കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഷി അഗസ്റ്റിൻ മന്ത്രിയാകും, ജയരാജ് ചീഫ് വിപ്പ്; കേരള കോൺഗ്രസ് എമ്മിൽ ധാരണയായി

അഞ്ച് എംഎൽഎമാരുള്ള കേരള കോൺഗ്രസ് 2 മന്ത്രിസ്ഥാനമായിരുന്നു ആവശ്യപ്പെട്ടിരുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ കേരള കോൺഗ്രസ് എം പ്രതിനിധിയായി റോഷി അഗസ്റ്റിൻ മന്ത്രിയാകും. ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗം നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തിരുന്നു. റോഷി തന്നെയാകും പാർട്ടിക്ക് ലഭിച്ച ഏക മന്ത്രി സ്ഥാനവും വഹിക്കുക. ഇടുക്കി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് റോഷി അഗസ്റ്റിൻ.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തുന്ന ഡോ. എൻ ജയരാജാണ് നിയമസഭാകക്ഷി ഉപനേതാവ്. സാർക്കാരിന്റെ ചീഫ് വിപ്പും ജയരാജ് തന്നെയായിരിക്കും. അഡ്വ. ജോബ് മൈക്കിളാണ് പാർട്ടി വിപ്പ്. പാർലമെൻററി പാർട്ടി സെക്രട്ടറിയായി അഡ്വ. പ്രമോദ് നാരായണനെയും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ട്രഷററായും തിരഞ്ഞെടുത്തു.

Roshy Augustine Kerala Congress M Minister in Pinarayi Government

ചെയർമാൻ ജോസ് കെ. മാണിയുടെ അധ്യക്ഷതയിൽചേർന്ന കേരള കോൺഗ്രസ് നിയമസഭാകക്ഷിയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സിപിഎമ്മുമായുള്ള ചർച്ചകൾ പൂർത്തിയായതിനെത്തുടർന്ന് അടിയന്തരയോഗം ചേർന്ന് കക്ഷിനേതാവിനെയും മറ്റുഭാരവാഹികളെയും തിരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് എംഎൽഎമാരുള്ള കേരള കോൺഗ്രസ് 2 മന്ത്രിസ്ഥാനമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒരു മന്ത്രിസ്ഥാനം എന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുകയായിരുന്നു. ഒരു മന്ത്രിസ്ഥാനം മാത്രമാണ് നൽകുന്നതെങ്കിൽ നിർണായക വകുപ്പുകൾ വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ചീഫ് വിപ്പ് പദവിയും ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
പിണറായിയുടെ മരണമാസ്സ്‌ മന്ത്രിമാർ ഇവർ..പട്ടിക ഇതാ

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

പൊതുമരാമത്ത്, കൃഷി , ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഇതിൽ പൊതുമരാമത്തോ, അല്ലേങ്കില് വൈദ്യുതി വകുപ്പോ എന്നത് സിപിഎം പരിശോധിക്കുന്നുണ്ട്. മന്ത്രിസഭയിലെ പ്രാതിനിധ്യത്തെപ്പറ്റിയുള്ള അന്തിമതീരുമാനം തിങ്കളാഴ്ച എൽ.ഡി.എഫ്. യോഗത്തിലുണ്ടാവും.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Roshy Augustine to be the minister from Kerala Congress M in second Pinarayi Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X