• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രളയമേഖലയില്‍ വന്‍ കവര്‍ച്ച; പ്രവാസിയും കൂട്ടാളിയും കുടുങ്ങി, പോലീസ് നീക്കം മണിക്കൂറുകള്‍ മുമ്പ്

 • By Desk
cmsvideo
  പ്രളയമേഖലയില്‍ വന്‍ കവര്‍ച്ച

  കൊച്ചി: സംസ്ഥാനം പ്രളയക്കെടുതിയില്‍ പെട്ടവരുടെ ആശ്വാസത്തിന് വേണ്ടി പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരിക്കെ, അവസരം മുതലെടുത്ത് വന്‍ കവര്‍ച്ച പദ്ധതിയിട്ട രണ്ടു പേര്‍ പിടിയില്‍. പ്രവാസി മലയാളി ഉള്‍പ്പെടെ രണ്ടു പേരാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. കൊച്ചിയില്‍ നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്.

  പ്രതികളുടെ ലക്ഷ്യം മനസിലാക്കിയ പോലീസ് എല്ലാ ജില്ലകളിലേക്കും വിവരങ്ങള്‍ കൈമാറുകയായിരുന്നു. ഒടുവില്‍ ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളയടിക്കാനുള്ള ശ്രമം നടത്തവരെ പ്രതികളെ ആലപ്പുഴയില്‍ വച്ച് പിടികൂടി. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് പണം കവരാനും പ്രതികള്‍ പദ്ധയിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

  പ്രവാസിയും കൂട്ടാളിയും

  പ്രവാസിയും കൂട്ടാളിയും

  കണ്ണൂര്‍ സ്വദേശി അശ്വിന്‍, ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശന്‍ എന്നിവരാണ് പിടിയിലായത്. ജയപ്രകാശ് നേരത്തെ കവര്‍ച്ചാ കേസില്‍ പ്രതിയാണ്. അശ്വിന്റെ ആവശ്യപ്രകാരമാണ് കവര്‍ച്ചാ പദ്ധതി തയ്യാറാക്കിയതെന്ന് അറിയുന്നു. ഇയാള്‍ സുഹൃത്തായ ജയപ്രകാശിനെ കൂടെ കൂട്ടുകയായിരുന്നു.

   കുടുങ്ങാന്‍ വഴിയൊരുങ്ങിയത്

  കുടുങ്ങാന്‍ വഴിയൊരുങ്ങിയത്

  സംസ്ഥാനത്തെ മൊത്തം സര്‍ക്കാര്‍ വകുപ്പുകളുടെ ശ്രദ്ധ പ്രളയത്തില്‍പ്പെട്ടവരുടെ പുനരധിവാസ കാര്യത്തിലാണ്. ഈ അവസരം മുതലെടുത്ത് കവര്‍ച്ച നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിന്റെ ആദ്യ പടിയെന്നോളം ഇവര്‍ പെരുമ്പാവൂരിലെ കടയുടെ പൂട്ട് തകര്‍ത്ത് ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചു. ഇതാണ് പ്രതികളെ കുടുക്കിയത്.

   പോലീസ് അന്വേഷണം ശരിയായ വഴിയില്‍

  പോലീസ് അന്വേഷണം ശരിയായ വഴിയില്‍

  ഗ്യാസ് സിലിണ്ടര്‍ മോഷണം പോയ കാര്യം ഉടമ പോലീസിനെ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവികള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. മാത്രമല്ല, ഗ്യാസ് കട്ടര്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് ഓക്‌സിജന്‍ സിലിണ്ടര്‍ കവര്‍ന്നതെന്നും പോലീസിന് സൂചന കിട്ടി.

  ആലപ്പുഴയില്‍ കുടുങ്ങി

  ആലപ്പുഴയില്‍ കുടുങ്ങി

  സംസ്ഥാനത്ത് എവിടെയാണ് കവര്‍ച്ച നടക്കുക എന്ന് വ്യക്തമല്ലായിരുന്നു. പ്രളയം ദുരിതം വിതച്ച മേഖല പ്രതികള്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തില്‍ പെരുമ്പാവൂര്‍ പോലീസ് എല്ലാ ജില്ലകളിലേക്കും വിവരം കൈമാറി. ഒടുവില്‍ ആലപ്പുഴയിലെ റിസോര്‍ട്ടില്‍ വച്ചാണ് ഇരുവരെയും പിടികൂടിയത്.

   ചോദ്യം ചെയ്തപ്പോള്‍...

  ചോദ്യം ചെയ്തപ്പോള്‍...

  ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. പ്രളയ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങള്‍, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.

  പഴയ പരിചയക്കാര്‍

  പഴയ പരിചയക്കാര്‍

  അശ്വിനും ജയപ്രകാശും ഏറെകാലം ഗള്‍ഫില്‍ ഒരുമിച്ചുണ്ടായിരുന്നു. അശ്വന് ബിസിനസ് ആവശ്യത്തിന് വന്‍തുക വേണ്ടി വന്നു. ഇതാണ് കവര്‍ച്ചക്ക് ഒരുങ്ങാന്‍ കാരണം. മുന്‍പരിചയമുള്ള വ്യക്തി എന്ന നിലയിലാണ് ജയപ്രകാശിനെ കൂടെ വിളിച്ചത്. തിരുവനന്തപുരം ആറ്റിങ്ങലില്‍ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് ജയപ്രകാശ്.

  കവര്‍ച്ചയ്ക്ക് തൊട്ടുമുമ്പ്

  കവര്‍ച്ചയ്ക്ക് തൊട്ടുമുമ്പ്

  എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളാണ് പ്രതികള്‍ കവര്‍ച്ചയ്ക്ക് കണ്ടുവച്ചിരുന്നത്. കവര്‍ച്ചയ്ക്ക് വേണ്ടി പുറപ്പെടാനിരിക്കെയാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് പറയുന്നു. പ്രതികളുടെ ആസൂത്രണം മുന്‍കൂട്ടി കാണാന്‍ സാധിച്ചതാണ് പോലീസിന് വഴി എളുപ്പമാക്കിയത്.

  English summary
  Robbery planned in flooded area; two men arrested in Alappuzha resort
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more