ശാഖയിൽ നിന്നും മടങ്ങിയ രാജേഷിനെ വെട്ടിവീഴ്ത്തി! നാൽപ്പതോളം വെട്ടുകൾ, ആരെയും നടുക്കുന്ന അരുംകൊല...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നാൽപ്പതോളം വെട്ടുകൾ, അറ്റു പോയ ഇടത് കൈ, ആരെയും നടുക്കുന്ന കൊലപാതകമാണ് കഴിഞ്ഞ ദിവസം രാത്രി ശ്രീകാര്യത്തുണ്ടായത്. രാത്രി ഒൻപത് മണിയോടെ ഇടവക്കോട് ശാഖയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാജേഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി; തലസ്ഥാന നഗരം ഭീതിയിൽ...

ആർഎസ്എസ് ബസ്തി കാര്യവാഹകായ രാജേഷ് ഇടവക്കോട് ശാഖയിൽ നിന്നും മടങ്ങുന്നതിനിടെയാണ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി കടയിൽ പോയത്. വീടിന് സമീപത്തെ വിനായക നഗറിലെ കടയിലെത്തിയ രാജേഷ് സാധനങ്ങൾ വാങ്ങി കടക്കാരന് പൈസ കൊടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പതിനഞ്ചോളം പേരടങ്ങിയ അക്രമി സംഘം രാജേഷിനെ വെട്ടിവീഴ്ത്തിയത്.

ശാഖ കഴിഞ്ഞ്...

ശാഖ കഴിഞ്ഞ്...

ആർഎസ്എസ് കാര്യവാഹകായ രാജേഷ് ഇടവക്കോട് രാത്രി ശാഖയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിനായക നഗറിൽ വെച്ച് ആക്രമിക്കപ്പെടുന്നത്.

വെട്ടിവീഴ്ത്തി....

വെട്ടിവീഴ്ത്തി....

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങിയ രാജേഷിനെ പതിനഞ്ചോളം പേരടങ്ങിയ സംഘമാണ് ആക്രമിച്ചത്. വെട്ടേറ്റ് വീണതോടെ രാജേഷിന്റെ കൈയിലുണ്ടായിരുന്ന പാൽ ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡരികിൽ തെറിച്ചുവീണു.

ഇടതുകൈ വെട്ടി മാറ്റി...

ഇടതുകൈ വെട്ടി മാറ്റി...

അതിക്രൂരമായാണ് രാജേഷിനെ ആക്രമിച്ചതെന്നാണ് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞത്. രാജേഷിന്റെ ഇടതുകൈ വെട്ടിമാറ്റിയിരുന്നു.

നാൽപ്പതോളം വെട്ടുകൾ...

നാൽപ്പതോളം വെട്ടുകൾ...

ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിലും പിന്നീട് കിംസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. രാജേഷിന്റെ ശരീരത്തിൽ നാൽപ്പതോളം വെട്ടുകളുണ്ടായിരുന്നു എന്നാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചത്.

മണികണ്ഠൻ...

മണികണ്ഠൻ...

മണികണ്ഠൻ എന്ന ക്രിമിനലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാൾ പ്രദേശത്തെ ഡിവൈഎഫ്ഐ നേതാവാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

ബന്ധുവിന്റെ വീട് ആക്രമിച്ചു...

ബന്ധുവിന്റെ വീട് ആക്രമിച്ചു...

ഡിവൈഎഫ്ഐ നേതാവായ മണികണ്ഠന്റെ നേതൃത്വത്തിൽ ഒരാഴ്ച മുൻപ് രാജേഷിന്റെ ബന്ധുവിന്റെ വീട് ആക്രമിച്ചിരുന്നു. ഈ കേസ് ഒതുക്കിതീർക്കാൻ ഇവർ രാജേഷിനെ സമീപിച്ചിരുന്നെങ്കിലും രാജേഷ് വഴങ്ങിയിരുന്നില്ലെന്നാണ് നാട്ടുകാർ പറഞ്ഞത്.

ഭാര്യയും രണ്ട് മക്കളും...

ഭാര്യയും രണ്ട് മക്കളും...

കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹകായ രാജേഷ് മരപ്പണിക്കാരനായിരുന്നു. റീനയാണ് രാജേഷിന്റെ ഭാര്യ. സ്കൂൾ വിദ്യാർത്ഥികളായ ആദിത്യൻ, അഭിഷേക് എന്നിവർ മക്കളാണ്.

English summary
rss karyavahak rajesh brutally murdered by a group of criminals.
Please Wait while comments are loading...