Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരത്തുകള്‍ ചോരക്കളമാകുന്നു: മൂന്നുമാസത്തിനിടെ മലപ്പുറത്ത് 79 വാഹനാപകട മരണങ്ങള്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ കഴിഞ്ഞ മുന്നു മാസത്തിനിടയിലുണ്ടായ 598വാഹനാപകടങ്ങളിലായി 79പേര്‍ മരണപ്പെട്ടതായി ക്രൈംറെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്. 2017ല്‍ 2339 അപകടങ്ങളിലായി മരണപ്പെട്ടത് 385പേരാണ്. ഇതിന് പുറമെ 2683പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മമ്പാട് പൊങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേരാണ് മരിച്ചത്. ഇതില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച സംസ്‌ക്കരിച്ചു. ഒരാളുടെ മൃതദേഹം ബുധനാഴ്ചയാണ് മറവ് ചെയ്യുക. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ പൊങ്ങല്ലൂരില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ എടവണ്ണ ബസ് സ്റ്റാന്‍ഡിനു സമീപം ഒറിജിന്‍ ബേക്കറി ഉടമ ആലുങ്ങല്‍ അലി അക്ബര്‍, സഹോദരി വണ്ടൂര്‍ തച്ചങ്ങോടന്‍ ഉസ്മാന്റെ ഭാര്യ നസീറ, നസീറയുടെ മകള്‍ ദിയ, മറ്റൊരു സഹോദരി ഫൗസിയയുടെയും അബ്ദുള്‍ റഷീദിന്റെയും മകളും ഊര്‍ങ്ങാട്ടിരി തെഞ്ചേരി താളിയേരി അന്‍വര്‍ സാദിഖീന്റെ ഭാര്യയുമായ ഷിഫ ആയിഷ, സഹോദരന്‍ നാസറിന്റെ ഭാര്യ ഷിഫ എന്നിവരാണ് മരിച്ചത്.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പൊതുദര്‍ശനത്തിനു വച്ച മൃതദേഹങ്ങള്‍ വൈകിട്ടു മൂന്നോടെ വിവിധ കബര്‍സ്ഥാനുകളിലേക്കു കൊണ്ടുപോയത്. മൂന്നരയോടെ കബറടക്കം പൂര്‍ത്തിയാക്കി. അലി അക്ബറിന്റെയും ഷിഫയുടെയും മൃതദേഹങ്ങള്‍ മന്പാട് പുള്ളിപ്പാടം ജുമാമസ്ജിദ് കബര്‍സ്ഥാനിലും ഷിഫ ആയിഷയുടെ മൃതദേഹം ചൂളാട്ടിപ്പാറ ജുമാമസ്ജിദിലും നസീറ, ദിയ എന്നിവരുടെ മൃതദേഹങ്ങള്‍ ഏറിയാട് ജുമാമസ്ജിദിലുമാണ് കബറടക്കിയത്. കബറടക്ക ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ഉച്ചക്കു ഒരുമണിയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

malappuramaccident

പൊങ്ങല്ലൂര്‍ ആലുങ്ങല്‍ അക്ബറലി, സഹോദരന്റ് ഭാര്യ ഷിഫ, സഹോദരിമാരുടെ മക്കളായ ഷിഫ ആയിഷ, ദിയ എന്നിവരുടെ മൃതദേഹങ്ങളാണ് നിലന്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. നസീറയുടെ മൃതദേഹം പെരിന്തല്‍മണ്ണ ആശുപത്രിയില്‍ വച്ചാണ് നടത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കാനായി നിലന്പൂര്‍ എസ്‌ഐ ബിനു തോമസ് രാവിലെ പെരിന്തല്‍മണ്ണയിലേക്കും പോയിരുന്നു. ഒന്നേകാലോടെ നാല് ആംബുലന്‍സുകളിലായാണ് നാലു മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, നിലന്പൂര്‍, എടക്കര സിഐമാരായ കെ എം ബിജു, സുനില്‍ പുളിക്കല്‍, വഴിക്കടവ്, പൂക്കോട്ടുംപാടം എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ്‌ഐമാര്‍ എന്നിവരും നിലന്പൂരിലെത്തി മൃതദേഹ പരിശോധനകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നു ഒന്‍പതരയോടെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു. ഡോ.നിസാര്‍ ഉള്ളാട്ടിന്റെ നേതൃത്വത്തില്‍ ജീവനക്കാരായ ടി പി കൃഷ്ണകുമാര്‍, ബാബു, സക്കീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മമ്പാട് പൊങ്ങലൂര്‍ എല്‍പി സ്കൂളിലാണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ചത്. രാവിലെ മുതല്‍ ജില്ലാ ആശുപത്രി മോര്‍ച്ചറി പരിസരത്തേക്കു നാട്ടുകാരും ബന്ധുക്കളും എത്തിയിരുന്നു.

അപകടത്തില്‍ പരുക്കേറ്റിരുന്ന കാരക്കുന്ന് ജംഗ്ഷനിലെ പാലക്കല്‍ ഷൗക്കത്തലി എന്ന കുഞ്ഞാണിയുടെയും മകള്‍ മുഹ്‌സിന ഷെറിന്‍(11) ചൊവ്വാഴ്ച മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കാരക്കുന്ന് മുത്തലാട്ട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ബുധനാഴ്ച ഖബറടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+