Get Updates
Get notified of breaking news, exclusive insights, and must-see stories!

മരടിൽ ചീഞ്ഞ ഇറച്ചി വിറ്റു;കട പൂട്ടിച്ച് അധികൃതർ..സ്ഥാപനത്തിന് ലൈസൻസും പേരും ഇല്ല

 chikken-1677409957.jpg -Properties

എറണാകുളം: പഴകിയ ഇറച്ചി വിറ്റ മരടിലെ ഇറച്ചി കട പൂട്ടിച്ച് അധികൃതർ. ദുർഗന്ധം വമിക്കുന്ന , നിറം മാറിയ ഇറച്ചിയാണ് ഇവിടെ വിൽക്കാനായി വെച്ചിരുന്നത്. പേരോ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ ലൈസന്‍സോ ഇല്ലാതെ പ്രവർത്തിച്ചിരുന്നതാണ് കടയെന്ന് പരിശോധനയിൽ കണ്ടെത്തി.

രാവിലെ ഇറച്ചി വാങ്ങി പോയവർ പലരും ദുർഗന്ധത്തെ തുടർന്ന് ഇറച്ചി കടയിലേക്ക് തന്നെ തിരികെ കൊണ്ട് നൽകുകയായിരുന്നു. ആദ്യം പോലീസ് ഉദ്യോഗസ്ഥനായ ആളായിരുന്നു ചിക്കൻ തിരികെ കടയിൽ കൊണ്ട് നൽകിയത്. ഇതോടെ കഴിഞ്ഞ ദിവസത്തെ ഇറച്ചി അൽപം ബാക്കിയുണ്ടായിരുന്നുന്നുവെന്നും ഇത് പാക്ക് ചെയ്തപ്പോൾ ഉൾപ്പെട്ട് പോയിട്ടുണ്ടാകുമെന്നുമായിരുന്നു കടയുടമയുടെ വിശദീകരണം. മാത്രമല്ല പുതിയ ഇറച്ചി നൽകാമെന്നും അറിയിച്ചു. എന്നാല്‍ കടയില്‍ തൂക്കിയിട്ട ഇറച്ചിയില്‍നിന്ന് ബാക്കി ഭാഗങ്ങളെല്ലാം മറ്റുള്ളവര്‍ കൊണ്ടുപോയിട്ടുണ്ടെന്നും പഴകിയ ഇറച്ചി കഴിച്ച് അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നും ഉദ്യോഗസ്ഥൻ ചോദിച്ചു.

ഇതിനിടയിൽ കൂടുതൽ പേർ കൂടുതൽ പേർ ഇറച്ചിയുമായി തിരികെ എത്തുകയായിരുന്നു. ആളുകൾ പരാതി ഉയർത്തുകയും കൗൺസിലറെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം എത്തി പരിശോധന നടത്തിയപ്പോഴാണ് പഴകി ഇറച്ചിയാണ് വിൽപന നടത്തുന്നതെന്ന് കണ്ടെത്തി.പരിശോധനയ്ക്ക് ശേഷം കട താത്കാലികമായി അടക്കാൻ അധികൃതർ നിർദ്ദേശിച്ചു. പരിശോധനാ ഫലം വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+