ആര്‍എസ്എസിന് വളരുന്നു... ത്രിപുരയിലും കേരളത്തിലും രാജ്യത്താകെയും,ത്രിപുരയിൽ വേരുറപ്പിക്കുന്നു..
കോഴിക്കോട്: പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ത്രിപുരയെ ഇപ്പോള്‍ പുതിയ സംസ്ഥാനമായി സംഘടനാ തലത്തില്‍ പരിഗണിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. നേരത്തെ അസമിന്റെ ഭാഗമായിട്ടാണ് ത്രിപുരയെ പരിഗണിച്ചത്. ഇപ്പോള്‍ അവിടെ വലിയ തോതില്‍ പ്രവര്‍ത്തന വര്‍ധനവുണ്ടായി. ഇതടിസ്ഥാനത്തില്‍ പുതിയ സംസ്ഥാനമായി രൂപംനല്‍കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. നാഗ്പൂരില്‍ കഴിഞ്ഞ 9 മുതല്‍ 11 വരെ നടന്ന അഖിലഭാരതീയ പ്രതിനിധിസഭയുടെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഗോപാലന്‍കുട്ടി മാസ്റ്റര്‍.
രാജ്യത്തും കേരളത്തിലും ആര്‍എസ്എസിന് വലിയ പ്രവര്‍ത്തന മികവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ 37,248 സ്ഥലങ്ങളിലായി 58,185 ശാഖകള്‍ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം 36,729 സ്ഥലങ്ങളില്‍ 57,185 ശാഖകളാണ് ഉണ്ടായിരുന്നത്. 16,405 സ്ഥലങ്ങളില്‍ പ്രതിവാര പ്രവര്‍ത്തനവും 7,973 സ്ഥലങ്ങളില്‍ പ്രതിമാസ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. കേരളത്തില്‍ ആകെയുള്ള 1503 മണ്ഡലങ്ങളില്‍ 1426 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം നടക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 56 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം കൂടി. ആകെ 5,620 സ്ഥലങ്ങളില്‍ 3000 സ്ഥലങ്ങളിലായി 4,105 ശാഖകള്‍ നടക്കുന്നു. 2,740 പ്രതിവാരപ്രവര്‍ത്തനവും അടക്കം 6,845 സ്ഥലത്താണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സേവാപ്രവര്‍ത്തന മേഖലയില്‍ നല്ല മുന്നേറ്റമാണ് കേരളത്തില്‍ ഉള്ളത്. 2552 ഗ്രാമങ്ങളില്‍ ഗ്രാമവികാസ പ്രവര്‍ത്തനവും സേവാ പ്രവര്‍ത്തനവും നടക്കുന്നു. ദേശീയ തലത്തില്‍ 174519 സ്ഥലത്ത് സേവാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

എല്ലാ വര്‍ഷവും നടക്കുന്ന പ്രതിനിധിസഭ മൂന്നുവര്‍ഷം കൂടുമ്പോഴാണ് നാഗപൂരില്‍ നടക്കുക. പുതിയ സര്‍കാര്യവാഹിനെ തെരഞ്ഞെടുത്തു എന്ന പ്രത്യേകതയും ഇത്തവണത്തെ പ്രതിനിധി സഭക്കുണ്ടായിരുന്നു.തെരഞ്ഞെടുത്ത പ്രതിനിധികളടക്കം 1538 പേരാണ് പ്രതിനിധിസഭയില്‍
പങ്കെടുക്കേണ്ടിയിരുന്നത്. 1461 പേര്‍ പ്രതിനിധിസഭയില്‍ പങ്കെടുത്തു.കേരളത്തില്‍ നിന്ന് പങ്കെടുക്കേണ്ട 69 പേരില്‍ 64 പേര്‍ പങ്കെടുത്തു.ഭയ്യാജി ജോഷി എന്നറിയപ്പെടുന്ന സുരേഷ് ജോഷിയെ സര്‍കാര്യവാഹായി വീണ്ടും തെരഞ്ഞെടുത്തു. മൂന്നു വര്‍ഷത്തേക്കാണ് സര്‍കാര്യവാഹിനെതെരഞ്ഞെടുക്കുന്നത്. 2009 മുതല്‍ സുരേഷ് ജോഷി സര്‍കാര്യവാഹായി
തുടരുകയാണ്.
ഭാരതീയ ഭാഷകളെയും ലിപികളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് അഖില ഭാരതീയ പ്രതിനിധി സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നമ്മുടെ ശ്രേഷ്ഠ സംസ്‌കാരവും പവിത്രമായ പാരമ്പര്യവും വിശിഷ്ട വിജ്ഞാനവും സംരക്ഷിക്കുന്നതില്‍ ഭാഷകളും ലിപിയും ഏറെ പങ്ക് വഹിക്കുന്നു. സംസ്‌കാരത്തിന്റെ സംവാഹക ഘടകമാണ് ഭാഷ. ഭാരതീയ ഭാഷകള്‍ ഉപയോഗിക്കുന്നതില്‍ വന്‍കുറവുണ്ടാകുന്നു.

