സോളാര്‍ കുരുക്ക്; ജെഡിയുവും ആര്‍എസ്പിയും യുഡിഎഫ് വിടാനൊരുങ്ങുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് മുമ്പെങ്ങുമില്ലാത്തവിധം അഴിമതി, ബലാത്സംഗക്കേസുകളില്‍ പെട്ടതോടെ മുന്നണിയിലെ ചെറിയ കക്ഷികള്‍ ഇടതുമുന്നണിയിലേക്ക് രക്ഷപ്പെടാനൊരുങ്ങുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും സോളാര്‍ കേസ് വലിയ വിവാദമാകുമെന്നും ഇത് തിരിച്ചടിയാകുമെന്നുമാണ് ഇവരുടെ വിലയിരുത്തല്‍.

അച്ഛനും അമ്മയും നിരപരാധികള്‍; അപ്പോള്‍ ആരുഷിയെ കൊലപ്പെടുത്തിയതാര്?

എല്‍ഡിഎഫില്‍ നിന്നും വിട്ടുപോയ ജെഡിയു, ആര്‍എസ്പി തുടങ്ങിയ കക്ഷികളാണ് യുഡിഫ് വിടാനുള്ള ഒരുക്കം തുടങ്ങിയത്. ജെഡിയു എല്‍ഡിഎഫിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇതിന് പിന്നാലെ ആര്‍എസ്പിയിലും ചര്‍ച്ച സജീവമായിക്കഴിഞ്ഞു. ചില നേതാക്കള്‍ യുഡിഎഫിനോട് കൂറ് പുലര്‍ത്തണമെന്ന് വാശിപിടിക്കുന്നത് പിളര്‍പ്പിലേക്ക് നയിച്ചേക്കുമെന്നും സൂചനയുണ്ട്.

'സന്തോഷിക്കാന്‍ ഭയമാകുന്നു' ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ പോസ്റ്റ്: ഒടുവില്‍ ആത്മഹത്യയും, പിന്നില്‍!

rsp-jdu

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ രൂക്ഷമായ വിമര്‍ശനം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും കുരുക്കിലായതോടെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് തെരഞ്ഞെടുപ്പിനെ നേരിടുക എളുപ്പമല്ല. സോളാര്‍ വിഷയം സജീവമായ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിനും ആര്‍എസ്പിക്കും ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.

നിലവിലെ സാഹചര്യത്തില്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കും കഴിഞ്ഞേക്കില്ല. എല്‍ഡിഎഫ് ഇരു കക്ഷികളെയും പലവട്ടം ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ അഴിമതിക്കേസ് ഒരു മറയാക്കി മറുകണ്ടം ചാടാനാണ് ഇവരുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. ആരാപണങ്ങള്‍ക്കിടയില്‍ ചെറുപാര്‍ട്ടികള്‍ വിട്ടുപോയാല്‍ യുഡിഎഫിന് അത് കനത്ത ആഘാതമാവുകയും ചെയ്യും.


English summary
JD(U) and rsp may ditch Congress and join LDF in Kerala
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്