രാമകൃഷ്ണനെതിരെ നടന്നത് പട്ടികജാതി അയിത്താചരണം, കെപിഎസി ലളിതയ്‌ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി
തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദളിത് പീഡനമാണ് നടന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ ആരോപിച്ചു. രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. സംഗീത നാടക അക്കാദമിയിലെ ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് പട്ടികജാതി മോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി സുധീര്‍.

വിവേചനത്തിന് കൂട്ടുനിന്നു
സംഗീത നാടക അക്കാദമിക്ക് മുന്നില്‍ ദിവസങ്ങളോളം സമരം ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എകെ ബാലനും ഇടപെടാന്‍ തയ്യാറാകാതെ വിവേചനത്തിന് കൂട്ടു നില്‍ക്കുകയാണ് ചെയ്തത്. കെപിഎസി ലളിതയെയും രാധാകൃഷ്ണന്‍ നായരെയും ഭരണസമിതിയില്‍ നിന്ന് പുറത്താക്കിഅവര്‍ക്കെതിരെ പട്ടിക ജാതി പീഡനത്തിന് കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

അയിത്താചരണം
അക്കാദമിയുടെ സര്‍ഗ ഭൂമികയെന്ന ഓണ്‍ലൈന്‍ നൃത്തപരിപാടിയില്‍ രാമകൃഷ്ണന്‍ പങ്കെടുത്താല്‍ സ്ഥാപനത്തിന്റെ നിലവാരവും ഇമേജും നഷ്ടപ്പെടുമെന്നും അതിനാല്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നും അക്കാദമി ഭാരവാഹികള്‍ പറഞ്ഞു. ഇത് പട്ടികജാതിക്കാരനെ മാറ്റി നിര്‍ത്തിയുള്ള അയിത്താചരമാണെന്നും ബിജെപി ആരോപിച്ചു.

പച്ചക്കള്ളം പറയുകയാണ്
സംഭവത്തെ തുടര്‍ന്ന് രാമകൃഷ്ണനെ നിരവധി തവണ അപമാനിച്ച കെപിഎസി ലളിത ഇപ്പോള്‍ കള്ളം പറയുകയാണ്. പട്ടികജാതിക്കാരനായതുകൊണ്ട് മാത്രമാണ് അദ്ദേഹം അവഗണന നേരിടേണ്ടി വന്നത്. സാംസ്‌കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയാണ് ചെയ്തതെന്നും ബിജെപി ആരോപിച്ചു.

ആത്മഹത്യാശ്രമം
സംഗീത നാടക അക്കാദമി നൃത്തം അവതരിപ്പിക്കുന്നതിന് അവസരം നല്‍കിയില്ലെന്ന വിവാദങ്ങള്‍ക്കിടെ ആര്‍എല്‍വി രാമകൃഷ്ണന്‍ ശനിയാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചുവെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് പിന്നീട് മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിയിരുന്നു.












Click it and Unblock the Notifications