തദ്ദേശീയ ഭാഷകളില്‍ വിദേശ ഭാഷകളുടെ കലര്‍പ്പ് ഉണ്ടാകുന്നത് മറ്റൊരു പ്രധാന വെല്ലുവിളിയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മാധ്യമം മാതൃഭാഷയോ ഭാരതീയ ഭാഷയോ ആകണമെന്ന് നിഷ്‌കര്‍ഷിക്കുന്നതില്‍ രക്ഷിതാക്കളും സര്‍ക്കാരുകളും ഉചിതമായ നടപടികളെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ലോകത്തുള്ള വ്യത്യസ്ത ഭാഷകള്‍ പഠിക്കുന്നത് വൈവിധ്യങ്ങളായ അറിവുകള്‍ സ്വാംശീകരിക്കുന്നതിന് സഹായകരമാണെന്നും എന്നാല്‍ ബഹുഭാഷാരാഷ്ട്രമായ ഭാരതത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെ വാഹകരായ ഭാഷകളെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികള്‍ എടുക്കണമെന്നും പ്രമേയം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പുതിയ രണ്ടു സഹസര്‍കാര്യവാഹകന്മാര്‍ കൂടി ചുമതലയേറ്റു. അഖില ഭാരതീയ പ്രചാര്‍പ്രമുഖായിരുന്ന ഡോ. മന്‍മോഹന്‍ വൈദ്യ, സഹ ബൗദ്ധിക്പ്രമുഖായിരുന്ന സി.ആര്‍. മുകന്ദ എന്നിവരാണ് പുതിയ സഹസര്‍കാര്യവാഹകന്മാര്‍. സുരേഷ് സോണി, ദത്താത്രേയ ഹൊസബാളെ, ഡോ.കൃഷ്ണ ഗോപാല്‍, വി. ഭാഗയ്യ എന്നിവരാണ് നിലവില്‍ സഹസര്‍കാര്യവാഹ് ചുമതല വഹിക്കുന്നത്. സഹസമ്പര്‍ക്ക പ്രമുഖായിരുന്ന അരുണ്‍കുമാര്‍ പ്രചാര്‍പ്രമുഖായി പ്രവര്‍ത്തിക്കും. ജമ്മു കാശ്മീര്‍പ്രാന്തപ്രചാരകായിരുന്ന രമേശ് പപ്പ സഹസമ്പര്‍ക്കപ്രമുഖായി
ചുമതലയേല്‍ക്കും.
കേരളം, തമിഴ് നാട് ഉള്‍ക്കൊള്ളുന്ന ദക്ഷിണക്ഷേത്രത്തിന്റെ കാര്യവാഹായ എസ്.രാജേന്ദ്രന്‍ വിശ്വ വിഭാഗിന്റെ സഹസംയോജക് എന്ന ചുമതല കൂടി വഹിക്കും. 9 ന് നടന്ന ക്ഷേത്രീയ സംഘചാലക് തെരഞ്ഞെടുപ്പില്‍ കേരളം, തമിഴ്‌നാട് ഉള്‍ക്കൊള്ളുന്നദക്ഷിണക്ഷേത്രത്തിന്റെ സംഘചാലകായി തിരുവേടകം വിവേകാനന്ദകോളജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. വന്നിയരാജനെ തെരഞ്ഞെടുത്തു.












Click it and Unblock the Notifications