കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നു: കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന ആക്രമണം ആസൂത്രിതമാണെന്നും വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ആലപ്പുഴയിലെ കൊലപാതക കേസുകളിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയും. എവിടെ പോയി ഒളിച്ചാലും പിടികൂടാന്‍ പൊലീസിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു കൊലപാതകം നടന്നാല്‍ എസ്ഡിപിഐക്ക് ആഹ്‌ളാദമാണ്. സി പി എമ്മില്‍ നുഴഞ്ഞു കയറാന്‍ എസ്ഡിപിഐക്ക് കഴിയില്ല. മുസ്ലീം വിഭാഗക്കാര്‍ എല്ലാം എസ് ഡി പി ഐ അല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍
ഒരു കൊലപാതകം നടന്നാല്‍ എസ്ഡിപിഐക്ക് ആഹ്‌ളാദമാണ്. സി പി എമ്മില്‍ നുഴഞ്ഞു കയറാന്‍ എസ്ഡിപിഐക്ക് കഴിയില്ല. മുസ്ലീം വിഭാഗക്കാര്‍ എല്ലാം എസ് ഡി പി ഐ അല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സിപഎമ്മിന്റെ നേതൃത്വത്തില്‍ ജനുവരി നാലിന് പ്രാദേശിക കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നിരന്തരം നുണകള്‍ പ്രചരിപ്പിച്ച് ഹിന്ദു-മുസ്ലിം ധ്രുവീകരണമുണ്ടാക്കി കലാപത്തിന് സാഹചര്യമൊരുക്കുന്ന പണിയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ചെയ്യുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിക്ക് രാഷ്ട്രീയ മേല്‍ക്കോയ്മ കിട്ടാന്‍ വര്‍ഗീയതയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ നിരന്തരമായി വിദ്വേഷ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്ന ഉത്തരേന്ത്യന്‍ ഹിന്ദുത്വ മാതൃക കേരളത്തിലും നടപ്പാക്കുകയാണ്. അതിന്റെ ഭാഗമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. സാമൂഹികമാധ്യമങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന കൊലവിളികള്‍ കണ്ടാലറിയാം ഏതുതരം വിദ്യാഭ്യാസമാണ് ആര്‍എസ്എസ് തങ്ങളുടെ അണികള്‍ക്ക് നല്‍കുന്നതെന്ന്. സമാധാനപരമായ ഒരു അന്തരീക്ഷത്തില്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ തന്നെ കൊലപ്പെടുത്തുന്നത് വലിയ ഗൂഡാലോചനകള്‍ക്ക് ശേഷമാണെന്ന് വ്യക്തമാണ്.
കെ എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ നാടുനീളെ നടന്ന് വീണ്ടും ആളുകളെ അക്രമത്തിനും കലാപത്തിനും പ്രേരിപ്പിക്കുകയാണ്. ഇതിനായി പ്രത്യേക കാംപയിന്‍ തന്നെ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. ഹൈന്ദവ സമൂഹത്തിനിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാനാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. നിരന്തരമുള്ള നുണപ്രചാരണങ്ങള്‍ ഫലിക്കാതെ വന്നതോടെ വിശ്വാസത്തെ മറയാക്കി കലാപത്തിന് കോപ്പുകൂട്ടുകയാണ് സംഘപരിവാര്‍. കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞതില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. അമ്പലങ്ങള്‍ക്ക് മേല്‍ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന സുരേന്ദ്രന്റെ പരാമര്‍ശം വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണ്. അമ്പലം കയ്യേറി കൊടി കെട്ടിയെന്ന സംഭവം കേരളത്തിലെവിടേയും റിപോര്‍ട്ട് ചെയ്തിട്ടില്ല. വിശ്വാസത്തെ മറയാക്കി നുണകള്‍ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കുന്ന ഉത്തരേന്ത്യന്‍ മാതൃകയാണ് കേരളത്തില്‍ ആര്‍എസ്എസ് പയറ്റുന്നത്.
ഷാന്റെ കൊലപാതകം തെളിയിക്കാന്‍ കഴിയില്ലെന്ന സുരേന്ദ്രന്റെ പ്രസ്താവന പോലിസ് ഗൗരവത്തിലെടുക്കണം.
ആംബുലന്‍സില്‍ ആയുധം എത്തിച്ചതും കൊലപാതകികളെ രക്ഷപെടുത്തിയതും ആര്‍എസ്എസാണെന്ന് പോലിസ് കണ്ടെത്തിയിരിക്കുന്നു. സേവാഭാരതിയുടെ മറവില്‍ വലിയ തോതിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം പറവൂരില്‍ തോക്കുമായി ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമണം നടത്താനെത്തിയതും സേവാഭാരതിയുടെ ആംബുലന്‍സിലാണ്. സേവാഭാരതി ആംബുലന്‍സുകള്‍ ആര്‍എസ്എസിന്റെ ഭീകരപ്രവര്‍ത്തനത്തിന്റെ മറയാണ്. ആയുധങ്ങള്‍ നീക്കാനും കൊല നടത്താനുമാണ് ഇത് ഉപയോഗിക്കുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തനം സംബന്ധിച്ചും ആംബുലന്‍സുകളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്ന് പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടു.