• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിർന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്പി; കോണ്‍ഗ്രസ് അച്ചടക്കത്തോടെ വളരുകയാണ്

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര കലഹത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഘടകക്ഷികള്‍. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുന്നണിയേയും സാരമായി ബാധിക്കുന്നു. ഇക്കാര്യത്തിലെ ഉത്കണ്ഠ പാർട്ടിയുടെ പുതിയ നേതൃത്വത്തോടും പഴയ നേതൃത്വത്തോടും മുസ്‌ലിം ലീഗ് അടക്കം പ്രകടമാക്കി.

യോഗത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ഇരു നേതാക്കളുമായി സംസാരിച്ചു. സമീപകാലം വരെ മുന്നണിയെ നയിച്ചവർ മാറിനിൽക്കുന്നതു യു ഡി എഫിനു ഗുണകരമല്ലെന്ന വികാരം അദ്ദേഹം പങ്കുവെച്ചെന്നാണ് സൂചന. അതേസമയം, കുറച്ച് കൂടെ രൂക്ഷമായ പ്രതികരണമായിരുന്നു ആർ എസ് പി നേതാക്കള്‍ നടത്തിയത്.

പെരിയ കൊലപാതകം; ഖജനാവില്‍ നിന്ന് ചെലവഴിച്ച 88 ലക്ഷം രുപ സിപിഎം തിരിച്ചടക്കണം: ഉമ്മന്‍ചാണ്ടിപെരിയ കൊലപാതകം; ഖജനാവില്‍ നിന്ന് ചെലവഴിച്ച 88 ലക്ഷം രുപ സിപിഎം തിരിച്ചടക്കണം: ഉമ്മന്‍ചാണ്ടി

രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ ഷിബു ബേബി ജോണ്‍

രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ ഷിബു ബേബി ജോണ്‍ തുറന്നടിച്ചു. പ്രശ്നങ്ങള്‍ പക്വമായി പരിഹരിക്കുന്നതിനു പകരം സ്വയം ചെറുതാകും വിധമുളള പ്രവര്‍ത്തനങ്ങളാണ് ഇരുനേതാക്കളില്‍ നിന്നും ഉണ്ടാകുന്നതെന്നായിരുന്നു ഷിബു ബേബി ജോണിന്റെ വിമർശനം. ഇരുവരും യുഡിഎഫ് യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് മുന്നണിയിലെ പ്രധാന ഘടകക്ഷികള്‍ തന്നെ മുതിർന്ന നേതാക്കള്‍ക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയത്.

അന്നും ഇന്നും എന്നും ഒരുപോലെ സുന്ദരി: പ്രിയാമണിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷന്‍

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനേയും പ്രതിപക്ഷ നേതവ് വിഡി സതീശനേയും പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു ആർ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസീസിന്റെ വിമർശനം. പാർട്ടിയില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും മുന്നണി യോഗത്തില്‍ നിന്നും ഇരു നേതാക്കളും വിട്ട് നിന്നത് നീതീതകരിക്കാന്‍ കഴിയാത്ത പ്രവർത്തിയാണെന്നും ആർ എസ് പി അഭിപ്രായപ്പെട്ടു.

അച്ചടക്കമുള്ള പാർട്ടിയായി കോണ്‍ഗ്രസ് വളർന്നു കൊണ്ടിരിക്കുകയാണ്.

അച്ചടക്കമുള്ള പാർട്ടിയായി കോണ്‍ഗ്രസ് വളർന്നു കൊണ്ടിരിക്കുകയാണ്. അതിനായി സുധാകരന്റെ ഭാഗത്ത് നിന്നും വലിയ പരിശ്രമങ്ങള്‍ ഉണ്ടാവുന്നു. ഇതിനിടെ ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഭാഗത്ത് നിന്നും ഉണ്ടാവുന്ന അസ്വാരസ്യങ്ങള്‍ പാർട്ടിയെ ക്ഷീണിപ്പിക്കുന്നതാണെന്നും ആർ എസ് പി നേതാവ് കുറ്റപ്പെടുത്തുന്നു.

കെ സുധാകരനും, വിഡി സതീശനും കോണ്‍ഗ്രസിനും യു ഡി എഫിനും പുതിയ ഉണര്‍വ്വ് നല്‍കുമ്പോള്‍ ഇരുവരുടേയും പ്രവര്‍ത്തനങ്ങളെ കുറച്ച് കാണാനാണ് മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയെ നശിപ്പിക്കാതെ ഇരുനേതാക്കളും മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാന്‍ മുന്നോട്ടുവരണം.

തമ്മിലടിച്ചുളള ഗ്രൂപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട്

തമ്മിലടിച്ചുളള ഗ്രൂപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോവാനാണ് നേതാക്കളുടെ തീരുമാനമെങ്കില്‍ പാര്‍ട്ടി ഇല്ലാതാവുന്നതിന് കാരണമാകും. മുന്നണി യോഗത്തില്‍ നിന്നും വിട്ട് നിന്നത് യു ഡി എഫിനെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പൊതുവികാരം മുന്നറിയിലെ മറ്റ് ഘടക കക്ഷികള്‍ക്കുമുണ്ടെന്നും എഎ അസീസ് കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
  ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam
  മുന്നിണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വം തുടരുന്നത്

  അതേസമയം, മുന്നിണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വം തുടരുന്നത്. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഡൽഹിയിൽ പോയി പരാതി പറയേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിലയിരുത്തല്‍. മുതിർന്ന നേതാക്കള്‍ യോഗം ബഹിഷ്കരിച്ചതിന് പിന്നാലെ ഇരുവർക്കുമെതിരെ പരാതിയുമായി എ ഐ സി സി നേതൃത്വത്തെ സമീപിക്കാന്‍ കെ സുധാകരനും വിഡി സതീശനും ഒരുങ്ങിയിരുന്നു. എന്നാല്‍ പ്രശ്ന പരിഹാരമെന്ന നിലയില്‍ പരാതിപ്പെടേണ്ട നിലയിലേക്ക് എത്തുകയായിരുന്നു.

  English summary
  RSP lashes out at senior leaders; Congress is growing with discipline
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X