാല്‍ സംഘത്തിലുണ്ടായിരുന്ന കായംകുളം അപ്പുണ്ണി നാട്ടില്‍ തന്നെ തുടരുന്നുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്.

സ്റ്റുഡിയോ വരെ പിന്തുടർന്നു

സ്റ്റുഡിയോ വരെ പിന്തുടർന്നു

കൊലപാതകം നടത്തിയതിന് കൃത്യം അഞ്ച് ദിവസം മുന്‍പ് അലിഭായ് തിരുവനന്തപുരത്തെത്തി. അലിഭായ് ആണ് രാജേഷിനെ നിരീക്ഷിക്കാന്‍ അപ്പുണ്ണിയെ ഏല്‍പ്പിക്കുന്നത്. കൊട്ടേഷന്‍ സംഘത്തിലേക്ക് മറ്റ് പ്രതികളെ ചേര്‍ത്തത് അപ്പുണ്ണിയാണ്. അലിഭായ് തിരുവനന്തപുരത്ത് എത്തിയ ശേഷം രാജേഷിനെ സ്റ്റുഡിയോയില്‍ ചെന്ന് നേരിട്ട് കണ്ടിരുന്നു. ആളെ ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ സന്ദര്‍ശനം എന്നാണ് പോലീസ് കരുതുന്നത്. തൊട്ടടുത്ത ദിവസം രാജേഷ് ചെന്നൈയിലേക്ക് പോകും എന്നറിഞ്ഞ സംഘം അന്ന് രാത്രി തന്നെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഗാനമേള നടന്ന മുല്ലക്കര ക്ഷേത്രം മുതല്‍ സംഘം രാജേഷിനെ പിന്തുടര്‍ന്നിരുന്നു. രാജേഷ് സ്റ്റുഡിയോയിലേക്ക് എത്തുമെന്ന് ഇവര്‍ക്കാരോ വിവരം നല്‍കിയെന്നാണ് പോലീസ് കരുതുന്നത്.

വിദേശത്തേക്ക് കടന്നു

വിദേശത്തേക്ക് കടന്നു

വ്യാജനമ്പര്‍ പതിച്ച മാരുതി സ്വിഫ്‌ററ് കാറിലാണ് സംഘമെത്തിയത്. കൊല നടത്തിയ ശേഷം ഇവര്‍ തിരികെ പോയത് യഥാര്‍ത്ഥ നമ്പര്‍ ബോര്‍ഡുമായാണ്. കാര്‍ പോലീസ് അടൂരില്‍ നിന്ന് പിന്നീട് കണ്ടെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സംഘം കായംകുളത്ത് ഉപേക്ഷിച്ചു. അലിഭായിയും അപ്പുണ്ണിയും തൃശൂരില്‍ നിന്ന് ബംഗളൂരു വഴി ഡല്‍ഹിയിലെത്തി. അവിടെ നിന്ന് അലിഭായി കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടന്നു. ഇവരെ കൂടാതെ സ്ഫടികം ജോസ്, കോടാലി സുരേഷ് എന്നിവരാണ് കൊലയാളി സംഘത്തിലുള്ളതെന്നാണ് സൂചന. രാജേഷിന്റെ സ്റ്റുഡിയോയില്‍ നിന്നനും നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

നിലവിളി കേൾപ്പിക്കണം

നിലവിളി കേൾപ്പിക്കണം

കൊട്ടേഷന്‍ നല്‍കിയ ആളെന്ന് പോലീസ് സംശയിക്കുന്ന ഖത്തറിലെ മലയാളിയായ വ്യവസായിലെ പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെയും നര്‍ത്തകിയേയും നാട്ടിലെത്തിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. യുവതിക്ക് രാജേഷിന്റെ കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന വിവരം പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. ഈ യുവതിയുമായി ഫോണില്‍ സംസാരിക്കവേയാണ് രാജേഷ് കൊല്ലപ്പെടുന്നത്. രാജേഷിനെ ആക്രമിക്കുമ്പോഴുള്ള നിലവിളി ഭാര്യയെ ഫോണിലൂടെ കേള്‍പ്പിക്കണമെന്ന് കൊട്ടേഷന്‍ നല്‍കിയ പ്രവാസി വ്യവസായി ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജേഷിന് യുവതിയുമായുണ്ടായിരുന്ന അടുപ്പമാണ് കൊട്ടേഷന്‍ നല്‍കാന്‍ പ്രേരണയായത്.

അമിത വേഗം വിനയായി

അമിത വേഗം വിനയായി

നാട്ടില്‍ത്തന്നെയുണ്ടെന്ന് പോലീസ് സംശയിക്കുന്ന അപ്പുണ്ണിക്ക് വേണ്ടി വ്യാപക തെരച്ചിലാണ് നടക്കുന്നത്. അപ്പുണ്ണിയുടെ കായംകുളത്തെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പോലീസ് തെരച്ചില്‍ നടത്തി. അപ്പുണ്ണിയുടെ നേതൃത്വത്തിലാണ് കാറും മറ്റും ഒരുക്കിയത്. ചെറിയൊരു പാകപ്പിഴയാണ് കൊലയാളികള്‍ക്ക് വിനയായത്. കൊലയ്ക്ക് ശേഷം അമിതവേഗത്തില്‍ രക്ഷപ്പെട്ടത്് പ്രതികളെ തിരിച്ചറിയാനുള്ള വഴി തുറന്നു. അമിത വേഗത്തില്‍ പോയ വാഹനം രണ്ടിടത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞു. ഈ ദൃശ്യത്തില്‍ നിന്നും വാഹനം തിരിച്ചറിഞ്ഞ പോലീസ് ഉടമകളെ ചോദ്യം ചെയ്തതോടെയാണ് കൊട്ടേഷന്‍ സംഘത്തെ തിരിച്ചറിയാനായത്.

"മോള് ഭക്ഷണവും വിസർജ്ജ്യവും തമ്മിൽ തിരിച്ചറിഞ്ഞാൽ മതിയായിരുന്നു" ഉള്ളുലയ്ക്കുന്ന ഓട്ടിസം അനുഭവങ്ങൾ!

ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരിലും.. ബിജെപിക്ക് വേണ്ടി പണമൊഴുക്കുന്നു! 2000 മുതൽ 5000 വരെ അഡ്വാൻസ്ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരിലും.. ബിജെപിക്ക് വേണ്ടി പണമൊഴുക്കുന്നു! 2000 മുതൽ 5000 വരെ അഡ്വാൻസ്

English summary
RJ Rajesh Murder: Police still looking for the quotation team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X