നിയമസഭയിൽ കണ്ടത് പിണറായി വിജയനെയല്ല; സഖാവ് ടി.പിയായിരിക്കും സഭയിലുണ്ടാവുകയെന്ന് കെ.കെ രമ
ഇന്നലെ സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചയായത് രമയുടെ സത്യപ്രതിജ്ഞയും ഇടനെഞ്ചിലെ ആ ബാഡ്ജും തന്നെയാണ്
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലെ ശ്രദ്ധേയമായ സാനിധ്യങ്ങളിൽ ഒന്നാണ് കെ.കെ രമ. യുഡിഎഫ് പിന്തുണയോടെ വടകയിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തിയ രമ സമകാലിന രാഷ്ട്രീയ കൊലപാതകങ്ങളുടെ ഒരു ഇര കൂടിയാണ്. ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജും ഇടനെഞ്ചിൽ പതിപ്പിച്ചായിരുന്നു രമയുടെ സത്യപ്രതിജ്ഞ. സഭാകവടം കടന്നെത്തിയ രമയം പ്രതിപക്ഷം ഹർഷാരവത്തോടെയാണ് സ്വീകരിച്ചതും.

ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം
ഇന്നലെ സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചയായത് രമയുടെ സത്യപ്രതിജ്ഞയും ഇടനെഞ്ചിലെ ആ ബാഡ്ജും തന്നെയാണ്. താനല്ല, സഖാവ് ടി.പിയാണ് സഭയിലുള്ളത് എന്നതിന്റെ പ്രതീകമാണ് ആ ബാഡ്ജ് എന്നായിരുന്നു സംഭവത്തോട് കെ.കെ രമ പ്രതികരിച്ചത്. കേരള കൗമുദിക്ക് നൽകിയ അഭമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നൽകാൻ കൂടിയാണിതെന്നും അവർ ചൂണ്ടികാട്ടി.
Recommended Video
യുഡിഎഫ് പിന്തുണയോടെയാണ് ജയിച്ചതെങ്കിലും സഭയിൽ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും കെ.കെ രമ ഇരിക്കുക. തങ്ങളുടെ അസ്ഥിത്വവും രാഷ്ട്രീയമായ വ്യക്തിത്വവും മുന്നോട്ടു കൊണ്ടുപോകാനുള്ള പൂർണസ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഇക്കാര്യം നേരത്തെ കോൺഗ്രസ് നേതൃത്വവുമായി ചർച്ചചെയ്തിരുന്നതാണെന്നും രമ വ്യക്തമാക്കി.
സഭയ്ക്കുള്ളിൽ താൻ കണ്ടവരെല്ലാം ജനപ്രതിനിധികളാണെന്നും രമ. ഭരണപക്ഷം ഒരു വശത്ത്, പ്രതിപക്ഷം എതിർവശത്ത്. ഭരണപക്ഷത്ത് സ്വാഭാവികമായും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെയുണ്ടായിരിക്കും. അവരെല്ലാം കേരളത്തിന്റേതാണ് നമ്മൾ ഓരോരുത്തരുടേതുമാണ്. നിയമസഭയിൽ പിണറായി വിജയനെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് നിയമസഭയിൽ താൻ കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ് കണ്ടതെന്നും ആ മുഖ്യമന്ത്രിക്ക് ബഹുമാനവും ആദരവും നൽകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്നും അവർ പറഞ്ഞു.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications