കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരനും സതീശനും വന്നിട്ടും കാര്യമില്ല;യുഡിഎഫ് വിട്ട് ആർഎസ്പി എൽഡിഎഫിലേക്ക് ?നേതാക്കൾ പറഞ്ഞത്

Google Oneindia Malayalam News

കൊല്ലം; നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണയും കനത്ത തിരിച്ചടിയാണ് ആർഎസ്പി നേരിട്ടത്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും പരാജയം രുചിച്ചതോടെ മുന്നണി മാറ്റ ചർച്ചകൾ നേതാക്കൾക്കിടയിൽ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇനി യുഡിഎഫിൽ തുടരുന്നത് ഗുണകരമാകില്ലെന്നാണ് നേതാക്കൾ നിലപാടെടുത്തിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

 എൽഡിഎഫ് വിട്ടതോടെ

2011 ൽ എൽഡിഎഫിന്റെ ഭാഗാമയിരുന്നപ്പോൾ രണ്ട് അംഗങ്ങളെ ജയിപ്പിക്കാൻ ആർഎസ്പിക്ക് സാധിച്ചിരുന്നു. എന്നാൽ 2014 ൽ മുന്നണി മാറി യുഡിഎഫിലെത്തിയതോടെ തുടർ പരാജയങ്ങൾ മാത്രമാണ് ആർഎസ്പിക്ക് നേരിടേണ്ടി വന്നത്. മുന്നണി മാറ്റത്തിന് ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പുകളിൽ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പികളിൽ മാത്രമായിരുന്നു ആകെ വിജയം.

 ജയിപ്പിക്കാനായില്ല

ഒരു അംഗങ്ങളെ പോലും നിയമസഭയിലേക്ക് ജയിപ്പിക്കാനായില്ല. മാത്രമല്ല ത്രിതല പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന പ്രാതിനിധ്യം പോലും നാമമാത്രമായി. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിലാണ് യുഡിഎഫിന്റെ ഭാഗമായി ആർഎസ്പി മത്സരിച്ചത്. എന്നാൽ തങ്ങളുടെ സ്വാധീനമേഖലയായ ചവറയിൽ പോലും പരാജയമായിരുന്നു ഫലം.

 രാഷ്ട്രീയ തിരിച്ചടി

ഇതോടെ മുന്നണി മാറാതെ ഇനിയും എൽഡിഎഫിൽ തുടരുന്നത് രാഷ്ട്രീയ തിരിച്ചടികൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പാണ് നേതാക്കളിൽ ഒരു വിഭാഗം ഉയർത്തുന്നത്. യുഡിഎഫിൽ തുടരുന്നതിനോട് അണികളിൽ ഒരു വിഭാഗത്തിനും കടുത്ത എതിർപ്പാണുള്ളത്.

 ഉചിതമായ സമയത്ത്

നേരത്തേ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചേർന്ന പാർട്ടി യോഗത്തിൽ ഈ ആവശ്യം നേതാക്കൾ ശക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോൾ മുന്നണി വിടേണ്ടത് ആലോചിക്കേണ്ടതില്ലെന്നായിരുന്നു നേതൃത്വം പ്രതികരിച്ചത്. അതേസമയം ഉചിതമായ സമയത്ത് ഉചിതമായ തിരുമാനം കൈക്കൊള്ളുമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.

