ബിജെപി പറഞ്ഞത് കള്ളം!! വിവാദസ്വാമിയെ സഹായിക്കുന്നത് ആര്‍എസ്എസ്!! തെളിവുകള്‍ പുറത്ത്...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡനം ചെറുക്കാന്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ വിവാദ സ്വാമി ഗംഗേശാനന്ദയെ തീര്‍ഥപാദരുമായി ബന്ധമില്ലെന്നാണ് നേരത്തേ ബിജെപി വ്യക്തമാക്കിയിരുന്നത്. കാഷായം ധരിച്ചവരെല്ലാം കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നു ആരോപിക്കുന്നത് അപഹാസ്യമാണെന്നും ബിജെപി നേതാവ് കെ സുരേന്ദ്രനും പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തിനു ശേഷവും വിവാദ സ്വാമിക്ക് പിന്തുണയേകുന്നത് ആര്‍എസ്എസ് ആണെന്ന് തെളിവുകള്‍. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദളിതര്‍ക്ക് രക്ഷയില്ല!! സവര്‍ണര്‍ ചെയ്ത ക്രൂരത ഞെട്ടിക്കും!! ഒരാള്‍ മരിച്ചു, 'കണ്ണ് തുറക്കാതെ' യോഗി

ഭീകരവാദ ഭീഷണി ശക്തം: സൈന്യത്തെ വിന്യസിച്ച് ബ്രിട്ടൻ, ഐസിസിന് പണി കിട്ടും!!

സഹായിക്കാന്‍ രണ്ടു പേര്‍

ആശുപത്രിയില്‍ കഴിയുന്ന വിവാദ സ്വാമിയെ സഹായിക്കാന്‍ രണ്ടു സ്വാമിമാരാണുള്ളത്. ഇവരെ നിയോഗിച്ചതാവട്ടെ ആര്‍എസ്എസും. സംഘപരിവാറുമായി അടുപ്പം പുലര്‍ത്തുന്ന സ്വാമി ഗരുഡധ്വജാനന്ദ, സ്വാമി രാധാകൃഷ്ണ ചൈതന്യ എന്നിവരാണ് ഇപ്പോള്‍ ആശുപത്രിയില്‍ കൂട്ടുനില്‍ക്കുന്നത്.

ആശുപത്രിയില്‍ തന്നെ

സ്വാമി ഗംഗേശാനന്ദയുടെ ചികില്‍സാ സൗകര്യങ്ങളും കേസും കൈകാര്യം ചെയ്യാനാണ് രണ്ടു സ്വാമിമാരെയും ആര്‍എസ്എസ് നിയോഗിച്ചിരിക്കുന്നത്. ചികില്‍സയിലുള്ള സ്വാമി റിമാന്‍ഡിലായതിനാല്‍ രണ്ടു പേര്‍ക്കും സാഹായിക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. ചികില്‍സ കഴിയുന്നതു വരെ ആശുപത്രി പരിസരത്തു തുടരാനാണ് രണ്ടു പേരോടും ആര്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നതത്രേ.

മറ്റൊരാള്‍ കൂടി

കേസില്‍ സ്വാമിയെ സഹായിക്കാനും ജാമ്യത്തിനിനുവേണ്ടി ഹൈക്കോടതിയെ സമീപിക്കാനും കൊച്ചിയിലുള്ള മറ്റൊരു സ്വാമിയെയും ആര്‍എസ്എസ് നിയോഗിച്ചിട്ടുണ്ട്.

അഭിഭാഷകനെ സമീപിച്ചു

കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമുഖ അഭിഭാഷകനെ ആര്‍എസ്എസ് നേതൃത്വം കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. സ്വാമിയുടെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ച് പെണ്‍കുട്ടി പോലീസിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ എഫ്‌ഐആര്‍ വന്നാല്‍ സ്വാമി കൂടുതല്‍ നാണം കെടാനിടയുണ്ടെന്നും പോലീസ് അഭിഭാഷകനെ അറിയിച്ചിരുന്നെന്നാണ് സൂചന.

ആര്‍എസ്എസ് തീരുമാനിക്കും

ആര്‍എസ്എസിന്റെ നിലപാട് അറിഞ്ഞ ശേഷം മാത്രമേ എഫ്‌ഐആറിന്റെ കോപ്പി വാങ്ങി ജാമ്യത്തിനായി അഭിഭാഷകന്‍ അപ്പീല്‍ കോടതിയെ സമീപിക്കണമോയെന്ന് കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് വിവരം.

സ്വത്തിനെക്കുറിച്ച് അന്വേഷണം

സ്വാമിയുടെ സ്വത്ത് ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. വയനാട്ടില്‍ സ്വാമി ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നതായും ഇതിനുള്ള തുക പലരില്‍ നിന്നുമായി സ്വരൂപിക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് എത്തിയതെന്നും സൂചനയുണ്ട്.

കുമ്മനം പറഞ്ഞത്

പെണ്‍കുട്ടി ലിംഗം ഛേദിച്ച സ്വാമിക്ക് ബിജെപിയുമായോ എന്‍ഡിഎയുമായോ നേരിട്ടു ബന്ധമില്ലെന്നാണ് കുമ്മനം നേരത്തേ പറഞ്ഞത്.

കശ്മലനെന്ന് ജന്‍മഭൂമി

കശ്മലനെന്നാണ് വിവാദ സ്വാമിയെ ബിജെപി മുഖപത്രമായ ജന്‍മഭൂമി വിശേഷിപ്പിച്ചത്. ആ കശ്മലന്‍ അത് അര്‍ഹിക്കുന്നുവെന്നായിരുന്നു ജന്‍മഭൂമിയുട മുഖപ്രസംഗത്തില്‍ വന്ന തലക്കെട്ട്

സംഭവം ഇങ്ങനെ

പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്‌ക്കെന്ന പേരില്‍ വിവാദ സ്വാമി വര്‍ഷങ്ങളായി വന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ അസുഖബാധിതനായി കിടപ്പിലാണ്. പെണ്‍കുട്ടിയുടെ അമ്മയുമായി സ്വാമിക്കു ബന്ധമുണ്ടായിരുന്നതായും പോലീസ് പറയുന്നു.

പ്ലസ് ടു മുതല്‍ പീഡനം

പെണ്‍കുട്ടി പ്ലസ് ടൂവില്‍ വിദ്യാര്‍ഥിനിയായതു മുതല്‍ സ്വാമി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് സ്വാമി തന്റെ ലൈംഗിക വൈകൃതങ്ങള്‍ക്കു ഇരയാക്കിയിരുന്നത്.

 പീഡനം ചെറുക്കുന്നിതിനിടെ ചെയ്തു

കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ സ്വാമി ശ്രമിച്ചപ്പോഴാണ് താന്‍ അതു പിടിച്ചെടുത്ത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞതെന്നു പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിരുന്നു.

ആശുപത്രിയിലെത്തിച്ചു

രക്തം വാര്‍ന്നു കിടന്ന സ്വാമിയെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

English summary
Rss is helping controversial swami who is in treatment.
Please Wait while comments are loading...