കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബേറിനും തീവയ്പ്പിനും പിന്നാലെ പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേററു! പിന്നില്‍ ബിജെപി!

തലയ്ക്കും കാലിനുമാണ് വെട്ടേറ്റത്. ഏലപ്പുള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രണ്ടു പേരും. ബിജെപിയാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതി

  • By Gowthamy
Google Oneindia Malayalam News

പാലക്കാട്: കോഴിക്കോട് ബിജെപി സിപിഎം സംഘര്‍ഷം ഉണ്ടായതിനു പിന്നാലെ പാലക്കാട് ഏലപ്പുള്ളിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വ്യാഴാഴ്ചയാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ യൂസഫ്, രതീഷ്, സുധീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

തലയ്ക്കും കാലിനുമാണ് വെട്ടേറ്റത്. ഏലപ്പുള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രണ്ടു പേരും. ബിജെപിയാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

hacked

ബൈക്കിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. അതേസമയം ഏലപ്പുള്ളി മാരിയമ്മന്‍ കോവിലിലെ ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും വിവരങ്ങളുണ്ട്. ഉത്സവത്തിനിടെ കല്ലേറ് നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിലക്കിയിരുന്നു. ഇതാണ് ആക്രമണത്തിന് പ്രകോപനമായതെന്നാണ് വിവരം.

വ്യാഴാഴ്ച കോഴിക്കോട് നാദാപുരത്ത് കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് നടത്തിയിരുന്നു. ഇതിനു പിന്നാലെ വിഷ്ണു മംഗലത്തെ സിപിഎം ഓഫീസിന് അജ്ഞാതര്‍ തീയിട്ടിരുന്നു.

English summary
Amidst the ongoing tussle between the RSS and CPM in Kerala, three Democratic Youth Federation of India (DYFI) activists were attacked at Elappulli in Palakkad district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X