 സംഘടാ ദൗർബല്യം

എന്നാൽ ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം പേരും യുഡിഎഫിൽ തുടരുന്നതിനെ രംഗത്തെത്തി. മുന്നണിയിൽ തുടരുന്നതിന്റെ ഫലം നഷ്ടം മാത്രമായിരിക്കും എന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. പാർട്ടിക്ക് തിരിച്ചുവരാൻ ഇടതമുന്നണിയുടെ ഭാഗമാകണമെന്നും നേതാക്കൾ പറയുന്നു. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ സംഘടാ ദൗർബല്യം എളുപ്പത്തിൽ പരിഹരിക്കപ്പെടില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

 നേതൃമാറ്റം

കെപിസിസി അധ്യക്ഷനായി കെ സുധാകരനും പ്രതിപക്ഷ നേതാവായി വിഡി സതീശനും എത്തിയിട്ടും ഇപ്പോഴും മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പാർട്ടിയിൽ ഇട‍ഞ്ഞ് നിൽക്കുകയാണ്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ എത്ര നേതൃമാറ്റം വന്നാലും കാര്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 വിട്ടുവീഴ്ച വേണ്ടി വരും

അതേസമയം ഇടതുമുന്നണിയിലേക്കുള്ള മടക്കം അത്ര സുഖകരമാകില്ലെന്നാണ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. കൃത്യമായ രാഷ്ട്രീയ വിഷയമില്ലാതെ മുന്നണി വിടുന്നത് യുക്തിസഹമല്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പരാജയപ്പെട്ടതിനാലാണ് മുന്നണി വിടുന്നതെന്ന് പ്രചരണം തിരിച്ചടിയാകും. മാത്രമല്ല ഇടതുമുന്നണിയിൽ എത്രത്തോളം അംഗീകരിക്കപ്പെടുമെന്നതും നേതൃത്യം ചോദിക്കുന്നു.

 സീറ്റുകൾ വീട്ടു നൽകി

നേരത്തേ എൽഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ പല സീറ്റുകളും വിട്ടുകൊടുക്കേണ്ടി വന്നു. ഇനിയും കൂടുതൽ സീറ്റുകൾ വിട്ട് നൽകേണ്ടി വരുമെന്നും നേതാക്കൾ പറയുന്നു. അതേസമയം ചർച്ചയിൽ തിരുമാനമാകാത്ത സാഹചര്യത്തിൽ ജുലൈ 8 ന് വീണ്ടും സംസ്ഥാന കമ്മിറ്റി ചേരാനിരിക്കുകയാണ്. 7 ന് ംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നതിന് ശേഷമാകും 8 ന് സംസ്ഥാന കമ്മിറ്റി വീണ്ടും ചേരുക.

എം ഗണേശനെ നേരിട്ട് കുടുക്കുന്ന ഓഡിയോയും പുറത്ത്; രണ്ടും കല്‍പിച്ച് പ്രസീത... ആര്‍എസ്എസ് ഇനി എന്ത് ചെയ്യും?എം ഗണേശനെ നേരിട്ട് കുടുക്കുന്ന ഓഡിയോയും പുറത്ത്; രണ്ടും കല്‍പിച്ച് പ്രസീത... ആര്‍എസ്എസ് ഇനി എന്ത് ചെയ്യും?

'കടം വാങ്ങി സ്ത്രീധനം നൽകി പെങ്ങളുടെ വിവാഹം..ഒടുവിൽ..അത്ഭുതപ്പെടുത്തിയ 2 പുരുഷൻമാർ';കിടിലം ഫിറോസ്'കടം വാങ്ങി സ്ത്രീധനം നൽകി പെങ്ങളുടെ വിവാഹം..ഒടുവിൽ..അത്ഭുതപ്പെടുത്തിയ 2 പുരുഷൻമാർ';കിടിലം ഫിറോസ്

അനുസ്മരിച്ചത് ബനാത്ത് വാലയെ; കുത്ത് കുഞ്ഞാലിക്കുട്ടിക്ക്, മുസ്ലിം ലീഗ് നേതാവിന്റെ കുറിപ്പ്അനുസ്മരിച്ചത് ബനാത്ത് വാലയെ; കുത്ത് കുഞ്ഞാലിക്കുട്ടിക്ക്, മുസ്ലിം ലീഗ് നേതാവിന്റെ കുറിപ്പ്

ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
RSP leaders want to rejoin with LDF, says UDF alliance will further fail to come back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X